Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ കളിച്ച കളിയാണ് കളി; പുറത്ത് കണ്ടതൊന്നും അല്ല: അണിയറയില്‍ തന്ത്രപ്രധാന നീക്കങ്ങള്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതില്‍ നിർണായക മധ്യസ്ഥന്റെ പങ്ക് വഹിച്ചത് ഖത്തർ. തിങ്കളാഴ്ച രാത്രിയോടെ ഖത്തറിലെ അൽ-ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെങ്കിലും, ഖത്തറിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു സംഘർഷം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ആക്രമണത്തിന് തൊട്ടുപിന്നാലെ, ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി ഇറാനെതിരെ ശക്തമായ പ്രതികരണം നടത്തുന്നതാണ് കണ്ടത്. എന്നാൽ, തിരശ്ശീലയ്ക്ക് പിന്നിൽ, ഖത്തർ അതിനോടകം തന്നെ അമേരിക്കൻ സഖ്യകക്ഷികളുമായും ഇറാൻ സർക്കാരുമായും രഹസ്യ ചർച്ചകൾ ആരംഭിച്ചിരുന്നു.

usa-qatar-

ഞായറാഴ്ച രാവിലെ ഇസ്രയേലിനെ പിന്തുണച്ച് യു.എസ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ടതിന് മറുപടിയായാണ് ഇറാൻ ഖത്തറിലെ അൽ-ഉദൈദ് എയർബേസ് ആക്രമിച്ചത്. ആക്രമണം മുൻകൂട്ടി അറിഞ്ഞതിനാൽ, മിക്കവാറും എല്ലാ മിസൈലുകളും തടയാൻ കഴിഞ്ഞെന്ന് ഖത്തർ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ ജോയിന്റ് ഓപ്പറേഷൻസ് മേജർ ജനറൽ ഷായെക് മിസ്ഫർ അൽ-ഹജ്‌രി വ്യക്തമാക്കി. അതായത് ആക്രമണം ഇറാന്‍ ഖത്തറിനേയും ഖത്തർ അമേരിക്കയും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിലൂടെയാണ് ആള്‍നാശവും വലിയ നാശനഷ്ടങ്ങളും ഇല്ലാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചത്.

ചൊവ്വാഴ്ച ഖത്തർ വിദേശകാര്യ മന്ത്രാലയം ദോഹയിലെ ഇറാൻ അംബാസഡറെ വിളിച്ച് വരുത്തി 'പ്രതീകാത്മകമായി' പ്രതിഷേധിച്ചെങ്കിലും ഇറാനെതിരെ യാതൊരു തരത്തിലുള്ള കടുത്ത പ്രതികരണങ്ങളും ഉണ്ടായില്ല. പ്രതികരണത്തിനുള്ള അവകാശം പ്രഖ്യാപിക്കുന്നതിൽ നിന്ന് പെട്ടെന്ന് മധ്യസ്ഥന്റെ റോളിലേക്ക് മാറിയത് ഖത്തറിന്റെ നയതന്ത്ര വൈദഗ്ധ്യത്തെയാണ് കാണിക്കുന്നതെന്ന് 2013 മുതൽ 2015 വരെ ഖത്തറിൽ ബ്രിട്ടന്റെ സ്ഥാനപതിയായിരുന്ന നിക്കോളാസ് ഹോപ്റ്റൺ നിരീക്ഷിക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളും ആശങ്കയിലായിരുന്നു. സംഘർഷം രൂക്ഷമായാൽ ഇറാൻ തങ്ങളുടെ തന്ത്രപരമായ ഊർജ്ജ സ്രോതസ്സുകളെ ലക്ഷ്യമിട്ടേക്കുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രധാനമായും ഭയപ്പെടുത്തുന്നത്. ഇറാൻ ഗൾഫിലെ അമേരിക്കൻ സൈനികരെ ആക്രമിക്കാൻ തീരുമാനിച്ചാല്‍ ഖത്തറിലെ താവളം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്.

ഖത്തറിനെയാണ് ആദ്യം ആക്രമിക്കുന്നതെങ്കില്‍ സംഘർഷം വർദ്ധിപ്പിക്കുന്നതിനോ ഗൾഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം തകർക്കുന്നതിനോയുള്ള സാധ്യത മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കുറവാണ്. ഖത്തർ എമിറേറ്റ് മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാനുമായി സാധാരണയായി വളരെ അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ്. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ഇസ്രയേലിനും ഹമാസിനും ഇടയിൽ മധ്യസ്ഥന്റെ പങ്ക് വഹിക്കുന്നതിൽ ഖത്തർ മുൻനിരയിലുണ്ടായിരുന്നു.

ഖത്തറിന് പകരം ഇറാന്‍ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തെ അമേരിക്കന്‍ സേനയെ ആക്രമിച്ചിരുന്നെങ്കിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമായേനെ. ബഹ്‌റൈനിലെ യു.എസ്. നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനവും സൗദി അറേബ്യയിലെ കേന്ദ്രങ്ങളും ഇറാന് വേണമെങ്കില്‍ ലക്ഷ്യമിടാം. എന്നാൽ, ഈ രാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്ര ബന്ധങ്ങൾ ഇപ്പോഴും ദുർബലമാണ്. യു എ ഇ ആണെങ്കില്‍ ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ്. അതിനാൽ ദുബായിക്ക് മുകളിലൂടെ മിസൈലുകൾ പറക്കുന്നത് അത്ര ശുഭകരമായ സാഹചര്യമല്ല സൃഷ്ടിക്കുക.

ട്രംപ് ഭരണകൂടത്തിന് വേണ്ടി ഖത്തർ ഇറാനുമായി ഇടപെട്ടിരുന്നുവെന്ന് മൂന്ന് നയതന്ത്രജ്ഞർ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേൽ ഒരു അമേരിക്കൻ വെടിനിർത്തൽ നിർദ്ദേശത്തിന് അംഗീകാരം നൽകിയതായി ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വെടിനിർത്തൽ നിർദ്ദേശത്തിന് അനുകൂലമായി ഇറാനെ പ്രേരിപ്പിക്കാൻ പ്രസിഡന്റ് ഖത്തറിനോട് അഭ്യർത്ഥിച്ചു. തുടർന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ-താനി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇറാൻ നേതൃത്വവുമായി നടത്തിയ സംഭാഷണത്തിൽ വെടിനിർത്തലിനായി ഇറാനെ പ്രേരിപ്പിച്ചു.

വെടിനിർത്തൽ ചർച്ചകളിൽ ഖത്തർ അമീർ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറയുന്നു. പിന്നാലെ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ പ്രതിസന്ധി കൈകാര്യം ചെയ്ത രീതി യു.എസുമായുള്ള ബന്ധത്തിന് ഖത്തർ നൽകുന്ന മൂല്യം വ്യക്തമാക്കുന്നുവെന്ന് മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞനായ ഹോപ്റ്റണും പറഞ്ഞു. "ട്രംപിന് സംഘർഷം ലഘൂകരിക്കണമായിരുന്നു, ഖത്തറിന് അതിന് അദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞു," ഹോപ്റ്റൺ കൂട്ടിച്ചേർത്തു.

യു എസുമായുള്ള അടുത്ത ബന്ധം ഖത്തറിന്റെ വിദേശനയത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഖത്തർ ഉദ്യോഗസ്ഥർ പലപ്പോഴും അമേരിക്കൻ വിദേശനയ ലക്ഷ്യങ്ങളിൽ തന്ത്രപരമായ സഖ്യകക്ഷിയാകാൻ കഴിയുമെന്ന് തെളിയിക്കാൻ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു. ചെറിയ സൈന്യമുള്ള ഖത്തർ, സുരക്ഷയ്ക്കായി യുഎസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+