Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ പ്രവാസിയാണോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിച്ചോ? ഇല്ലെങ്കില്‍ രാജ്യം വിടാനാകില്ല

ദോഹ: രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഖത്തർ ഭരണകൂടം. പുതിയ പരിഷ്കരണത്തോടെ രാജ്യ വിടാന്‍ ആഗ്രഹിക്കുന്നവർ, ഇതിന് മുമ്പായി ട്രാഫിക നിയമലംഘനത്തിലെ മുഴുവന്‍ തുകയും അടയ്ക്കേണ്ടി വരും. പുതിയ തീരുമാനം സെപ്റ്റംബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘനത്തില്‍ ഏർപ്പെട്ട വാഹനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി പിഴത്തുക ഉള്ളവർക്ക് ഇത് ഇളവുകളോടെ അടച്ച് തീർക്കാനുള്ള അവസരവും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. 3 വർഷത്തില്‍ കുറയാത്ത പിഴത്തുക ഉള്ളവർക്ക് അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

qatar

ഖത്തർ പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജിസിസി പൗരന്മാർ എന്നിവർക്കെല്ലാം നിയമം ബാധകമാണ്. സെപ്തംബർ മുതൽ, ഗതാഗത നിയമലംഘനത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കര, വായു, കടൽ എന്നിവയുൾപ്പെടെ ഏതെങ്കിലും അതിർത്തികൾ വഴി ഖത്തറിൽ നിന്ന് പുറത്തുകടക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ഇന്നലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നതായും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേനയോ അല്ലെങ്കില്‍ മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ നിയമലംഘകർക്ക് പിഴത്തുക അടയ്ക്കാന്‍ സാധിക്കും. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങള്‍ കൊണ്ടുവരാന്‍ ഖത്തർ ഭരണകൂടം തയ്യാറായതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ മെയ് 22 ബുധനാഴ്ച മുതൽ, 25-ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർ വലത് ലെയ്ൻ ഉപയോഗിക്കണം. ജങ്ഷനുകള്‍ക്ക് 300 മീറ്റർ മുമ്പ് മാത്രമേ ലെയ്ൻ മാറ്റങ്ങൾ അനുവദിക്കൂ. നിയമലംഘനങ്ങൾ നിയമനടപടികളിലേക്കും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യാനും ഇടയാക്കും.

ഖത്തറിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് മോട്ടോർ വാഹനം കൊണ്ടുപോകണമെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ് വാങ്ങിയിരിക്കണം. പെർമിറ്റ് ലഭിക്കുന്നതിന് വാഹനത്തിന് ട്രാഫിക് ലംഘനങ്ങൾ ഉണ്ടാകരുത്, വാഹനത്തിൻ്റെ അവസാന ലക്ഷ്യസ്ഥാനം വ്യക്തമാക്കണം, അപേക്ഷകൻ വാഹനത്തിൻ്റെ ഉടമയായിരിക്കണം അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് ഉടമയുടെ സമ്മതം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+