ഇത് പൊളിക്കും: സൗദി-ഈജിപ്ത് ഹൈ-സ്പീഡ് റെയിൽ വരുന്നു, പിരമിഡും കാണാം; കടല്‍ കടക്കാന്‍ ടണല്‍
സൗദി അറേബ്യയ്ക്കും ഈജിപ്തിനും ഇടയില്‍ ഹൈ-സ്പീഡ് റെയിൽ വേ ലൈന്‍ വരുന്നു. പദ്ധതി സംബന്ധിച്ച് ഇരു രാജ്യങ്ങളും നേരത്തെ തന്നെ ചർച്ച ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന വന്നിരിക്കുകയാണ്. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ കെയ്റോയിൽ നടന്ന സാമ്പത്തിക സമ്മേളനത്തിൽ പദ്ധതിയുടെ ആസൂത്രണം പൂർത്തിയായതായി ഈജിപ്ത് ഗതാഗത മന്ത്രി കമെൽ അൽ-വസീർ വ്യക്തമാക്കി.
'സൗദി അറേബ്യയുമായുള്ള ഹൈ-സ്പീഡ് റെയിൽ ലിങ്ക് പദ്ധതിയുടെ ആസൂത്രണം ഞങ്ങൾ പൂർത്തിയാക്കി. പദ്ധതി ഏത് സമയത്തും നടപ്പാക്കാൻ തയ്യാറാണ്" മന്ത്രി വ്യക്തമാക്കി. 2016-ൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസാണ് ആദ്യമായി ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. പാലം അല്ലെങ്കിൽ ടണൽ വഴിയായിരിക്കും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുക.

ഈജിപ്തിന്റെ ശർമ്മ് എൽ-ഷെയ്ഖില്‍ നിന്നും ആരംഭിക്കുന്ന ഹൈ-സ്പീഡ് റെയിൽ സൗദി അറേബ്യയിലെ റാസ് ഹമീദിനടുത്തുള്ള നിയോം മെഗാ-സിറ്റിയിലേക്കായിരിക്കും വന്ന് ചേരുക. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രാദേശിക ഗതാഗത മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാധാരണ യാത്രയോടൊപ്പം തന്നെ ചരക്ക് നീക്കം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഏകദേശം 4000 മില്യൺ യുഎസ് ഡോളർ പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നു. ഈജിപ്തിന്റെ ചരിത്രപ്രധാനമായ അബിഡോസ് പോലുള്ള പുരാതന കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി നേരത്തെ നിശ്ചയിച്ച പാതയില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
പുരാതന സൈറ്റുകൾക്ക് മുകളിലൂടെ കടന്നുപോകുന്നതിന് പകരം, ഗിസയിലെ പിരമിഡുകൾക്ക് സമീപത്തുകൂടി കടന്നുപോകുന്ന തരത്തിലാണ് പുതിയ റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. ഇത് യാത്രക്കാർക്ക് മനോഹരമായ മരുഭൂമി ദൃശ്യങ്ങളോടൊപ്പം തന്നെ ലോകപ്രശസ്തമായ സ്മാരകങ്ങളുടെ കാഴ്ചകളും യാത്രയില്‍ ആസ്വദിക്കാന്‍ സാധിക്കും.
ഈജിപ്തിന്റെ വിപുലമായ ഹൈ-സ്പീഡ് റെയിൽ ശൃംഖലയുമായി ഈ പദ്ധതി സംയോജിപ്പിക്കാനും നീക്കമുണ്ട്. അയിൻ സോഖ്ന മുതൽ മർസ മത്രൂഹ് വരെയുള്ള ഗ്രീൻ ലൈനുമായി ബന്ധിപ്പിച്ച്, കെയ്റോയെയും അലക്സാണ്ട്രിയയെയും ഉൾപ്പെടുത്തുമെന്നും വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായ നിയോം പദ്ധതിയെ വലിയ തോതില്‍ ശക്തിപ്പെടുത്തുന്നതിനും, ഈജിപ്തിന്റെ ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളെ ശക്തിപ്പെടുത്തുന്നതിനും ഈ റെയിൽ ലിങ്ക് സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) റെയിൽ ശൃംഖലയെ ശക്തിപ്പെടുത്തുന്നതോടൊപ്പം, ഈജിപ്തിനെ ഏഷ്യ-യൂറോപ്പ് വ്യാപാര പാതയിൽ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന ഗുണവും പുതിയ പദ്ധതിക്കുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതിലൂടെ കൂടുതല്‍ ആളുകള്‍ വിമാന യാത്രയ്ക്ക് പകരം ഹൈ-സ്പീഡ് റെയിൽ ഉപയോഗിക്കും. ഇത് 70% വരെ കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നും ഈജിപ്ത് പ്രതീക്ഷിക്കുന്നു. സൗദി-അമേരിക്ക ബന്ധങ്ങളുടെയും ബ്രിക്സ് അംഗത്വ ചർച്ചകളുടെയും പശ്ചാത്തലത്തിൽ, ഈ പദ്ധതി സൗദി-ഈജിപ്ത് സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
അതേസമയം, പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത് തിരാൻ കടലിടുക്കിനു കുറുകെ പാലമോ ടണലോ നിർമിക്കുന്നതാണ്. ഇതിനായി ലോകോത്തര കമ്പനികളെ അണിനിരത്തിയുള്ള പഠനങ്ങളും സർവ്വേകളും ഉടന്‍ തന്നെ ആരംഭിക്കും. അതോടൊപ്പം തന്നെ 4 ബില്യൺ ഡോളർ ചെലവ് വരുന്ന ഈ പദ്ധതിക്ക് സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടേയും ധനസഹായം വേണ്ടി വരും. വെല്ലുവിളികളെല്ലാം അതിജീവിച്ച് ട്രെയിന്‍ ഓടി തുടങ്ങിയാല്‍ ഈ പദ്ധതി ഒരു അതിവേഗ റെയിൽ ലിങ്ക് എന്നതിലുപരി ഇത് മൂന്ന് ഭൂഖണ്ഡങ്ങളിലുടനീളമുള്ള പ്രാദേശിക ഐക്യം, സാമ്പത്തിക മുന്നേറ്റം, ഗതാഗത സംവിധാനം എന്നീ രംഗങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തും.
-
യുഎഇയിൽ യുദ്ധം മാത്രമല്ല അടുത്ത പണി വരുന്നു; താപനില കുറയും, മഴയ്ക്ക് സാധ്യത, യാത്രക്കാർ ജാഗ്രത പാലിക്കുക -
ഈദ് നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം മതി; തുറസായ സ്ഥലത്തെ പ്രാര്‍ത്ഥന വിലക്കി യുഎഇ -
ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം












Click it and Unblock the Notifications