Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് റോഡ് വരുന്നു; സൗദി അറേബ്യയെ തൊടാതെ യാത്ര, സമയവും ലാഭം

ദുബായ്: ഖത്തറിലേക്ക് റോഡ് നിര്‍മിക്കുന്നതിന് യുഎഇ ഒരുക്കം തുടങ്ങി. സൗദി അറേബ്യ വഴിയുള്ള യാത്ര ഒഴിവാക്കാന്‍ പുതിയ പാത വരുന്നതോടെ സാധിക്കും. കടലിലൂടെ പാലം നിര്‍മിച്ചാകും റോഡ് നിര്‍മിക്കുക. ഇരു ഭാഗത്തേക്കും രണ്ട് വരിപ്പാതയാണ് വരാന്‍ പോകുന്നതെന്ന് പശ്ചിമേഷ്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ലിങ്ക് പ്രൊജക്ട് എന്നാണ് യുഎഇ ഈ പാതയെ വിളിക്കുന്നത്.

നിര്‍മാണ കരാര്‍ എടുക്കുന്നതിന് നിരവധി പ്രാദേശിക-അന്തര്‍ദേശീയ കമ്പനികള്‍ തയ്യാറായിട്ടുണ്ട്. ഏപ്രില്‍ നാലിന് താല്‍പ്പര്യ പത്രം സമര്‍പ്പിച്ചു എന്നാണ് വിവരം. അനിയോജ്യമായ പദ്ധതി രേഖ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്കായിരിക്കും കരാര്‍ ലഭിക്കുക. ഏറ്റവും മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്യുക എന്നതാകും കമ്പനികളുടെ പ്രാഥമിക കടമ്പ...

uae qatar raod

യുഎഇയിലെ റാസ് ഖുമൈസില്‍ നിന്ന് റോഡ് നിര്‍മാണം ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്. മകസിബ് ദ്വീപ് വരെ നീളുന്ന ഈ റോഡ് പിന്നീട് ഖത്തറുമായി ബന്ധിപ്പിക്കുമെന്ന് മീഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 40 കിലോമീറ്റര്‍ ദൂരത്തിലാകും യുഎഇയുടെ ഭാഗത്തുള്ള റോഡ് നിര്‍മാണം. യുഎഇയുടെ ഇത്തിഹാദ് റെയില്‍ ആയിരിക്കും പദ്ധതിക്ക് മേല്‍ന്നോട്ടം വഹിക്കുക.

സൗദിയിലൂടെ വളഞ്ഞ വഴി

ഖത്തറിന്റെ മൂന്ന് ഭാഗവും വെള്ളമാണ്. സൗദി അറേബ്യയുമായി മാത്രമാണ് കര അതിര്‍ത്തിയുള്ളത്. യുഎഇയില്‍ നിന്ന് റോഡ് വഴി ഖത്തറിലേക്ക് പോകുന്നവരും ഈ പാതയാണ് തിരഞ്ഞെടുക്കുക. 125 കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ഇതുവഴി യാത്ര ചെയ്യാന്‍. പുതിയ പാത വരുന്നതോടെ യുഎഇയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയുടെ സമയം ഗണ്യമായി ചുരുങ്ങും.

യുഎഇയിലെ സിലയില്‍ നിന്ന് തുടങ്ങി തെക്കന്‍ ദോഹയിലേക്ക് എത്തുന്ന രീതിയിലാണ് ആദ്യം റോഡ് ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ സൗദിയുടെ ജലാതിര്‍ത്തി കൂടി കടന്നുവരുന്നതിനാല്‍ ഈ പാത ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് പുതിയ വഴി ചര്‍ച്ച ചെയ്യുന്നത്. റാസ് ഖുമൈസില്‍ നിന്ന് മകസിബ് ദ്വീപ് വഴി ദോഹയിലേക്കുള്ള പാതയാണ് ഇപ്പോള്‍ ചര്‍ച്ചയില്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഗണനയിലുള്ള പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പദ്ധതി നടപ്പാക്കുന്നതിന് യുഎഇയും ഖത്തറും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുമെന്ന് 2005ല്‍ വാര്‍ത്തകളുണ്ടായിരുന്നു. 20 വര്‍ഷമായിട്ടും പദ്ധതി നടപ്പാകാതിരിക്കാന്‍ പലവിധ കാരണങ്ങളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതും ഒരു കാരണണമാണ്.

പാതി വഴിയിലെ പദ്ധതികള്‍

2017ല്‍ ഖത്തറിനെതിരെ സൗദി അറേബ്യയുടെ സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയിരുന്നു. ഖത്തര്‍ കുഴപ്പമുണ്ടാക്കുന്നു, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നാരോപിച്ചായിരുന്നു ഉപരോധം. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. 2021ല്‍ സൗദിയിലെ അല്‍ ഉല പ്രഖ്യാപനത്തോടെയാണ് ഉപരോധം അവസാനിച്ചത്.

ജിസിസി രാജ്യങ്ങളെ മൊത്തമായി ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖലയും നേരത്തെ ചര്‍ച്ചയായിരുന്നു. ഖത്തറിനെതിരായ ഉപരോധമാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. സൗദി, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാതയായിരുന്നു പദ്ധതിയില്‍. ഉപരോധം തീര്‍ന്നതോടെ റെയില്‍വേ ചര്‍ച്ച വീണ്ടും സജീവമായിട്ടുണ്ട്.

ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത വിസ എന്ന പദ്ധതിയും ചര്‍ച്ചയിലാണ്. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ശക്തമായ സാഹചര്യത്തിലാണ് എല്ലാ പഴയ പദ്ധതികളും പൊടി തട്ടിയെടുക്കുന്നത്. യൂറോപിലെ ഷെങ്കണ്‍ വിസയുടെ മാതൃകയില്‍, ഒരു വിസ എടുത്താല്‍ ആറ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന തരത്തിലാകും ജിസിസി ഏകീകൃത വിസ. എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെ ഇത് വൈകാന്‍ കാരണമാണ്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+