Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിലും സൗദി അറേബ്യയിലും 30000 ജോലി; ദോഹ-റിയാദ് റെയില്‍വെ നിസാരമല്ല, 278 കോടി വരുമാനം

സൗദി അറേബ്യയുടെയും ഖത്തറിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പ് വരുന്ന റെയില്‍വെ ലൈനിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞാഴ്ചയാണ്. ഈ പദ്ധതി നടപ്പായാല്‍ ഗള്‍ഫ് മേഖല മൊത്തം മാറുമെന്നാണ് വിലയിരുത്തല്‍. ജിസിസിയിലെ മറ്റുരാജ്യങ്ങളും സമാനമായ റെയില്‍വെ പാതകള്‍ ഒരുക്കും. നിലവില്‍ ഒമാനില്‍ നിന്ന് യുഎഇയിലേക്ക് വിപുലമായ പാത ഒരുങ്ങുന്നുണ്ട്.

റിയാദില്‍ നിന്ന് ദോഹയിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ വരുന്നത്. 785 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂറില്‍ എത്താന്‍ സാധിക്കുമെന്നതാണ് നേട്ടം. മണിക്കൂറില്‍ 400 കിലോമീറ്ററോളം വേഗത്തിലാണ് ട്രെയിന്‍ ഓടുക. അല്‍ ഹുഫൂഫ്, ദമ്മാം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് സല്‍മാന്‍ വിമാനത്താവളം, അല്‍ അഹ്‌സ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പാത വരുന്നത്.

Qatar Saudi Arabia railway Doha Riyadh-

വിമാനത്തില്‍ പോകുന്നതിനേക്കാള്‍ വേഗത്തില്‍ ട്രെയിനില്‍ എത്താന്‍ പറ്റുമെന്നതാണ് നേട്ടം. നേരിട്ട് ഒരു കേന്ദ്രത്തിലേക്ക് മാത്രമല്ല യാത്ര എന്നതും വിമാനയാത്രയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. റെയില്‍പാത വരുന്നതോടെ ടൂറിസം മേഖല ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്ക് ജലപാത ഒരുക്കിയപ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനേക്കാള്‍ മികച്ച പ്രതികരണം ട്രെയിന്‍ യാത്രയ്ക്ക് കിട്ടിയേക്കും.

കോടി യാത്രക്കാര്‍, ജോലി, വരുമാനം

ഓരോ വര്‍ഷവും ട്രെയിന്‍ വഴി ഒരു കോടി പേര്‍ യാത്ര ചെയ്യുമെന്നാണ് സൗദിയുടെയും ഖത്തറിന്റെയും പ്രതീക്ഷ. പാത വരുന്നതിനോട് അനുബന്ധിച്ച് 30000 പേര്‍ക്ക് ജോലി അവസരം ഒരുങ്ങുമെന്നതാണ് മറ്റൊരു നേട്ടം. പാത യാഥാര്‍ഥ്യമായാല്‍ വേറെയും ജോലി സാധ്യതകളുണ്ട്. ഇരുരാജ്യങ്ങള്‍ക്കും 115 ബില്യണ്‍ റിയാല്‍ വരുമാനം കിട്ടുമെന്നാണ് പ്രതീക്ഷ. അതായത്, ഏകദേശം 278 കോടി രൂപ.

മേഖലയുടെ വികസനം, ജനങ്ങളുടെ സൗഹൃദം, ടൂറിസം മേഖലയുടെ ഉണര്‍ച്ച, ജോലി അവസരം, വരുമാനം എന്നിവയെല്ലാം ഈ പാത വരുന്നതോടെ സൗദിയും ഖത്തറും പ്രതീക്ഷിക്കുന്നുണ്ട്. സൗദി-ഖത്തര്‍ അതിവേഗ ഇലക്ട്രിക് റെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ആറ് വര്‍ഷം എടുക്കുമെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പാത നിര്‍മിക്കുകയത്രെ.

ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള ബോട്ട് സര്‍വീസില്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ സര്‍വീസ് അങ്ങനെ ആയിരിക്കില്ല. അതുകൊണ്ടുതന്നെ സൗദിയിലേക്കും ഖത്തറിലേക്കും യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് നേട്ടമാകും. ജിസിസി രാജ്യങ്ങളിലേക്ക് ഒറ്റ വിസ സമ്പ്രദായം ഈ വര്‍ഷം നടപ്പാക്കാന്‍ പോകുകയാണ്. ഈ വിസയില്‍ എത്തുന്നവര്‍ക്കും നിര്‍ദിഷ്ട പാത ഗുണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+