റിയാദ് എയര്‍പോര്‍ട്ട് സര്‍വീസ് താളംതെറ്റി; വിമാനം വെടിവെച്ചിടും എന്ന് ഹൂതികള്‍, ആശങ്കയില്‍ പ്രവാസികള്‍

സൗദി അറേബ്യയുടെ ആകാശത്ത് പറക്കുന്ന വിമാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യമനിലെ ഹൂതി വിമതര്‍. ഇത് അവസാന താക്കീത് ആണെന്ന് അവര്‍ പറയുന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി എന്നും ഹൂതികള്‍ അവകാശപ്പെട്ടു. അതേസമയം, ബുധനാഴ്ച ചില വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് റിയാദില്‍ നിന്ന് സര്‍വീസ് നടത്തിയത്. വ്യാഴാഴ്ചയും പ്രതിസന്ധിയുണ്ട്.

തങ്ങളുടെ ആക്രമണത്തിന് പിന്നാലെ റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരീ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സൗദിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. സൗദിയുടെ ആകാശത്തുകൂടെ സര്‍വീസ് നടത്തുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇനി അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കയും മദീനയും ഒഴികെയുള്ള എല്ലായിടത്തും ആക്രമണം നടത്തുമെന്നാണ് സരീയുടെ ഭീഷണി.

saudi arabia riyadh airport houthi warning

റിയാദില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സൗദിയിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ റദ്ദാകാന്‍ സാധ്യതയുണ്ടെന്നും യാത്ര ചെയ്യുന്നവര്‍ വിമാന കമ്പനികളുടെ ഓഫീസുമായി ബന്ധപ്പെട്ട് സമയം ഉറപ്പാക്കണമെന്നുമാണ് യുഎസ് എംബസിയുടെ നിര്‍ദേശം. യമന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

ജിസാന്‍, അസീര്‍, നജ്രാന്‍, ഖതീഫ്, യാമ്പു, തായിഫ് എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് അമേരിക്കന്‍ എംബസി നിര്‍ദേശിച്ചു. ഹുതകളും സൗദി സൈന്യവും തമ്മിലുള്ള പോര് ശക്തമാണ്. യമനില്‍ നിരവധി കേന്ദ്രങ്ങളില്‍ സൗദി സൈന്യം ആക്രമണം നടത്തി എന്നാണ് ഹൂതികള്‍ പറയുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍ തിരിച്ചുപിടിച്ചു എന്ന് യമനിലെ സര്‍ക്കാര്‍ സൈന്യം അവകാശപ്പെട്ടു.

റിയാദ് വിമാനത്താവളത്തില്‍ നിന്ന് 58 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത് എന്ന് ഫ്‌ളൈറ്റ് റഡാര്‍24 വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 11 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. റിയാദില്‍ നിന്ന് കെയ്‌റോയിലേക്ക് ഇന്ന് രാവിലെ പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറില്‍ അധികം വൈകി. ഏദനിലേക്കുള്ള സര്‍വീസ് മൂന്ന് മണിക്കൂര്‍ വൈകി. ദുബായിലേക്കുള്ള സൗദിയ വിമാനവും ഇസ്താംബൂളിലേക്കുള്ള തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനവും റദ്ദാക്കി.

പുതിയ വിവരങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര തടസപ്പെടുമോ എന്നാണ് അവരുടെ ഭയം. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് പുറമെ അബഹയിലെ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. മൂന്ന് പേര്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചത്. ഇനിയും ശക്തമായ ആക്രമണം നടത്തുമെന്നാണ് ഹൂതികളുടെ ഭീഷണി. അതേസമയം, പാകിസ്താനും തുര്‍ക്കിയും ഹൂതികള്‍ക്കെതിരായ സൈനിക നീക്കത്തില്‍ ഭാഗമായാല്‍ ചിത്രം മാറിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+