ഖത്തര്‍ സര്‍പ്രൈസ് മൂവ്; ഇറാന് തിരിച്ചടി, ഇത് അപ്രതീക്ഷിത നീക്കം, പ്രവാസികള്‍ക്ക് വന്‍ ഓഫര്‍
ദോഹ: ഇറാനുമായി സൗഹൃദം നിലനിര്‍ത്തിയിരുന്ന രാജ്യമായിരുന്നു ഖത്തര്‍. സൗദി അറേബ്യയും ഇറാനും കൊമ്പു കോര്‍ത്ത വേളയില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ച രാജ്യം കൂടിയാണ് ഖത്തര്‍. അതേസമയം, പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളവും ഇവിടെയാണ്. അതുകൊണ്ടുതന്നെ ഖത്തറിന്റെ നീക്കങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയ പിന്നാലെ ഇറാന് പ്രത്യാക്രമണം നടത്തിയ രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു. ഖത്തറിലെ അമേരിക്കന്‍ സേനാ ക്യാമ്പ്, എംബസി, മറ്റു കാര്യാലയങ്ങള്‍ എന്നിവയായിരുന്നു ഇറാന്റെ ലക്ഷ്യം. ഇറാന് ആക്രമണം കടുപ്പിച്ചതോടെ ഖത്തര്‍ പ്രതിരോധവും കൂട്ടി. എന്നാല്‍ ഇപ്പോള്‍ ഖത്തര്‍ നടത്തിയ നീക്കം ഇറാന് വലിയ തിരിച്ചടിയായി.

ഖത്തര്‍ പോലീസ് 10 പേരെ പിടികൂടിയിരിക്കുകയാണ്. ഇറാന്റെ വിപ്ലവ സേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് ഇവര്‍ എന്നാണ് ആരോപണം. രണ്ട് സ്ലീപ്പര്‍ സെല്ലുകള്‍ തകര്‍ത്തുവെന്ന് ഖത്തര്‍ പറയുന്നു. ഇറാന്റെ വിപ്ലവ സേനയ്ക്ക് ഖത്തറിലെ തന്ത്രപ്രധാന സ്ഥലങ്ങള്‍, വിവരങ്ങള്‍ എന്നിവ കൈമാറുകയായിരുന്നുവത്രെ അറസ്റ്റിലായവരുടെ ദൗത്യം.
ഖത്തറിലെ സൈനിക കേന്ദ്രങ്ങളെ കുറിച്ച് വിവരം കൈമാറുകയായിരുന്നു ഏഴ് പേരുടെ ദൗത്യം. രഹസ്യ ഓപറേഷനുകള്‍ നടത്തുക എന്ന ദൗത്യമായിരുന്നു മറ്റു മൂന്ന് പേര്‍ക്കുണ്ടായിരുന്നത് എന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്കയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇറാന് പറയുന്നത്. എന്നാല്‍ വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. ഇതാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ പരിധിയും വിട്ടാണ് ഇറാന്റെ നീക്കങ്ങള്‍ എന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി. 101 ബാലസ്റ്റിസ് മിസൈല്‍, മൂന്ന് ക്രൂയിസ് മിസൈല്‍, 39 ഡ്രോണ്‍ എന്നിവയാണ് ഇറാന് ഖത്തറിലേക്ക് അയച്ചത്.
ഖത്തര്‍ വിസാ കാലാവധി നീട്ടിയത് അനുഗ്രഹം
എല്ലാ വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടാന്‍ ഖത്തര്‍ തീരുമാനിച്ചു. കാലാവധി തീരുന്ന വിസ കൈവശമുള്ളവര്‍ക്ക് ആശങ്ക വേണ്ട. കഴിഞ്ഞ ദിവസങ്ങളില്‍ കാലാവധി തീര്‍ന്ന എന്‍ട്രി വിസ കൈവളമുള്ളവരും പേടിക്കേണ്ട. ഈ മാസം അവസാനം വരെ എല്ലാ വിസകള്‍ക്കും കാലാവധിയുണ്ടാകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ പുതുക്കുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. വിസ പുതുക്കുന്നതിന് ഖത്തറിലെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. അപേക്ഷയും വേണ്ട. ഇലക്ട്രോണിക് സംവിധാനങ്ങളില്‍ ഓട്ടോമാറ്റിക്ക് ആയി വിസയുടെ കാലാവധി പുനക്രമീകരിക്കുകയാണ് ചെയ്യുക. എന്നാല്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് വിസാ കാലാവധി പൂര്‍ത്തിയായവര്‍ ആണെങ്കില്‍ പിഴ ഒടുക്കേണ്ടി വരും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
കടലിൽ തീമഴ; ഇറാന്റെ ഡ്രോൺ കപ്പൽ തകർത്ത് യുഎസ്, ഞെട്ടിക്കുന്ന വീഡിയോ -
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ് -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം














Click it and Unblock the Notifications