Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വെളുത്ത സ്വര്‍ണം തേടുന്നു; അഫ്ഗാനില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവും, പിന്നാലെ കുവൈത്ത്

ഹോര്‍മുസ് കടലിടുക്ക് പാതയില്‍ പ്രതിസന്ധി നിറഞ്ഞതോടെ വിദേശ നിക്ഷേപം ശക്തമാക്കാന്‍ ഖത്തര്‍. അഫ്ഗാനിസ്താനില്‍ വന്‍ ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ നീക്കങ്ങള്‍. അഫ്ഗാന്റെ ഖനി-പെട്രോളിയം മന്ത്രി ഹിദായത്തുല്ല ബദ്രിയുമായി ഖത്തര്‍ അംബാസഡര്‍ മിര്‍ദിഫ് ബിന്‍ അലി അല്‍ കഷൗത്തി ചര്‍ച്ച നടത്തി. കൂടാതെ കുവൈത്തും അഫ്ഗാനില്‍ നിക്ഷേപ സാധ്യതകള്‍ തേടുന്നുണ്ട്.

സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കൂ; വിദേശയാത്ര വെട്ടിച്ചുരുക്കൂ, മോദിയുടെ അഭ്യര്‍ഥന, പിന്നാലെ വില താഴ്ന്നു
സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കൂ; വിദേശയാത്ര വെട്ടിച്ചുരുക്കൂ, മോദിയുടെ അഭ്യര്‍ഥന, പിന്നാലെ വില താഴ്ന്നു

റഷ്യന്‍ അധിനിവേശം, അമേരിക്കന്‍ അധിനിവേശം എന്നിവയില്‍ നിന്ന് മുക്തമായ ശേഷം അഫ്ഗാനിസ്താന്‍ നിലവില്‍ താലിബാന്‍ ഭരണത്തിലാണ്. ഇടക്കാലത്ത് അമേരിക്കന്‍ പിന്തുണയിലും റഷ്യന്‍ പിന്തുണയിലും സര്‍ക്കാരുകള്‍ അധികാരത്തില്‍ വരികയും ചെയ്തിരുന്നു. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ ചിത്രമുള്ള രാജ്യം കൂടിയാണ് അഫ്ഗാന്‍.

qatar afghanistan investment

പുതിയ നിക്ഷേപ സാധ്യതകള്‍ തേടുകയാണ് നിലവിലെ അഫ്ഗാന്‍ സര്‍ക്കാര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഫ്ഗാനില്‍ നിക്ഷേപത്തിന് തയ്യാറാകണം എന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ചൈന, റഷ്യ, ജിസിസി രാജ്യങ്ങള്‍ എന്നിവര്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അഫ്ഗാനില്‍ ലിഥിയത്തിന്റെ വലിയ നിക്ഷേപമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ബാറ്ററികള്‍ നിര്‍മിക്കുന്നതിന് പ്രധാനമാണ് ലിഥിയം.

വന്ദേഭാരത് ട്രെയിന്‍ പിന്‍വലിക്കും; പകരം മറ്റൊന്ന് നല്‍കും, ഈ റൂട്ടില്‍ മാറ്റം വരുത്താന്‍ റെയില്‍വെ ബോര്‍ഡ്
വന്ദേഭാരത് ട്രെയിന്‍ പിന്‍വലിക്കും; പകരം മറ്റൊന്ന് നല്‍കും, ഈ റൂട്ടില്‍ മാറ്റം വരുത്താന്‍ റെയില്‍വെ ബോര്‍ഡ്

ലിഥിയത്തിന്റെ ഖനനം സാധ്യമായാല്‍ അഫ്ഗാന്റെ സാമ്പത്തിക രംഗം പച്ചപിടിക്കും. അഫ്ഗാനിലെ ലിഥിയത്തെ കുറിച്ച് അമേരിക്ക നേരത്തെ മനസിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎസ് എംബസിയും അമേരിക്കന്‍ ഭരണകൂടവും നടത്തിയ കത്ത് ഇടപാടുകളും പുറത്തുവന്നിരുന്നു. വെളുത്ത സ്വര്‍ണം എന്ന് വിളിപ്പേരുള്ളതാണ് ലിഥിയം.

ലിഥിയം, എണ്ണ, വാതകം ഉള്‍പ്പെടെ അഫ്ഗാനിലെ ഖനന മേഖലയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ തയ്യാറാണ്. ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ഇരുരാജ്യത്തിന്റെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തത്. ഖത്തറിന്റെ താല്‍പ്പര്യത്തെ അഫ്ഗാന്‍ മന്ത്രി സ്വാഗതം ചെയ്തു. അമു ദരിയ നദീ തീരത്ത് വന്‍തോതില്‍ എണ്ണയും വാതകവും ഉണ്ടെന്ന് നേരത്തെ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഇവിടെയുള്ള ഖനനമാണ് ഖത്തര്‍ താല്‍പ്പര്യപ്പെടുന്നത്.

സ്വര്‍ണം വില കൂടി, വെള്ളി കുറഞ്ഞു; മാറിമറിഞ്ഞ് വിപണി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം
സ്വര്‍ണം വില കൂടി, വെള്ളി കുറഞ്ഞു; മാറിമറിഞ്ഞ് വിപണി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

കൂടാതെ അഫ്ഗാനില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രം പണിയുക എന്നതും ഖത്തറിന്റെ ലക്ഷ്യമാണ്. വിദേശരാജ്യങ്ങളില്‍ സംഭരണ കേന്ദ്രം നിര്‍മിക്കുന്നതിലൂടെ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. അഫ്ഗാന്‍ വഴി മധ്യേഷ്യയിലെ നിരവധി രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. ഇതും ഖത്തര്‍ അഫ്ഗാനെ ലക്ഷ്യമിടുന്നതിന് കാരണമാണ്. കുവൈത്തിലെ അല്‍ സായിര്‍ ഗ്രൂപ്പ് ഖത്തറില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി രംഗത്തുവന്നിട്ടുണ്ട്. ടൂറിസം, വ്യാപാരം, നിക്ഷേപം, പഴങ്ങള്‍ എന്നിവയിലാണ് അല്‍ സായിര്‍ ഗ്രൂപ്പിന്റെ ശ്രദ്ധ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+