Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിക്ക് പിന്നാലെ ബഹ്‌റൈനും; ആ രാജ്യത്തേക്ക് പോകരുതെന്ന് നിര്‍ദേശം... പോയവര്‍ തിരിക്കണം

റിയാദ്: പശ്ചിമേഷ്യയിലെ വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. തൊട്ടുപിന്നാലെ അയല്‍ രാജ്യമായ ബഹ്‌റൈനും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ലബ്‌നാനിലേക്ക് പോകരുത് എന്നാണ് രണ്ട് ജിസിസി രാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നില്ല.

പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് സൗദി അററേബ്യയും ബഹ്‌റൈനും മുന്നറിയിപ്പ് നല്‍കിയത് എന്നാണ് വാര്‍ത്തകള്‍. ആദ്യം സൗദി അറേബ്യയാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബഹ്‌റൈനും ജാഗ്രതാ നിര്‍ദേശം നല്‍കി. ലബ്‌നാനിലേക്ക് പോകരുത്, പോയവര്‍ തിരിച്ചുപോരണം, അല്ലെങ്കില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറണം എന്നാണ് നിര്‍ദേശം.

lebanon

അതേസമയം, ലബ്‌നാനില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന അസാധാരണമായ സാഹചര്യമാണ് സൗദിയുടെയും ബഹ്‌റൈന്റെയും ആശങ്കയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലബ്‌നാനില്‍ ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ താമസിക്കുന്ന ക്യാമ്പില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

പലസ്തീന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ഫത്തഹ് വിഭാഗക്കാരും സായുധ സംഘടനകളെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടല്‍. ഐനുല്‍ ഹില്‍വി എന്ന ക്യാമ്പിലാണ് സംഘര്‍ഷം. നാല് ദിവസങ്ങളായി തുടരുന്ന പോരില്‍ 13 പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വിവരം. ലബ്‌നാനിന്റെ തെക്കന്‍ തുറമുഖ നഗരമായ സിദോനിലാണ് പലസ്തീന്‍ ക്യാമ്പ്.

ലബ്‌നാനിലേക്ക് പോകാന്‍ ആലോചിക്കുന്നവര്‍ യാത്ര മാറ്റി വയ്ക്കണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ലബ്‌നാനില്‍ താമസിക്കുന്ന പൗരന്മാര്‍ എത്രയുംവേഗം രാജ്യം വിടണമെന്നാണ് ബെയ്‌റൂത്തിലെ സൗദി എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷം നടക്കുന്ന മേഖലയിലേക്ക് ആരും പോകരുത് എന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു.

ഇസ്രായേല്‍ ആക്രമണം കാരണം ലക്ഷക്കണക്കിന് പലസ്തീന്‍കാര്‍ അയല്‍ രാജ്യങ്ങൡ അഭയാര്‍ഥികളാണ്. വര്‍ഷങ്ങളായി ലബ്‌നാനില്‍ കഴിയുന്ന ഇവര്‍ താമസിക്കുന്ന വലിയ ഭൂപ്രദേശമുണ്ട്. പലസ്തീന്‍ ക്യാമ്പ് എന്നാണ് ഈ മേഖല പൊതുവേ അറിയപ്പെടുന്നത്. കൂടാതെ മറ്റു അയല്‍ രാജ്യങ്ങളിലും പലസ്തീന്‍കാര്‍ അഭയാര്‍ഥികളാണ്. ലബ്‌നാനിലെ സംഘര്‍ഷത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം ലഭിക്കുന്ന രാജ്യമാണ് ലബ്‌നാന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+