Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ 12 മിറാഷ് വിമാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഖത്തര്‍; ചോദിക്കുന്ന വില ഇത്ര..! സമ്മതിച്ച് ഇന്ത്യ

ദോഹ: തങ്ങളുടെ പക്കലുള്ള 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനൊരുങ്ങി ഖത്തര്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഖത്തറില്‍ നിന്നുള്ള പ്രതിരോധ സംഘം ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടതായി വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ പന്ത്രണ്ട് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനായാണ് ഖത്തറില്‍ നിന്നുള്ള സംഘം എത്തിയത് എന്നാണ് വിവരം.

പഴയതാണെങ്കിലും വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചതായാണ് വിവരം. തങ്ങളുടെ പക്കലുള്ള മിറാഷ് വിമാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഖത്തര്‍ പ്രതിനിധികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിശദമായി വിശദീകരിച്ചു. വിമാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാണ് എന്നും അവ നല്ല നിലയിലാണെന്നും പ്രതിരോധ വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. തങ്ങളുടെ പക്കലുള്ള വിമാനം നല്ല നിലയിലാണെന്നും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നുമാണ് ഖത്തര്‍ അവകാശപ്പെടുന്നത്.

qatar

അതേസമയം ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയില്‍പ്പെടുന്ന വിമാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ചതാണെന്ന് ഇന്ത്യയുടെ പക്കലുള്ളത്. ഇന്ത്യന്‍ മിറാഷ്-2000 എയര്‍ക്രാഫ്റ്റ് ഫ്‌ലീറ്റുമായി ഈ വിമാനങ്ങള്‍ക്ക് സാമ്യമുണ്ട്. ഇത് കണക്കിലെടുത്ത് ഇന്ത്യ ഈ നിര്‍ദ്ദേശം പരിഗണിച്ചേക്കാം എന്നാണ് വിവരം. ഇന്ത്യന്‍, ഖത്തര്‍ വിമാനങ്ങളുടെ എഞ്ചിനുകള്‍ ഒന്ന് തന്നെയാണ്.

അതിനാല്‍ നിര്‍ദേശവുമായി ഇന്ത്യ മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ അറ്റകുറ്റപ്പണികള്‍ എളുപ്പമായിരിക്കും. 12 വിമാനങ്ങള്‍ക്ക് ഏകദേശം 5000 കോടി രൂപ വില നിശ്ചയിക്കാനാണ് ഖത്തറിന്റെ ആഗ്രഹമെന്നും എന്നാല്‍, കുറഞ്ഞ ഇടപാടിനാണ് ഇന്ത്യന്‍ പക്ഷം ശ്രമിക്കുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു. മിറാഷ് വിമാനങ്ങള്‍ക്കൊപ്പം മിസൈലുകളും അധിക എഞ്ചിനുകളും സഹിതം ഖത്തര്‍ വിമാനങ്ങള്‍ ഇന്ത്യക്ക് വാഗ്ദാനം ചെയ്യുന്നു.

വിമാനം കേവലം സ്‌പെയര്‍ പാര്‍ട്‌സ് എന്നതിലുപരി പ്രവര്‍ത്തന ഉപയോഗത്തിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേനക്ക് മുമ്പ് ഒരു ഫ്രഞ്ച് വെണ്ടറില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ഇടപാടില്‍ ഗണ്യമായ എണ്ണം സ്പെയറുകളും ഉപകരണങ്ങളും ലഭിച്ചിരുന്നു. അതേസമയം ഉപയോഗിച്ച മിറാഷ് 2000 വിമാനങ്ങള്‍ ഏറ്റെടുക്കുന്നത് ഐഎഎഫിന്റെ യുദ്ധവിമാനങ്ങളുടെ ക്ഷാമം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഖത്തറില്‍നിന്ന് 12 വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്ത്യയുടെ പക്കലുള്ള മിറാഷ് ശ്രേണിയിലെ യുദ്ധവിമാനങ്ങളുടെ എണ്ണം 60 ആവും. ഗ്വാളിയോര്‍ ആസ്ഥാനമാക്കിയുള്ള മിറാഷ് യൂണിറ്റാണ് കാര്‍ഗില്‍ യുദ്ധം, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങിയ പ്രധാന ഓപ്പറേഷനുകള്‍ നടത്തിയത്. ചൈനീസ് അതിര്‍ത്തിയിലും ഈ യൂണിറ്റിന്റെ ഇടപെടലുകള്‍ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+