Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍-യുഎഇ യാത്രക്കാര്‍ കൂടുന്നു; സര്‍വീസ് വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്, പുതിയ ഷെഡ്യൂള്‍

ദോഹ: ലോകത്തെ പ്രധാന വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഈ കമ്പനി യുഎഇയിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുകയാണ്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിലവില്‍ രണ്ട് സര്‍വീസുകളാണ് ഓരോ ദിവസവും നടത്തുന്നത്. ഇത് അഞ്ചാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു.

സ്വര്‍ണം വാങ്ങുന്നുണ്ടോ? നിബന്ധന കടുപ്പിക്കുന്നു, ആഭരണത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണം
സ്വര്‍ണം വാങ്ങുന്നുണ്ടോ? നിബന്ധന കടുപ്പിക്കുന്നു, ആഭരണത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണം

ദോഹയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടത്രെ. കൂടുതല്‍ ആവശ്യം വരുന്ന സാഹചര്യത്തിലാണ് സര്‍വീസ് എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ അഞ്ച് മുതല്‍ സര്‍വീസുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി. ജൂണ്‍ 15 മുതല്‍ നാലാക്കി ഉയര്‍ത്തും. സമ്മര്‍ സീസണ്‍ തുടങ്ങുമ്പോള്‍ അഞ്ചാം സര്‍വീസ് ആരംഭിക്കും. ബോയിങ് 777, എയര്‍ബസ് എ350 വിമാനങ്ങളാണ് ഈ റൂട്ടില്‍ ഉപയോഗിക്കുന്നത്.

qatar airways uae service

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഈ രണ്ട് രാജ്യങ്ങളെയും ബാധിക്കുന്നത് കുറഞ്ഞിട്ടുണ്ട്. കുവൈത്തിലും ബഹ്‌റൈനിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടന്നത്. അതുകൊണ്ടുതന്നെ ദോഹ-ദുബായ് വിമാന സര്‍വീസുകളെ ബാധിക്കില്ല എന്ന് കരുതുന്നു. ഈ സാഹചര്യത്തില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചിരിക്കുന്നത്.

കുറഞ്ഞ ശമ്പളം 52600 രൂപ; വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടര്‍, പുതിയ ആവശ്യവുമായി റെയില്‍വെ ജീവനക്കാര്‍
കുറഞ്ഞ ശമ്പളം 52600 രൂപ; വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടര്‍, പുതിയ ആവശ്യവുമായി റെയില്‍വെ ജീവനക്കാര്‍

പശ്ചിമേഷ്യയിലെ എല്ലാ സര്‍വീസുകളും പുനസ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഇപ്പോള്‍ 20 വിമാനത്താവളങ്ങൡലേക്ക് യാത്ര നടത്തുന്നത്. ദുബായ്-ഷാര്‍ജ വിമാനം കഴിഞ്ഞ ഏപ്രിലിലാണ് സര്‍വീസ് പുനരാരംഭിച്ചത്. അബുദാബി വിമാനം മെയ് മാസത്തിലും ആരംഭിച്ചു. ഇപ്പോള്‍ ദുബായിലേക്കുള്ള സര്‍വീസ് എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. വിശദവിവരങ്ങള്‍ക്ക് യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് പരിശോധിക്കണം.

എയര്‍ അറേബ്യ വിമാന സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു

എയര്‍ അറേബ്യ യുഎഇയില്‍ നിന്ന് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഭാഗികമായി വിമാന സര്‍വീസ് തുടങ്ങി. ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യാം. അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് എടുക്കാന്‍ സാധിക്കും. നേരത്തെ റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് വീണ്ടും ബുക്ക് ചെയ്യാം. ആനുകൂല്യങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.

റദ്ദാക്കിയ ഫ്‌ലൈറ്റുകള്‍ക്കായി യാത്രക്കാര്‍ക്ക് മൂന്ന് വഴികളുണ്ട്. 30 ദിവസത്തിനുള്ളില്‍ സൗജന്യമായി തീയതി മാറ്റാന്‍ സാധിക്കും. മുഴുവന്‍ തുകയും ക്രെഡിറ്റ് വൗച്ചറായി മാറ്റാനും കമ്പനി അനുവദിക്കുന്നുണ്ട്. അല്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ ആവശ്യപ്പെടാം. സഹായം ആവശ്യമുള്ളവര്‍ക്ക് കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടാം. നേരിട്ട് ബുക്ക് ചെയ്തവര്‍ക്ക് ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം. ട്രാവല്‍ ഏജന്റുകള്‍ വഴി ബുക്ക് ചെയ്തവര്‍ അവരെ ബന്ധപ്പെടുക.

യൂസഫ് പത്താന്‍ തെറിക്കുമോ; മമതയുടെ രഹസ്യനീക്കം? ഗാംഗുലി ഇടപെട്ടെന്ന് റിപ്പോര്‍ട്ട്, ഒടുവില്‍ പ്രതികരണം
യൂസഫ് പത്താന്‍ തെറിക്കുമോ; മമതയുടെ രഹസ്യനീക്കം? ഗാംഗുലി ഇടപെട്ടെന്ന് റിപ്പോര്‍ട്ട്, ഒടുവില്‍ പ്രതികരണം

ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ പറക്കുന്നത്. മിഡില്‍ ഈസ്റ്റ്, ഗള്‍ഫ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് സേവനമുണ്ട്. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും നിലവില്‍ വിമാന സര്‍വീസ് ലഭ്യമാണ്. കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+