ഖത്തര്‍ ഈ ഗതി പ്രതീക്ഷിച്ചില്ല; 2000 കോടി നഷ്ടം, ഇനി അമേരിക്ക തന്നെ ശരണം, പ്ലാന്‍ ബി തയ്യാര്‍

ഖത്തര്‍ നേരിടുന്നത് കോടികളുടെ വരുമാന നഷ്ടം. ഇറാന്റെ മിസൈല്‍ വാതക കേന്ദ്രത്തില്‍ പതിച്ചതാണ് ഖത്തറിനെ കുഴക്കിയത്. പ്രധാന വരുമാന മാര്‍ഗമായ എല്‍എന്‍ജി കയറ്റുമതിയുടെ ശേഷി 17 ശതമാനം ഇടിഞ്ഞു. ഒടുവില്‍ വിപണി പ്രാതിനിധ്യം നിലനിര്‍ത്താന്‍ അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി വാങ്ങുകയാണ് ഖത്തര്‍. ലോകത്തെ രണ്ടാമത്തെ എല്‍എന്‍ജി കയറ്റുമതി രാജ്യമായിരുന്നു ഇറാന്‍-യുഎസ് യുദ്ധംതുടങ്ങുന്നതിന് മുമ്പു വരെ ഈ ഗള്‍ഫ് രാജ്യം.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഖത്തറില്‍ നിന്ന് കാര്യമായ എല്‍എന്‍ജി കയറ്റുമതി നടന്നിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ചില കാര്‍ഗോ കപ്പലുകള്‍ ഹോര്‍മുസ് വഴി കടന്നുപോകാന്‍ തുടങ്ങിയത്. ഇറാനുമായി ഇക്കാര്യത്തില്‍ ഖത്തര്‍ ധാരണയുണ്ടാക്കി എന്നാണ് വിവരം. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കേണ്ടത് ഖത്തറിന്റെ കൂടി ആവശ്യമാണ്. ഖത്തര്‍ നിരന്തരം ഈ ശ്രമം നടത്തുന്നുമുണ്ട്.

qatar becomes largest lng buyer from us-

ഖത്തറിലെ പല ഭാഗത്തും അമേരിക്കയെ ലക്ഷ്യമിട്ട് ഇറാന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിലൊന്ന് വീണത് ഖത്തറിന്റെ പ്രധാന വാതക ഉല്‍പ്പാദന കേന്ദ്രത്തിലാണ്. അതുകാരണം 2000 കോടി ഡോളറിന്റെ വരുമാന നഷ്ടമാണ് തങ്ങള്‍ക്കുണ്ടായത് എന്ന് ഖത്തര്‍ എനര്‍ജി പറയുന്നു. ഈ സാഹചര്യത്തില്‍ എല്‍എന്‍ജി കേന്ദ്രത്തില്‍ അറ്റക്കുറ്റ പണി പൂര്‍ത്തിയാക്കുകയാണ് ഖത്തര്‍. കൂടാതെ ഇറാനില്‍ നിന്ന് ഹോര്‍മുസ് വഴിയുള്ള യാത്രയ്ക്ക് ഇളവ് വാങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം നാല് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് വഴി പോകാന്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു. ഖത്തര്‍, ഇന്ത്യ, ഇറാഖ്, ചൈന എന്നീ രാജ്യങ്ങള്‍ക്കായിരുന്നു ഇളവ്. ഖത്തര്‍ നടത്തിയ ചര്‍ച്ചയുടെ നേട്ടമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇനിയും യുദ്ധം പുനരാരംഭിക്കുമോ എന്ന കാര്യം സംശയമാണ്. യുദ്ധം പൂര്‍ണമായി നിന്നാല്‍ ഖത്തറിന് എല്‍എന്‍ജി വിപണിയിലേക്ക് അതിവേഗം തിരിച്ചെത്താന്‍ സാധിക്കും.

ഡിസംബര്‍ 31 വരെ എല്‍എന്‍ജി ഉല്‍പ്പാദനവും കയറ്റുമതിയും നിയന്ത്രിക്കാനാണ് ഖത്തറിന്റെ തീരുമാനം. മൂന്ന് പദ്ധതികളായിരുന്നു ഖത്തര്‍ ആസൂത്രണം ചെയ്തിരുന്നത്. എല്‍എന്‍ജി ഉല്‍പ്പാദന നിലയത്തിലെ അറ്റക്കുറ്റപ്പണി, ഇറാനുമായി സഹകരിച്ച് ഹോര്‍മുസ് വഴി യാത്ര, പൈപ്പ്‌ലൈന്‍ വഴിയുള്ള കയറ്റുമതി എന്നിവയാണവ.

ആദ്യം രണ്ടെണ്ണം പാതി വിജയിച്ചിട്ടുണ്ട്. എല്‍എന്‍ജി പൈപ്പ്‌ലൈന്‍ വഴി കൊണ്ടുപോകാന്‍ സാധിക്കില്ല എന്ന് ഉറപ്പായതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു. ഹോര്‍മുസ് പാത തുറന്നാല്‍ ആഴ്ച്ചകള്‍ക്കകം കയറ്റുമതി പഴയ നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം ഖത്തര്‍ എനര്‍ജി മേധാവി സഅദ് അല്‍ കഅബി പങ്കുവെച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ കമ്പനികളില്‍ നിന്ന് എല്‍എന്‍ജി വാങ്ങാന്‍ ദീര്‍ഘകാല കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ചെനിയര്‍, വൂഡ്‌സൈഡ് എനര്‍ജി എന്നിവയുമായിട്ടാണ് 7 മില്യണ്‍ ടണ്‍ എല്‍എന്‍ജി വാങ്ങുന്ന കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma