2.5 ലക്ഷം ശമ്പളമുള്ള ഖത്തര്‍ ജോലി ഉപേക്ഷിച്ചു; മൈസൂരില്‍ സെറ്റില്‍ ആയി, യുവാവ് പറയുന്നു
ഏതൊരാള്‍ക്കും സ്വപ്നമാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി. ശമ്പളം കൂടുന്നതിന് അനുസരിച്ച് ഉത്തരവാദിത്തം കൂടും. ചില ജോലികള്‍ക്ക് ആരോഗ്യപരമായി കാഠിന്യം ഉണ്ടാകണം എന്നില്ല. എന്നാല്‍ ഉത്തരവാദിത്തമാണ് പ്രധാനം. കൃത്യമായും ഭംഗിയായും ചിട്ടയോടെ ജോലി ചെയ്യാന്‍ സാധിക്കുക എന്നത് പ്രധാനമാണ്. അതേസമം, ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ഖത്തറിലെ വിമാന കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്നു ആദിത്യ സിങ്. പ്രതിമാസം രണ്ടര ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം കടുത്ത തീരുമാനം എടുത്തു. പലര്‍ക്കും എത്ര ആലോചിച്ചാലും ഇത്രയും കടുത്ത തീരുമാനത്തിലേക്ക് എത്താന്‍ സാധിക്കില്ല. ജോലി സമ്മര്‍ദ്ദങ്ങളുണ്ടായാലും കുടുംബത്തെയും മറ്റും ആലോചിച്ച് ജോലിയില്‍ പിടിച്ചുനില്‍ക്കുന്നവരാണ് കൂടുതല്‍.

ഖത്തറിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാന്‍ ആദിത്യ സിങ് തീരുമാനിച്ചു. കുടുംബത്തെ വിവരം അറിയിച്ചപ്പോള്‍ എതിര്‍പ്പുണ്ടായി. എന്നാല്‍ ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു. ജോലി ഉപേക്ഷിച്ചാല്‍ ഇനി എന്ത് എന്ന ചോദ്യം സ്വാഭാവികമായും പലരും ഉന്നയിച്ചു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിലുള്ള ജോലി വേണ്ട എന്ന് യുവാവ് തീരുമാനിക്കുകയായിരുന്നു.
ശേഷം നാട്ടിലേക്ക് വന്നു. മൈസൂരുവില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസം തുടങ്ങി. പിന്നീടുള്ള ദിവസങ്ങള്‍ വളരെ പ്രയാസമേറിയതായിരുന്നു എന്ന് യുവാവ് സമ്മതിക്കുന്നു. പുതിയ ജോലി കണ്ടെത്തുക, അതില്‍ ശോഭിക്കുക എന്നതെല്ലാം വലിയ പ്രയാസമായിരുന്നു. പ്രത്യേകിച്ചും ഉയര്‍ന്ന വരുമാനം കൈയ്യില്‍ കിട്ടിയിരുന്ന വ്യക്തി എന്ന നിലയില്‍...
എങ്കിലും ഖത്തറിലെ ജോലി രാജിവെച്ച് നാട്ടിലെത്തി മൈസൂരുവില്‍ താമസമാക്കി. വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ചെയ്യുന്ന ജോലിയിലും കഷ്ടപ്പാടുകളുണ്ട്. എങ്കിലും വീടിന് അടുത്ത് തന്നെ ജോലി ചെയ്യാന്‍ സാധിക്കുന്നു എന്നത് ആദിത്യ സിങ് നേട്ടമായി കാണുന്നു. ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിയുന്നു. സമ്മര്‍ദ്ദമോ ടെന്‍ഷനോ ഇല്ല. രാജ്യത്തെ ശുചത്വമുള്ള നഗരത്തിലാണ് ഇപ്പോഴുള്ളത് എന്നതും നേട്ടമായി ആദിത്യ സിങ് പറയുന്നു.
പണം പ്രധാനമാണ്, എങ്കിലും പണത്തിന് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെക്കുന്ന രീതി പലരും പ്രോല്‍സാഹിപ്പിക്കില്ല. പണത്തിനും ശമ്പളത്തിനും അപ്പുറം ജീവിതത്തില്‍ ആശ്വാസവും സ്വാതന്ത്ര്യവുമുണ്ട് എന്നതാണ് ആദിത്യ സിങ് കാണ്ടെത്തുന്ന നേട്ടം. ഇദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ കമന്റ് ചെയ്ത പലരും പിന്തുണയ്ക്കുകയാണ് ചെയ്തത്. നിലവില്‍ ട്രാന്സ്ഫോര്മേഷന് കോച്ച് ആണ് എന്നാണ് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ കാണുന്നത്.


Click it and Unblock the Notifications
