ഖത്തർ വേറെ ലെവല്‍: സമ്പത്തിന്റെ കാര്യത്തില്‍ അസൂയപ്പെടുത്തുന്ന നേട്ടം: ജിഡിപി മുന്നോട്ട്
ദോഹ: തുടർച്ചയായ വളർച്ചാ നിരക്ക് രേഖപ്പെടുത്തി ഖത്തർ സമ്പദ് വ്യവസ്ഥ. 2024 ൽ 2.4 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ഖത്തർ സമ്പദ് വ്യവസ്ഥ സ്ഥിര വില അടിസ്ഥാനത്തിൽ 713 ബില്യൺ റിയാലിലെത്തി. 2023 ല്‍ ഇത് 697 ബില്യൺ റിയാലായിരുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാഷണൽ പ്ലാനിംഗ് കൗൺസിലിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ പ്രകാരം, 2024 ലെ നാലാം പാദത്തിൽ ഖത്തറിന്റെ ജി ഡി പി വാർഷികാടിസ്ഥാനത്തിൽ 6.1% വളർച്ച കൈവരിച്ചു.
2023 ലെ ഇതേ കാലയളവിലെ 170.1 ബില്യൺ റിയാലായിരുന്ന ഖത്തറിന്റെ ജി ഡി പി ഈ വർഷം 181 ബില്യൺ റിയാലിലേക്കുമെത്തി. ഖത്തർ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ വളർച്ചാ നിരക്കുകൾ തുടരുന്നുണ്ടെന്നും, സുസ്ഥിര വളർച്ചയിലേക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലേക്കുമുള്ള രാജ്യത്തിന്റെ പുരോഗതി നിലനിർത്തുന്നുണ്ടെന്നും കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ ദേശീയ ആസൂത്രണ കൗൺസിൽ (എൻപിസി) സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ വ്യക്തമാക്കി.

പരമ്പരാഗതമായ ഇന്ധന വരുമാനത്തിന് അപ്പുറം ഖത്തർ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികാസവും വർദ്ധിച്ചുവരുന്ന വൈവിധ്യവൽക്കരണവും ഏറ്റവും കണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ഇതര പ്രവർത്തനങ്ങൾ മൊത്തത്തിൽ പ്രതിവർഷം 3.4 ശതമാനം വളർച്ച കൈവരിച്ചപ്പോള്‍ ക്രൂഡ് ഓയില്‍ മേഖലയിലെ വരുമാനം സ്ഥിരത പുലർത്തി.
2024 ൽ, മൊത്തം ജി ഡി പിയുടെ ഏകദേശം 64% എണ്ണ ഇതര മേഖലയില്‍ നിന്നായിരുന്നു. 2023 ലെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈഡ്രോകാർബൺ മേഖലയിലെ പ്രവർത്തനങ്ങൾ 6.2 ശതമാനവും ഹൈഡ്രോകാർബൺ ഇതര മേഖലകൾ 6.1 ശതമാനവും വളർച്ച രേഖപ്പെടുത്തി. കണക്കുകള്‍ പ്രകാരം നാലാം പാദത്തിൽ വളർച്ച രേഖപ്പെടുത്തിയ പ്രധാന ഹൈഡ്രോകാർബൺ ഇതര മേഖലകളിൽ താമസ, ഭക്ഷ്യ സേവനങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്.
സാമ്പത്തിക മേഖല 11.1% വളർച്ച നേടി, 13.3 ബില്യൺ റിയാലിൽ നിന്ന് 14.8 ബില്യൺ റിയാലായി ഉയർന്നു. അതേസമയം മൊത്ത, ചില്ലറ വ്യാപാരം 9% വർദ്ധിച്ച് 13.5 ബില്യൺ റിയാലിൽ നിന്ന് 14.7 ബില്യണായിട്ടാണ് വർധിച്ചത്. അതേസമയം, ഖത്തറിന്റെ സാമ്പത്തിക, തൊഴിൽ വൈവിധ്യവൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ രംഗത്ത് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് നിർണായക പങ്കുവഹിക്കുമെന്നായിരുന്നു ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യൂസിഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അടുത്തിടെ അഭിപ്രായപ്പെട്ടത്.
-
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications