ഇന്ത്യന്‍ രൂപ മൂക്കു കുത്തുന്നു, പ്രവാസികള്‍ തിടുക്കം കൂട്ടേണ്ട; വിപണിയില്‍ ദിര്‍ഹം, ഡോളര്‍ മുന്നേറ്റം
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂല്യം മെച്ചപ്പെടുത്തിയ രൂപ ഇന്നലെ മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഡോളര്‍ കരുത്ത് കൂട്ടിയതായിരുന്നു രൂപയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ പാകിസ്താനില്‍ ഇന്ത്യയുടെ തിരിച്ചടി കൂടി നടന്ന പിന്നാലെ രൂപ വീണ്ടും മൂല്യമിടിയുമോ എന്ന് പരിശോധിച്ച് വരികയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
കൂടുതല്‍ ഇടിയുന്ന സാഹചര്യം വന്നാല്‍ ആര്‍ബിഐ ഇടപെടും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇന്ന് പണ നയം പ്രഖ്യാപിക്കും. ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനത്തിനാണ് സാധ്യത. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്ന സാഹചര്യം വന്നാര് രൂപ വീണ്ടും ഇടിയും. രൂപയുടെ മൂല്യം ഓരോ ദിവസവും പരിശോധിക്കുന്ന പ്രവാസികള്‍ പുതിയ സാഹചര്യം എങ്ങനെ കാണണം എന്ന് കൂടി പറയാം...

ഇന്ന് 31 പൈസയാണ് രൂപ ഇടിഞ്ഞത്. ഡോളറിനെതിരെ 84.66 രൂപയാണ് പുതിയ വിനിമയ നികക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച അഞ്ച് പൈസയാണ് കുറഞ്ഞിരുന്നത്. രൂപയുടെ മൂല്യം ഇനിയും കുറയാതിരിക്കാന്‍ ആര്‍ബിഐ ഇടപെടുമെന്നാണ് കരുതുന്നത് എന്ന് ഫിന്റക്സ് ട്രഷറി അഡൈ്വസേഴ്സ് എല്‍എല്‍പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍ ഭന്‍സാലി പറഞ്ഞു.
ഓഹരി വിപണിയിലും ഇന്ന് ഇടിവാണ് കാണിക്കുന്നത്. കൂടുതല്‍ വിറ്റഴിക്കല്‍ നടന്നേക്കും. അതിര്‍ത്തിയിലെ സാഹചര്യം നോക്കിയാകും നിക്ഷേപകര്‍ ഇക്കാര്യം തീരുമാനിക്കുക. അതേസമയം, ഡോളര്‍ സൂചിക 0.30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 99.53 എന്ന നിരക്കിലേക്ക് എത്തിയ ശേഷം ഡോളര്‍ അല്‍പ്പം താഴ്ന്നു. ഇനിയും മാറ്റം പ്രതീക്ഷിക്കാം.
അതേസമയം, രൂപ-ദിര്‍ഹം മൂല്യത്തിലും ഇന്ന് മാറ്റമുണ്ടായി. ദിര്‍ഹം വീണ്ടും 23 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ ദിവസം 22.95 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 23 പൈസ കൂടി ഉയര്‍ന്നുവെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിര്‍ഹം 23 രൂപയ്ക്ക് മുകളിലെത്തുന്നത്. ഫെഡറല്‍ റിസര്‍വിന്റെ ഇടപെടലും ഇന്ത്യ-പാകിസ്താന് സംഘര്‍ഷവും രൂപയുടെ മൂല്യം ഇനിയും താഴ്ത്തിയേക്കാമെന്നാണ് യുഎഇയിലെ സാമ്പത്തിക വിദഗ്ധരും അനുമാനിക്കുന്നത്.
ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് രൂപയുടെ മൂല്യം 23ന് താഴെ എത്തിയത്. പിന്നീട് വലിയ തോതില്‍ രൂപ ഇടിയുന്നതായിരുന്നു കാഴ്ച. കഴിഞ്ഞ ഫെബ്രുവരി 10ന് 23.94 വരെ ഇടിഞ്ഞു. അമേരിക്കയുമായി കൂടുതല്‍ സഹകരിച്ചുള്ള വ്യാപാര തീരുമാനങ്ങള്‍ ഇന്ത്യ എടുക്കുമെന്നാണ് വിവരം. അതേസമയം, ചൈനയും അമേരിക്കയും തമ്മില്‍ ഈ ആഴ്ച സ്വിറ്റ്സര്‍ലാന്റില്‍ വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ജിസിസി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നാണ് കൂടുതല്‍ വിദേശ പണം എത്തിയത്. നേരത്തെ കൂടുതല്‍ പ്രവാസി പണം എത്തിയിരുന്നത് ജിസിസി രാജ്യങ്ങളില്‍ നിന്നായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ തിടുക്കത്തില്‍ പണം അയക്കാതെ അല്‍പ്പം കാത്തിരിക്കുന്നതാകും ഉചിതം.
ഇന്നത്തെ സ്വര്‍ണവില
അതേസമയം, കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. ഒരു പവന് സ്വര്‍ണത്തിന് 72600 രൂപയാണ്. ഗ്രാമിന് 9075 രൂപയും നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 108 രൂപയാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണ വില 3350ലാണുള്ളത്. യുഎഇയില്‍ സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 377.50 ദിര്‍ഹമായി കുറഞ്ഞു.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications