Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കായി സൗദിയിലേക്ക് വിട്ടാലോ? ഈ വര്‍ഷവും ശമ്പളം വര്‍ധിക്കും.. കണക്കുകള്‍ ഇങ്ങനെ

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ ഇത്തവണയും ശമ്പള വര്‍ധനവ് ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്. റിക്രൂട്ട്‌മെന്റ് സ്ഥാപനമായ കൂപ്പര്‍ ഫിച്ച് ആണ് ഇത് സംബന്ധിച്ച സാധ്യതകള്‍ പങ്ക് വെക്കുന്നത്. 2024 ല്‍ സൗദി അറേബ്യയില്‍ ശരാശരി നാല് ശതമാനം ശമ്പളം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 79% സ്ഥാപനങ്ങളും പുതിയ നിയമനങ്ങള്‍ക്കുള്ള ശമ്പളം വര്‍ധിപ്പിക്കുകയോ നിലനിര്‍ത്തുകയോ ചെയ്തു എന്നാണ് കൂപ്പര്‍ ഫിച്ച് പറയുന്നത്.

2024- ല്‍ ഏതാണ്ട് പകുതി (46%) സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിച്ചു. 8.5% പേര്‍ വേതനം 10%- ത്തിലധികം വര്‍ധിപ്പിച്ചു. നിലവില്‍ രാജ്യത്ത് പ്രതിഭാ സമ്പാദനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന കണക്കാണ് ഇത് എന്നാണ് കൂപ്പര്‍ ഫിച്ച് പറയുന്നത്. അതേസമയം 2024 ല്‍ 21% സ്ഥാപനങ്ങള്‍ പുതിയ നിയമനങ്ങള്‍ക്ക് ശമ്പളം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ശമ്പളത്തില്‍ രണ്ട് ശതമാനം വര്‍ധനവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Saudi Arabia

സര്‍വേയില്‍ പങ്കെടുത്ത സ്ഥാപനങ്ങളില്‍ പകുതിയിലധികം (53%) പേരും വരുന്ന 12 മാസത്തിനുള്ളില്‍ തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 57% ആയിരുന്നു. ഏകദേശം മൂന്നില്‍ രണ്ട് (29%) സ്ഥാപനങ്ങള്‍ക്കും 2025 ല്‍ ശമ്പളം പരിഷ്‌കരിക്കാന്‍ പദ്ധതിയില്ല. ഇത് 2025 ല്‍ സൗദി അറേബ്യയില്‍ സാമ്പത്തിക സ്ഥിരത ഒരു പ്രധാന മുന്‍ഗണനയായി തുടരുമെന്ന് സൂചിപ്പിക്കുന്നു.

2024 ലെ നാലാം പാദത്തില്‍ 7% വളര്‍ച്ചയാണ് സൗദി തൊഴില്‍ വിപണി കൈവരിച്ചത്. സൗദി ഭരണകൂടം സാമ്പത്തിക ആസൂത്രണത്തിലും നിക്ഷേപത്തിലും കൂടുതല്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത് എന്ന് കൂപ്പര്‍ ഫിച്ച് സ്ഥാപകനും സിഇഒയുമായ ഡോ. ട്രെഫോര്‍ മര്‍ഫി അഭിപ്രായപ്പെട്ടു. ല്‍ഫലമായി സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് അസാധാരണമായ വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.

12 മാസമായി സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ ഒന്നിലധികം മേഖലകളിലായി ഉയര്‍ന്ന തലത്തിലുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബാങ്കിംഗ്, ധനകാര്യം, ഇന്‍ഷുറന്‍സ് എന്നിവ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നിലാണ്. രാജ്യത്തെ നിര്‍മ്മാണ വ്യവസായവും വളര്‍ന്നുകൊണ്ടിരിക്കുന്നു. 2028 അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം നിര്‍മ്മാണ ഉല്‍പ്പാദന മൂല്യം 181.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+