Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മാത്രമല്ല യുഎഇയും: ക്രൂഡ് ഓയിലിന് പിന്നാലെ ഇന്ത്യയിലേക്ക് വൈദ്യുതിയും കയറ്റി അയക്കും

സമീപകാലത്തായി പുനരുപയോഗ ഊർജ മേഖലയിലെ വൻ നിക്ഷേപങ്ങൾ നടത്തുകയും അതുവഴി വലിയ തോതിലുള്ള ഉത്പാദനം നടത്തുകയും ചെയ്യുന്ന ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യങ്ങളായി മാറിയിരിക്കുകയാണ് സൗദി അറേബ്യയും യുഎഇയും. സൗരോർജം, കാറ്റാടി, ആണവ ഊർജം എന്നീ മേഖലയില്‍ നിന്നുള്ള ഉത്പാദനം വലിയ തോതില്‍ വർധിച്ചതോടെ പുതിയ വരുമാന മാർഗങ്ങള്‍ ലക്ഷ്യമിട്ട് ആഗോള വൈദ്യുതി കയറ്റുമതി രംഗത്തേക്ക് കാല്‍വെക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രധാനമായും ഇന്ത്യയിലേക്കും യൂറോപ്പിലേക്കും അധിക വൈദ്യുതി കയറ്റുമതി ചെയ്യാനാണ് നീക്കം.

50% അധിക ഉൽപ്പാദന ശേഷിയുള്ള യു എ ഇയാണ് മേഖലയിലെ പ്രധാന ഉത്പാദകർ. 5.6 ഗിഗാവാട്ട് ശേഷിയുള്ള ബറാക ആണവ നിലയവും നൂർ അബുദാബി പോലുള്ള വൻകിട സൗരോർജ പദ്ധതികളില്‍ നിന്നുമുള്ള ഉത്പാദം 2030 ഓടെ ഇരട്ടിയാകുമെന്നാണ് യുഎഇ ഊർജ മന്ത്രാലയത്തിലെ വൈദ്യുതി, വ്യാപാര ഡയറക്ടർ അദ്നാൻ അൽ ഹൊസനിയെ ഉദ്ധരിച്ച് എ ജി ബി ഐ റിപ്പോർട്ട് ചെയ്യുന്നത്.

saudi-uae-india-

രണ്ടാമത്തെ ആണവ നിലയവും കൂടുതൽ സൗരോർജ പദ്ധതികളും പ്രവാർത്തികമാകുന്നതിനോടോപ്പം തന്നെയാണ് യു എ ഇയുടെ വൈദ്യുതി ഗ്രിഡിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന 600 കോടി ഡോളർ മൂല്യമുള്ള ഹൈ-വോൾട്ടേജ് ഡയറക്ട് കറന്റ് (HVDC) സമുദ്ര കേബിൾ പദ്ധതിയുടെ സാധ്യതാ പഠനവും നടക്കുന്നത്..

സൗദി അറേബ്യയും 2030ഓടെ 130 ഗിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി വികസിപ്പിക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ്. യുഎസുമായി ആണവ ഊർജ വികസനത്തിനുള്ള ചർച്ചകളും നടന്ന് വരുന്നു. ദുബായിൽ നടന്ന ഊർജ കോൺഫറൻസിൽ, സൗദി ആസ്ഥാനമായുള്ള അൽഫനാർ ഗ്രൂപ്പിന്റെ ഇലക്ട്രിക്കൽ ഡിവിഷൻ വൈസ് പ്രസിഡന്റ് ആൻഡ്രൂ ഷോ പറഞ്ഞതനുസരിച്ച്, ഫോസിൽ ഇന്ധനങ്ങൾക്ക് പുറമെ വൈദ്യുതിയിലും ആഗോള കയറ്റുമതിക്കാരനായി മാറാനാണ് സൗദി ലക്ഷ്യമിടുന്നത്.

ഈജിപ്തുമായുള്ള 3 ഗിഗാവാട്ട് ശേഷിയുള്ള ആദ്യ സമുദ്ര ഹൈ-വോൾട്ടേജ് ഡയറക്ട് കറന്റ് ലിങ്ക് ജൂണിൽ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയുമായുള്ള കണക്ടിവിറ്റിയും. കഴിഞ്ഞ ദിവസം സൗദി അറേബ്യ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരമൊരു കണക്ടിവിറ്റി സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.

ഹൈഡ്രോകാർബണുകളുടെ നൂതന ഉപയോഗങ്ങൾ, വൈദ്യുതി, പുനരുപയോഗ ഊർജ്ജം, ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുത കണക്ടിവിറ്റിക്കായി വിശദമായ സംയുക്ത പഠനം പൂർത്തിയാക്കൽ, ഗ്രിഡ് ഓട്ടോമേഷൻ, ഗ്രിഡ് കണക്റ്റിവിറ്റി, ഇലക്ട്രിക്കൽ ഗ്രിഡ് സുരക്ഷയും പ്രതിരോധശേഷിയും, പുനരുപയോഗ ഊർജ്ജ പദ്ധതികളും ഊർജ്ജ സംഭരണ ​​സാങ്കേതികവിദ്യകളും എന്നീ മേഖലകളിലെ വൈദഗ്ദ്ധ്യം കൈമാറൽ, പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും കമ്പനികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് മോദിയും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ചർച്ചകള്‍ നടന്നത്.

അതേസമയം, ഗൾഫ് സഹകരണ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി (GCCIA) യു എ ഇയേും കുവൈറ്റിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രാദേശിക വൈദ്യുതി ശൃംഖലയും വിപുലീകരിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ ഒമാനും ഇതിന്റെ ഭാഗമായി മാറും. കുവൈറ്റ്, ഇറാഖ് പോലുള്ള രാജ്യങ്ങൾക്കും ഈ ഗ്രിഡ്ഡിന്റെ വിപുലീകരണം നിർണ്ണായകമായി മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യക്ക് പുറമെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വൈദ്യുതി കയറ്റുമതി ചെയ്യാനും മിഡിൽ ഈസ്റ്റ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. 100 കോടി ഡോളറിന്റെ മെഡിറ്ററേനിയൻ സമുദ്ര പദ്ധതിയിൽ യുഎഇ പങ്കാളിയാണ്. അതിന് പുറമെ മൊറോക്കൻ പുനരുപയോഗ ഊർജത്തെ യുകെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന എക്സ്‌ലിങ്ക്സ് പദ്ധതിയിൽ അബുദാബി നാഷണൽ എനർജി കമ്പനി (താഖ) 10 കോടി ഡോളറും നിക്ഷേപിച്ചിട്ടുണ്ട്. ഇവിടെ നിന്നെല്ലാമുള്ള കയറ്റുമതി ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ വരുമാന മാർഗ്ഗവും തുറന്ന് നല്‍കും.

മലയാളികള്‍ക്ക് അന്നും ഇന്നും ഏറെ ഇഷ്ടമുള്ള താരമാണ് മഞ്ജു വാര്യർ. വിവാഹ സമയത്ത് സിനിമ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം അതിശക്തമായി തന്നെ താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്ത്. രണ്ടാം വരവില്‍ മലായാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം. വലിയൊരു വിഭാഗം പ്രേക്ഷകർ മഞ്ജു വാര്യറെ ഇഷ്ടപ്പെടുമ്പോള്‍ തന്നെ ചെറുതെങ്കിലും ഒരു വിഭാഗം താരത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങളും അഴിച്ചു വിടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+