ഖത്തറിന്റെ നെടും തൂണായി ഹമദ്: ജിസിസിയുടെ കവാടം; ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കി മൂന്ന് തുറമുഖങ്ങള്‍
കപ്പല്‍ ഗതാഗത രംഗത്ത് നിർണ്ണായക നേട്ടം സ്വന്തമാക്കി ഖത്തർ. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ ഹമദ്, ദോഹ, അൽ റുവൈസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം കപ്പലുകളുടെ വരവ്, ചരക്ക്, കന്നുകാലി, നിർമാണ സാമഗ്രികൾ, വാഹനങ്ങൾ (റോ-റോ) എന്നിവയിൽ റെക്കോർഡ് വളർച്ച് നേടിയെന്നാണ് മ്വാനി ഖത്തർ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിന്റെ എണ്ണ, വാതകം ഇതര വ്യവസായ മേഖലയില്‍ അടുത്ത കാലത്തായി ഖത്തർ നടത്തുന്ന മുന്നേറ്റത്തിനുള്ള വ്യക്തമായ ഉദാഹരണങ്ങളായും ഈ നേട്ടത്തെ വിലയിരുത്തുന്നു.
ജൂലൈയിൽ, മൂന്ന് തുറമുഖങ്ങളിലുമായി 268 കപ്പലുകളാണ് ആകെ എത്തിയത്. ഇത് 2024 ജൂലൈയെക്കാൾ 14.04 ശതമാനവും ഈ വർഷം ജൂണിനെക്കാൾ 15.52 ശതമാനവും കൂടുതലുമാണ്. കുവൈത്ത്, ഇറാഖ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതത്തിന് പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഹമദ് തുറമുഖത്തിലേക്ക് മാത്രമായി 151 കപ്പലുകലാണ് ജൂലൈ മാസത്തില്‍ എത്തിയത്. 2025-ന്റെ ആദ്യ ഏഴ് മാസങ്ങളിൽ, 1,755 കപ്പലുകൾ മൂന്ന് തുറമുഖങ്ങളിലുമായി എത്തി. ഇത് രാജ്യത്തുണ്ടായ സമുദ്ര ഗതാഗതത്തിന്റെ വർധനവ് വ്യക്തമാക്കുന്നു.

ജൂലൈയിൽ 234,424 ടൺ പൊതു, ബൾക്ക് ചരക്കുകളാണ് മൂന്ന് തുറമുഖങ്ങള്‍ കൂടി കൈകാര്യം ചെയ്യത്. ഇത് 2024 ജൂലൈയെക്കാൾ 77.62 ശതമാനം കൂടുതലും 2025 ജൂണിനെക്കാൾ 63.82 ശതമാനം കൂടുതലുമാണ്. ഹമദ് തുറമുഖത്തിന്റെ ബഹുമുഖ ടെർമിനൽ 148,501 ടൺ ബൾക്ക് ചരക്കും 65,899 ടൺ ബ്രേക്ക്‌ബൾക്ക് ചരക്കും കൈകാര്യം ചെയ്തു. 2025-ന്റെ ആദ്യ പകുതിയിൽ, മൂന്ന് തുറമുഖങ്ങളും 1.04 ദശലക്ഷം ചരക്ക് യൂണിറ്റുകൾ കൈകാര്യം ചെയ്തുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഖത്തറിലേക്കുള്ള കന്നുകാലികളുടെ ഇറക്കുമതിയിലും ഇക്കാലയളവില്‍ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ട്. ജൂലൈയിൽ 28250 കന്നുകാലികളെയാണ് ഖത്തർ ഇറക്കുമതി ചെയ്തത്. ഇത് 2024 ജൂലൈയെക്കാൾ 39.15 ശതമാനവും 2025 ജൂണിനെക്കാൾ 85.5 ശതമാനവും കൂടുതലുമാണ്. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ, 379985 കന്നുകാലികളാണ് തുറമുഖങ്ങൾ വഴി ഖത്തറിലേക്ക് എത്തിയത്.
ജൂലൈയിൽ 52,677 ടൺ നിർമാണ സാമഗ്രികൾ ഖത്തർ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തു. ഇത് 2024 ജൂലൈയെക്കാൾ 137.24% കൂടുതലും 2025 ജൂണിനെക്കാൾ 104.63% കൂടുതലുമാണ്. 2025 ജനുവരി മുതൽ ജൂലൈ വരെ, 378,655 ടൺ നിർമാണ സാമഗ്രികൾ മൂന്ന് തുറമുഖങ്ങളും കൈകാര്യം ചെയ്തു.
ജൂലൈയിൽ, 12798 റോ-റോ യൂണിറ്റുകൾ (വാഹനങ്ങൾ) ഖത്തർ കൈകാര്യം ചെയ്തു. അതായത് 2024 ജൂലൈയെക്കാൾ 4.78% കൂടുതലും 2025 ജൂണിനെക്കാൾ 29.5% കൂടുതലുമാണ്. ഹമദ് തുറമുഖം പകുതിയിലേറയും, അതായത് 12,699 യൂണിറ്റുകൾ കൈകാര്യം ചെയ്തു. 2025-ന്റെ ആദ്യ ഏഴ് മാസങ്ങളിൽ ആകെ 69,615 റോ-റോ യൂണിറ്റുകൾ കൈകാര്യം ചെയ്തു. അതോടൊപ്പം തന്നെ ഖത്തറിന്റെ ഓട്ടോമൊബൈൽ മേഖലയിൽ, ഹെവി എക്യുപ്‌മെന്റ്, മോട്ടോർസൈക്കിളുകൾ, യാത്രാവാഹനങ്ങൾ എന്നിവയിൽ വലിയ വളർച്ച ഉണ്ടായതായി ദേശീയ ആസൂത്രണ കൗൺസിൽ റിപ്പോർട്ട് ചെയ്തു.
ഹമദ് തുറമുഖം മിഡിൽ ഈസ്റ്റിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രമായി മാറുകയാണെന്നാണ് ഈ കണക്കുകളെല്ലാം തന്നെ വ്യക്തമാക്കുന്നത്. 7.5 ദശലക്ഷം TEU-കളുടെ ശേഷിയോടെ, വലിയ കപ്പലുകളും ടൂറിസവും കൈകാര്യം ചെയ്യുന്ന തരത്തിലാണ് തുറമുഖം നിർമ്മിച്ചിരിക്കുന്നത്. 2024-2025 ക്രൂയിസ് സീസണിൽ, ദോഹ തുറമുഖം 87 ക്രൂയിസ് കപ്പലുകളും 360,000-ലധികം സന്ദർശകരെയും സ്വീകരിച്ചുകൊണ്ട് ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് നിർണ്ണായക പിന്തുണ നല്‍കുന്നു.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ












Click it and Unblock the Notifications