Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടത്താപ്പ് ഉപേക്ഷിക്കണം, ഇസ്രായേലിനെ ശിക്ഷിക്കാന്‍ സമയമായി; ലോകരാജ്യങ്ങളോട് ഖത്തര്‍

റിയാദ്: ഇസ്രായേലിന്റെ അക്രമങ്ങളില്‍ ഇരട്ടത്താപ്പ് നിലപാട് ഉപേക്ഷിക്കണം എന്ന് ലോകരാജ്യങ്ങളോട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനി. ഇസ്രായേലിന്റെ ആക്രമണത്തെ യുദ്ധ കുറ്റമായി തന്നെ വിശേഷിപ്പിച്ച് ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തര്‍ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിയുടെ തലേന്ന് നടന്ന ഒരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദോഹയില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ഇസ്രായേല്‍ അഭൂതപൂര്‍വമായ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഖത്തര്‍ അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടി വിളിച്ച് ചേര്‍ത്തത്. 'അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ഇസ്രായേലിനെ അവര്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Qatar

പലസ്തീന്‍ ജനതയെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള തുടര്‍ച്ചയായ ഉന്മൂലന യുദ്ധം വിജയിക്കില്ലെന്ന് ഇസ്രായേല്‍ അറിയേണ്ടതുണ്ട് എന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഇസ്രായേലിനെ നിശിതമായി വിമര്‍ശിച്ചു. അതേസമയം വെടിനിര്‍ത്തലിനായി ഈജിപ്തുമായും അമേരിക്കയുമായും തുടര്‍ന്നും സഹകരിക്കും എന്നും ഖത്തര്‍ വ്യക്തമാക്കി.

ഇസ്രായേലിന്റെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളുടെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കാനാവാത്തതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അടിയന്തര സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടിക്കുള്ള വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ഞായറാഴ്ച ദോഹയില്‍ ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

സെപ്റ്റംബര്‍ 9 ന് ദോഹയിലെ നിരവധി ഹമാസ് ഉദ്യോഗസ്ഥരുടെ വസതികള്‍ ലക്ഷ്യമിട്ട് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത വ്യോമാക്രമണങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ പറഞ്ഞിരുന്നു.

സൗദി അറേബ്യയുടെ വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഉള്‍പ്പെടെ അറബ് ലീഗിലെയും ഇസ്ലാമിക് സഹകരണ സംഘടനയിലെയും വിദേശ കാര്യ മന്ത്രിമാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തെ 'ആക്രമണാത്മക പ്രവൃത്തി' എന്ന് സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ദോഹയുമായുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം ഖത്തര്‍ ആക്രമണത്തിന് മുമ്പ് അമേരിക്കയെ അറിയിച്ചിരുന്നു എന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്. ഇക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+