ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ,ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് പോകുന്നുണ്ടോ?വിസ ഓൺ അറൈവൽ,ഇ-വിസ അറിയാം
യൂറോപ്പിലെ ഷെങ്കൻ വിസയ്ക്ക് സമാനമായ ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (GCC) ടൂറിസ്റ്റ് വിസയുടെ പൈലറ്റ് ഘട്ടം ഈ വർഷം നാലാം പാദത്തോടെ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ എന്ന പേരിലാണ് ഈ വിസ അറിയപ്പെടുക. ഒറ്റ വിസയിലൂടെ യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമായിരിക്കും ഗ്രാൻഡ് ടൂറിസ്റ്റ് വിസയിലൂടെ ലഭിക്കുക.
ഈ വിസ നിലവിൽ വരുന്നതുവരെ, ജോലി, വിനോദം, അല്ലെങ്കിൽ കുടുംബ സന്ദർശനം എന്നിവയ്ക്കായി അയൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജിസിസി പ്രവാസികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് ഇ-വിസയോ അല്ലെങ്കിൽ ഓൺ-അറൈവൽ വിസയോ ആണ് ഉപയോഗിക്കേണ്ടത്.

വിസ രഹിത പ്രവേശനത്തിന് അർഹതയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള യുഎഇ നിവാസികൾക്ക്, ചില നിബന്ധനകൾ പാലിച്ചാൽ, ഇ-വിസയോ ഓൺ-അറൈവൽ വിസയോ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ യാത്ര ചെയ്യാം. എങ്ങനെയാണല്ലേ? വിശദമായി നോക്കാം
സൗദി അറേബ്യയിലേക്ക്
യുഎഇ പ്രവാസികൾക്കും മറ്റ് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഇ-വിസയ്ക്ക് അപേക്ഷിക്കാം.ബിസിനസ് യാത്രകൾ, ബന്ധുക്കളെ സന്ദർശിക്കൽ, ഉംറ നിർവഹണം (ഹജ്ജ് സീസൺ ഒഴികെ) എന്നിവയ്ക്കെല്ലാം ഈ വിസ മതിയാകും. ksavisa.sa എന്ന സൗദി അറേബ്യയുടെ ഏകീകൃത വിസ പ്ലാറ്റ്‌ഫോം വഴി ഈ ഇ-വിസയ്ക്ക് അപേക്ഷിക്കാം. 90 ദിവസത്തെ ഒറ്റ പ്രവേശന വിസയായും ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയായും ഇത് ലഭിക്കും.
ഒമാൻ
റോയൽ ഒമാൻ പോലീസ് (ROP) അംഗീകരിച്ച ഏതെങ്കിലും തൊഴിൽ ചെയ്യുന്നവരാണെങ്കിൽ യുഎഇ നിവാസികൾക്ക് അവരുടെ ദേശീയത പരിഗണിക്കാതെ ഒമാനിൽ ഓൺ-അറൈവൽ വിസ നേടാം. അല്ലെങ്കിൽ, 30 ദിവസം വരെ കാലാവധിയുള്ള ഇ-വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ഒമാൻ്റെ ഔദ്യോഗിക ഇ-വിസ പോർട്ടലായ evisa.rop.gov.omയാണ് അപേക്ഷിക്കേണ്ടത്. സ്പോൺസർഷിപ്പ് ആവശ്യമില്ലാത്ത വിസയാണ് 'ജിസിസി റെസിഡൻ്റ് വിസ'. എന്നിരുന്നാലും, 30-ലധികം അംഗീകൃത തൊഴിലുകളിൽ പ്രവർത്തിക്കുന്ന താമസക്കാർക്ക് മാത്രമേ ഓൺലൈനായി അപേക്ഷിക്കാൻ കഴിയൂ.ഒമാനിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, മുൻകൂട്ടി വിസ എടുക്കേണ്ട ആവശ്യമില്ല.
യുഎഇ നിവാസികൾക്ക് അതിർത്തിയിൽ വെച്ച് ഓൺ-അറൈവൽ വിസ ലഭിക്കും. ഇത് 14 ദിവസം വരെ തങ്ങാൻ അനുവദിക്കുന്നു. നിങ്ങളുടെ എമിറേറ്റ്സ് ഐഡിക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുണ്ടെന്ന് ഉറപ്പാക്കണം.
ഖത്തർ
ഖത്തർ സന്ദർശിക്കാൻ ഏതൊരു രാജ്യക്കാരനായ യുഎഇ നിവാസിക്കും ഖത്തറിന്റെ ഹയ്യ പോർട്ടൽ (hayya.qa) വഴി 'ജിസിസി റെസിഡൻ്റ് എൻട്രി' ഇ-വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ റെസിഡൻസിക്ക് പ്രവേശന തീയതി മുതൽ കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. താമസസൗകര്യവും മടക്ക ടിക്കറ്റും സ്ഥിരീകരിച്ചിരിക്കണം, കൂടാതെ ജോലിവിസയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലും അപേക്ഷിക്കുന്ന വിസയിലെ തൊഴിലും ഒന്നുതന്നെയായിരിക്കണം.
ബഹ്‌റൈൻ
യുഎഇ നിവാസികൾക്ക് രണ്ടാഴ്ചത്തെ ഓൺ-അറൈവൽ വിസയോ അല്ലെങ്കിൽ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട് & റെസിഡൻസ് അഫയേഴ്‌സിൻ്റെ (NPRA) ഓൺലൈൻ പോർട്ടൽ (www.evisa.gov.bh) വഴി ഇ-വിസയോ നേടാം. ഇ-വിസ മൂന്ന് മാസത്തെ അല്ലെങ്കിൽ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളിൽ ലഭ്യമാണ്.
കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ റെസിഡൻസി പെർമിറ്റ്, ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, വൈദഗ്ധ്യമുള്ള തൊഴിൽ, മടക്കയാത്രാ ടിക്കറ്റ്, താമസ സൗകര്യം എന്നിവ സംബന്ധിച്ചുള്ള തെളിവുകൾ വേണം.
കുവൈറ്റ്
കുവൈറ്റിലേക്ക് യുഎഇയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും താമസക്കാർക്ക് പുതുക്കിയ പ്ലാറ്റ്‌ഫോമായ kuwaitvisa.moi.gov.kw വഴി കുവൈറ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാം. ജിസിസി രാജ്യങ്ങളിലെ വിദേശ താമസക്കാർക്ക് വിനോദസഞ്ചാര വിസകൾ ഓൺ-അറൈവൽ ലഭിക്കുമെന്ന് അടുത്തിടെയാണ് കുവൈറ്റ് അറിയിച്ചത്.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ചില പ്രത്യേക തൊഴിൽ ചെയ്യുന്നവർക്ക് ഇ-വിസയ്ക്കോ ഓൺ-അറൈവൽ വിസയ്ക്കോ അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, സമീപകാലത്തെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്ഥിരീകരിച്ച മടക്ക ടിക്കറ്റ്, കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള സാധുവായ എമിറേറ്റ്സ് ഐഡി, താമസിക്കുന്നതിനുള്ള തെളിവ് എന്നിവയാണ് സാധാരണയായി ആവശ്യമുള്ള രേഖകൾ.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications