റിയാദ് വിമാനത്താവളം ആക്രമിച്ച് ഹൂതികള്‍? സ്‌ഫോടനശബ്ദത്തിന് പിന്നാലെ തീയും പുകയും; പ്രതികരിക്കാതെ സൗദി

സൗദി അറേബ്യയെ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി ഹൂതികള്‍. തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തീയും കറുത്ത പുകയും ഉയരുന്നത് കണ്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനത്താവളത്തിന് സമീപമുണ്ടായ തീപിടുത്തത്തിന്റെ കാരണവും വ്യാപ്തിയും വ്യക്തമായിട്ടില്ല.

സൗദിക്കെതിരായ നിരന്തരമായ ആക്രമണത്തിന് ശേഷം വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തില്‍ നിന്ന് പുക ഉയരുന്നത് ദൃശ്യമായി എന്നാണ് റോയിറ്റേഴ്‌സ് പറയുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ റിയാദിലെ പ്രധാന വിമാനത്താവളത്തിന് സമീപം വലിയ പുകപടലം ദൃശ്യമായി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Riyadh Airport

വിമാനത്താവള ഹൈവേയും പ്രധാന ടെര്‍മിനല്‍ കെട്ടിടവും മറ്റ് സൗകര്യങ്ങളും മുന്‍പില്‍ കാണാവുന്ന രീതിയില്‍, ആ പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നത് റോയിട്ടേഴ്‌സിന്റെ വീഡിയോയിലും ചിത്രങ്ങളിലും വ്യക്തമാണ്. അതിനിടെ നഗരത്തില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ, റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ആരാംകോയുടെ ഇന്ധന ടാങ്കില്‍ തീപിടുത്തമുണ്ടായതായി എഎഫ്പി മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചു.

സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ആരാംകോയുടെ ലോഗോ പതിച്ച, കത്തിനശിച്ചുകൊണ്ടിരിക്കുന്ന ഇന്ധന ടാങ്കിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. റിയാദ് വിമാനത്താവളത്തില്‍ അസാധാരണ സാഹചര്യം കാരണം, വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു എന്ന് വിമാന ട്രാക്കിംഗ് വെബ്സൈറ്റ് ഫ്‌ലൈറ്റ്‌റാഡാര്‍ 24 പറഞ്ഞു.

വിമാനത്താവളത്തിന് സമീപം പുകയും തീയും കണ്ടതിനെത്തുടര്‍ന്ന് റദ്ദാക്കലുകളും കാലതാമസങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും ട്രാക്കിംഗ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. വിമാനത്താവളത്തെ സൈറ്റിന്റെ പരമാവധി തടസ സൂചികയായ 5.0 യില്‍ ഉള്‍പ്പെടുത്തി. വിമാനത്താവളം നീണ്ട കാലതാമസങ്ങളും നിരവധി റദ്ദാക്കിയ വിമാനങ്ങളും മൂലം വലിയ പ്രശ്നങ്ങള്‍ നേരിടുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

അതേസമയം സംഭവത്തില്‍ സൗദി അറേബ്യയുടെ സര്‍ക്കാര്‍ മാധ്യമ വിഭാഗം പ്രതികരിച്ചിട്ടില്ല. റിയാദിലും തലസ്ഥാനത്തിന് കിഴക്കുള്ള അല്‍-ഖര്‍ജ് നഗരത്തിലും ഉണ്ടായേക്കാവുന്ന അപകടസാധ്യതയെക്കുറിച്ച് സൗദി സിവില്‍ ഡിഫന്‍സ് രാത്രിയില്‍ ഫോണ്‍ വഴി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ സ്ഥിതി സാധാരണ നിലയിലായതായി അറിയിക്കുകയും ചെയ്തു.

യെമനിലെ സംഘര്‍ഷം വീണ്ടും ശക്തമായ സാഹചര്യത്തില്‍, വടക്കന്‍ യെമന്റെ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന ഹൂതികള്‍ സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ സൗദി അറേബ്യയ്ക്കെതിരെ ഹൂതികള്‍ തുടരുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അപലപിച്ചു. സാധാരണക്കാരെയും ഊര്‍ജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്ന ആക്രമണങ്ങള്‍ പിന്‍വലിക്കണം എന്നും യുഎന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma