തുര്‍ക്കി ആശങ്കയില്‍; നാറ്റോ രാജ്യമായിട്ടും രക്ഷയില്ല, ഖത്തര്‍ അമീറിനെ വിളിച്ചു, സംയുക്ത നീക്കം സാധ്യത
ദോഹ/അങ്കാറ: ഇസ്രായേല്‍ ഖത്തറില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ഇസ്രായേലിനെതിരെ രംഗത്തുവന്നു. അമേരിക്കയുടെ അടുത്ത സൗഹൃദ രാജ്യമായിട്ടും ഖത്തറിനെ ഇസ്രായേല്‍ ആക്രമിച്ചതാണ് ആശ്ചര്യം. അമേരിക്കന്‍ സൈന്യം തമ്പടിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. അതേസമയം, ഇനി ശ്രദ്ധ തുര്‍ക്കിയിലേക്കാണ്.
ഖത്തര്‍ തലസ്ഥാനമായ ദോഹയോട് ചേര്‍ന്ന പ്രദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ പറയുന്നു. അമരിക്ക മുന്നോട്ട് വച്ച സമാധാന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഹമാസ് നേതാക്കള്‍. മധ്യസ്ഥ ചര്‍ച്ച തകരുന്ന നീക്കമാണ് ഇസ്രായേല്‍ നടത്തിയത്. ഇതിനെതിരെ കടുത്ത ഭാഷയില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ടെലിഫോണില്‍ സംസാരിച്ചു. സംയുക്തമായി നടത്തേണ്ട നീക്കങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത് എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമായി വിലയിരുത്തുന്ന ഖത്തര്‍ സംഘര്‍ഷ ഭൂമിയാകുമോ എന്ന ആശങ്കയുമുണ്ട്.
അമേരിക്കന്‍ സൈന്യത്തിന് പുറമെ തുര്ക്കിയുടെസൈന്യവും തമ്പടിക്കുന്ന ജിസിസി രാജ്യമാണ് ഖത്തര്‍. 3000 തുര്‍ക്കി സൈനികരാണ് ദോഹയിലുള്ളത്. ഖത്തര്‍ ഭരണകൂടത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് തുര്‍ക്കി സൈനികരെ വിന്യസിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടി എടുത്തു കാട്ടുന്നതാണ് ഈ പ്രതിരോധ സഹകരണം. ഈ സൈനികരെ ഖത്തറിന് വേണ്ടി കളത്തിലിറങ്ങുമോ എന്നാണ് അറിയേണ്ടത്.
തുര്‍ക്കിയെ ആക്രമിക്കാന്‍ സാധ്യത
തുര്‍ക്കി ഔദ്യോഗികമായി മുസ്ലിം രാജ്യമല്ലെങ്കിലും 90 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. അതുകൊണ്ടുതന്നെ കരുത്തുറ്റ മുസ്ലിം രാജ്യങ്ങളുടെ ഗണത്തില്‍ ആദ്യമെണ്ണുന്ന രാജ്യവും തുര്‍ക്കിയാണ്. നാറ്റോ അംഗ രാജ്യം കൂടിയാണ് തുര്‍ക്കി. നാറ്റോ സൈനിക സഖ്യത്തിലുള്ള ഏക മുസ്ലിം ഭൂരിപക്ഷ രാജ്യവും തുര്‍ക്കിയാണ്. നാറ്റോയുടെ അടുത്ത സൗഹൃദ രാജ്യമായി പരിഗണിക്കുന്ന ഖത്തറിനെ ആക്രമിച്ച സ്ഥിതിക്ക് തുര്‍ക്കിയെയും ഇസ്രായേല്‍ ആക്രമിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
ഹമാസിന്റെ നേതാക്കള്‍ ഗാസയ്ക്ക് പുറത്ത് തടമ്പടിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഖത്തറും തുര്‍ക്കിയും. ഹമാസ് നേതാക്കള്‍ എവിടെ പോയാലും ആക്രമിക്കും എന്നാണ് ഇസ്രായേല്‍ നിലപാട്. അതുകൊണ്ടുതന്നെയാണ് ഖത്തറില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതും. ദോഹയില്‍ ആറ് പേര് കൊല്ലപ്പെട്ടെങ്കിലും പ്രധാന ഹമാസ് നേതാക്കള്‍ക്ക് പരിക്കേറ്റിട്ടില്ല.
തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ഹമാസ് ഓഫീസുള്ളത്. ഇവിടെയും ഹമാസ് നേതാക്കള്‍ എത്താറുണ്ട്. അതുകൊണ്ടുതന്നെ തുര്‍ക്കിയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്താനുള്ള സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. നേരത്തെ ഏറെ അകലെയുള്ള ടുണീഷ്യയില്‍ ആക്രമണം നടത്തിയ രാജ്യമാണ് ഇസ്രായേല്‍. തുര്‍ക്കിയെ ആക്രമിച്ചാല്‍ നാറ്റോ ഇടപെട്ടേക്കില്ലെന്നും പറയപ്പെടുന്നു. സഖ്യത്തിലെ രണ്ടാം സൈനിക ശക്തിയാണ് തുര്‍ക്കി എങ്കിലും ഇസ്രായേലിനെതിരായ നീക്കം ഫിന്‍ലാന്റും സ്വീഡനും എതിര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications