പ്രവാസികള്‍ക്ക് ചാകര; ഇന്ത്യന്‍ രൂപ വീണ്ടും ഇടിഞ്ഞു... ശമ്പളം വൈകി കിട്ടുന്നവര്‍ക്ക് വന്‍ ലാഭം
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ്. പ്രവാസികള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത് മികച്ച അവസരം. ശമ്പളം വൈകി കിട്ടിയവരും കിട്ടിയ ശമ്പളം നാട്ടിലേക്ക് അയക്കാതെ വച്ചവരും ലാഭം കൊയ്യുമെന്ന് ഉറപ്പ്. വരും ദിവസങ്ങളിലും രൂപ കരുത്ത് കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം, പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും.
ഇന്നത്തെ വ്യാപാരത്തില്‍ ഏറിയും കുറഞ്ഞും രൂപയുടെ മൂല്യം എത്തിയത് 84.37 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 6 പൈസയുടെ ഇടിവുണ്ട്. ബുധനാഴ്ച 22 പൈസ ഇടിഞ്ഞിരുന്നു. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ജയിച്ചതോടെയാണ് സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. സ്വര്‍ണവില കുത്തനെ കുറഞ്ഞതും ഡോളര്‍ കരുത്താര്‍ജിച്ചതും എടുത്തു പറയേണ്ട മാറ്റമാണ്.

അേേമരിക്കന് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിക്കാനിരിക്കുന്ന പലിശ നിരക്കിലെ മാറ്റമാണ് നിക്ഷേപകര്‍ ഇനി ഉറ്റുനോക്കുന്നത്. പലിശ നിരക്ക് .25 ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയരാനുള്ള വഴിയൊരുങ്ങും. അതേസമയം, ആഭ്യന്തര ശാക്തീകരണത്തിന് ട്രംപ് ഊന്നല്‍ നല്‍കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അമേരിക്കയുടെ പണം വിദേശത്തേക്ക് ഒഴുകുന്നത് തടയുക എന്ന നയമാണ് ട്രംപിനുള്ളത്. മാത്രമല്ല, ലോകോത്തര ഐടി കമ്പനികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയുണ്ടാകും. ജോലി വിദേശികള്‍ക്ക് നല്‍കുന്നത് കുറച്ചേക്കും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമ്പോള്‍ ചില രാജ്യങ്ങള്‍ ഉയര്‍ന്ന താരിഫ് ഈടാക്കുന്നു എന്ന ആക്ഷേപം നേരത്തെ ട്രംപിനുണ്ട്.
ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാനുള്ള പദ്ധതിയാകും ട്രംപ് ഒരുക്കുക എന്നാണ് സൂചനകള്‍. ഇതോടെ സ്വര്‍ണവില കുറയുമെന്ന് മാത്രമല്ല, ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള മറ്റു കറന്‍സികളുടെ മൂല്യവും ഇടിഞ്ഞേക്കും. ഇന്നത്തെ വ്യാപാരത്തിനിടയില്‍ രൂപ 84.26 വരെ ഉയരുകയും 84.38 വരെ ഇടിയുകയും ചെയ്തു. ശേഷം 84.37 എന്ന നിരക്കില്‍ വ്യാപാരം അവസാനിച്ചു.
ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിച്ചത് വിപണിക്ക് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. 104നും 105നുമിടയിലാണ് സൂചിക. ബ്രെന്റ് ക്രൂഡ് ബാരലിന് 74.33 എന്ന നിരക്കിലാണ് വ്യാപാരം. അതേസമയം, എണ്ണ വില കുറയാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലുമുണ്ട്. അമേരിക്കയുടെ ആഭ്യന്തര ഉല്‍പ്പാദനം ട്രംപ് ഉയര്‍ത്താനാണ് സാധ്യത.
അതേസമയം, യുഎഇ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 22.90 എന്ന നിരക്കിലാണ്. ഒരുവേള 23ന് അടുത്തുവരെ എത്തി. രൂപ തകര്‍ച്ച നേരിട്ടാന്‍ ദിര്‍ഹം ഉയരും. ചില പ്രവാസികള്‍ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ച് നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിക്കുന്നുണ്ട്. ശമ്പളം ലഭിക്കാന്‍ വൈകിയവര്‍ക്കും നേട്ടമായി. റിസര്‍വ് ബാങ്ക് ഇടപെട്ട് രൂപയുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കാവുന്നതാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications