Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ ആയാല്‍ ഇങ്ങനെ വേണ്ട: കേവലം 75 ദിവസം കൊണ്ട് പുതിയ റെക്കോർഡ് സൃഷ്ടിച്ച് റിയാദ് മെട്രോ

റിയാദ്: വമ്പന്‍ വിജയമായി സൗദി അറേബ്യയുടെ റിയാദ് മെട്രോ. രണ്ടര മാസത്തെ കാലയളവില്‍ 18 ലക്ഷം യാത്രക്കാരാണ് റിയാദ് മെട്രോ വഴി യാത്രചെയ്തിരിക്കുന്നത്. '2024 ഡിസംബർ 1 ന് ആരംഭിച്ചതിനുശേഷം ഏകദേശം 18 ദശലക്ഷം യാത്രക്കാർക്ക് റിയാദ് മെട്രോ സേവനം നൽകി. കേവലം 75 ദിവസത്തിനുള്ളിലാണ് ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്' റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർ‌ സി‌ ആർ‌ സി) പ്രസ്താവനയിലൂടെ അറിയിച്ചു.

ആറ് ലൈനുകളിലായി ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് മെട്രോ 162000-ത്തിലധികം യാത്രകളും ഇതിനോടകം പൂർത്തിയാക്കി. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചത് ബ്ലൂ ലൈൻ (അൽ-ഒലായ അൽ-ബത്ത) ആണ്. ഏകദേശം 10 ലക്ഷം യാത്രക്കാരണ് ഈ റൂട്ടിലൂടെ യാത്രചെയ്തിരിക്കുന്നത്. 85 മെട്രോ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത് കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷന്‍ വഴിയാണ്. 3 ദശലക്ഷത്തിലധികം യാത്രക്കാർ സ്റ്റേഷന്‍ വഴി കടന്ന് പോയെന്നും ആർ‌ സി‌ ആർ‌ സി വ്യക്തമാക്കുന്നു.

riyadh-metro

ഉദ്ഘാടനത്തിന് പിന്നാലെ 2025 ജനുവരി 5-ന് ഓറഞ്ച് ലൈൻ (ലൈൻ 3) പ്രവർത്തനം ആരംഭിച്ചതും ഈ നേട്ടം കൈവരിക്കുന്നതില്‍ നിർണ്ണായകമായി. 2024 ഡിസംബർ 1-ന് ബ്ലൂ ലൈൻ (ലൈൻ 1), യെല്ലോ ലൈൻ (ലൈൻ 4), പർപ്പിൾ ലൈൻ (ലൈൻ 6) എന്നിവയോടെയാണ് റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ഡിസംബർ 16-ന് റെഡ് ലൈൻ (ലൈൻ 2) ഡിസംബർ 15-ന് ഗ്രീൻ ലൈൻ (ലൈൻ 5) എന്നിവയും ഘട്ടം ഘട്ടമായി തുറന്നു.

ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായ റിയാദ് മെട്രോ 176 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. നാല് പ്രധാന ട്രാൻസിറ്റ് ഹബുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളിലായി ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി മെട്രോ വഴി യാത്ര ചെയ്യുന്നു. "ഡാർബ്" മൊബൈൽ ആപ്പ്, സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകൾ, ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ എന്നിവയിലൂടെ യാത്രക്കാർക്ക് അവരുടെ റിയാദ് മെട്രോ വഴിയുള്ള യാത്രകൾ ആസൂത്രണം ചെയ്യാനും ടിക്കറ്റുകൾ വാങ്ങാനും കഴിയും.

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ സര്‍വീസാണ് റിയാദ് മെട്രോയുടേതെന്നതും ശ്രദ്ധേയമാണ്. ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ 20 ശതമാനത്തിന് സൗരോര്‍ജത്തെ ആശ്രയിക്കുകയും ചെയ്യുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടുവച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് റിയാദ് മെട്രോയും. രാവിലെ ആറ് മുതല്‍ രാത്രി 12 മണി വരെയാണ് റിയാദ് മെട്രോ സര്‍വീസ് നടത്തുക. 19933 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വെബ്‌സൈറ്റിലും വിവരങ്ങളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+