Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്‌തെന്ന് റിപ്പോര്‍ട്ട്

പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ സമാധാനം പുനസ്ഥാപിക്കുന്നതിന് പാകിസ്താനില്‍ ചര്‍ച്ച നടക്കാനിരിക്കെ, ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചു എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ മരവിപ്പിച്ച ആസ്തികള്‍ അമേരിക്ക വിട്ടുതരണം എന്നായിരുന്നു ചര്‍ച്ച തുടങ്ങുന്നതിന് ഇറാന്‍ മുന്നോട്ട് വച്ച ഒരു ഉപാധി. ഇക്കാര്യം അമേരിക്ക അംഗീകരിച്ചു എന്ന് ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

40 ദിവസം പിന്നിട്ട ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധം പെട്ടെന്നാണ് നിലച്ചത്. രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിശദമായ ചര്‍ച്ച പാകിസ്താനില്‍ വച്ച് നടത്താമെന്നും ഇരുവിഭാഗവും ധാരണയായി. രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ തങ്ങള്‍ ചര്‍ച്ചയ്ക്കുള്ളൂ എന്നായിരുന്നു ഇറാന്റെ നിലപാട്. അതിലൊന്നാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

iran gest asset release by us

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അമേരിക്ക ഇറാന് വഴിപ്പെടുകയാണ് എന്ന് ചുരുക്കം. ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുന്നത് യുദ്ധരംഗത്ത് അമേരിക്കക്ക് അടിപതറി എന്നതിന്റെ സൂചന കൂടിയാണ്. ഇറാനില്‍ ഭരണമാറ്റം നടപ്പാക്കും എന്ന് പ്രഖ്യാപിച്ചാണ് അമേരിക്കയും ഇസ്രായേലും യുദ്ധം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.

ഇറാന്റെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍-വാതകം വില്‍പ്പന. പല രാജ്യങ്ങള്‍ക്കും ഇറാന്‍ എണ്ണ വിറ്റിരുന്നു. എന്നാല്‍ ഇതിന് പകരമായി നല്‍കേണ്ട പണം അമേരിക്ക ഇടപെട്ട് മരവിപ്പിക്കുകയാണ് ചെയ്തത്. പല രാജ്യങ്ങളും ഇറാന് ഇത്തരത്തില്‍ പണം നല്‍കാനുണ്ട്. അമേരിക്ക തടഞ്ഞതിനാല്‍ ഈ രാജ്യങ്ങള്‍ ഇടപാടിന് തയ്യാറായിട്ടില്ല. അമേരിക്ക അനുവദിച്ചാല്‍ മാത്രമാണ് ഈ തുക ഇറാന് ലഭിക്കുകയുള്ളൂ.

ഇറാന്റെ കൈവശം എത്തുക കോടികള്‍

അമേരിക്കയുടെയും ഇറാന്റെയും സംഘങ്ങള്‍ ഇസ്ലാമാബാദിലാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച തുടങ്ങുന്നതിന് തങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ പാകിസ്താനിലേക്ക് ഇറാന്റെ പ്രതിനിധികള്‍ എത്തില്ല എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് വെള്ളിയാഴ്ച രാത്രിയോടെ ഇറാന്റെ സംഘം പുറപ്പെടുമെന്ന വിവരം വന്നത്. അമേരിക്ക വിട്ടുവീഴ്ച ചെയ്തുവെന്ന സൂചന അപ്പോള്‍ തന്നെ വന്നിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ഇക്കാര്യം ശരിവെക്കുന്നതാണ്.

എന്നാല്‍ അമേരിക്ക ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എത്ര രൂപയാണ് അമേരിക്ക ഇടപെട്ട് വിദേശ രാജ്യങ്ങളില്‍ തടഞ്ഞുവച്ചത് എന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. എങ്കിലും 10000 കോടി ഡോളറിന് മുകളില്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഈ തുക ഇറാന്റെ കൈയ്യിലെത്തിയാല്‍ യുദ്ധം കാരണം പ്രതിസന്ധിയിലായ ഇറാന് വലിയ ആശ്വാസമാകും.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് അമേരിക്കന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഇറാന്‍ സമാനമായ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ദക്ഷിണ കൊറിയ തടഞ്ഞുവച്ച 600 കോടി ഡോളര്‍ ഖത്തറിന്റെ കേന്ദ്ര ബാങ്ക് വഴി നല്‍കാന്‍ ധാരണയയപ്പോഴാണ് തടവുകാരെ ഇറാന്‍ കൈമാറിയത്. എന്നാല്‍ 2023ല്‍ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധമുണ്ടായ വേളയില്‍ ഹമാസിനെ പിന്തുണയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഖത്തറിലെ പണം കൈപ്പറ്റുന്നതില്‍ നിന്ന് അമേരിക്ക ഇറാനെ വീണ്ടും തടഞ്ഞു. തടഞ്ഞുവച്ച ആസ്തികള്‍ വിട്ടുതരണം എന്നിന് പുറമെ ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം നിര്‍ത്തണം എന്നാണ് ഇറാന്‍ മുന്നോട്ട് വച്ച രണ്ടാമത്തെ ഉപാധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+