സൗദി അറേബ്യയില്‍ റമദാന്‍ പ്രഖ്യാപിച്ചോ? കുവൈത്തില്‍ മാസം കാണില്ല... കേരളത്തിലെ സാധ്യത ഇങ്ങനെ
മുസ്ലിങ്ങള്‍ വിശുദ്ധമായ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ചാന്ദ്ര മാസപ്പിറവി ദൃശ്യമാകുന്നതോടെ ഖാസിമാര്‍ റമദാന്‍ ഒന്ന് സ്ഥിരീകരിക്കും. എല്ലാ രാജ്യങ്ങളിലും ഈ നടപടിക്രമങ്ങള്‍ തന്നെയാണ് മുസ്ലിങ്ങള്‍ പിന്തുടരുന്നത്. എന്നാല്‍ എല്ലായിടത്തും റമദാന്‍ ആരംഭിക്കുന്നത് ഒരേ ദിവസമാകണം എന്നില്ല. ഇന്ത്യയില്‍ തന്നെ വ്യത്യസ്തമായ ദിവസങ്ങളിലാണ് റമദാനും പെരുന്നാളുമെല്ലാം ചിലപ്പോള്‍ പ്രഖ്യാപിക്കുക.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് റമദാന്‍ മാസത്തിലാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. അതുകൊണ്ടാണത്രെ ഈ മാസം ഇത്രയും പവിത്രമായി കരുതുന്നത്. റമദാനില്‍ പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ വിശ്വാസികള്‍ നല്‍കാറുണ്ട്. പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി പ്രാര്‍ഥനകളില്‍ മുഴുകുകയുമാണ് ചെയ്യുക. പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും.

സൗദി അറേബ്യയില്‍ ഇന്ന് ശഅബാന്‍ 29 ആണ്. സന്ധ്യയോടെ റമദാന്‍ മാസപ്പിറവി ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സൗദി അറേബ്യയുടെ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹിജ്‌റ കലണ്ടര്‍ പ്രകാരം ഓരോ മാസവും 29, 30 ദിവസങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ സൗദി അറേബ്യയില്‍ ഇന്ന് മാസം കാണാനുള്ള സാധ്യത ഏറെയാണ്.
മാസം കാണുന്നവര്‍ പണ്ഡിതന്മാരെ വിവരം അറിയിക്കുകയാണ് ചെയ്യുക. വിശദമായി ചോദിച്ചറിഞ്ഞ്, ചര്‍ച്ചകള്‍ക്ക് ശേഷം പണ്ഡിതന്മാര്‍ റമാദാന്‍ പ്രഖ്യാപിക്കും. അറബ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ ആണ് ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. മറ്റുള്ള സ്ഥലങ്ങളില്‍ ഖാസിമാരും. ആരോഗ്യമുള്ളവരെല്ലാം റമദാനില്‍ വ്രതമെടുക്കണമെന്നത് ഇസ്ലാമിലെ നിര്‍ബന്ധ കാര്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
റമദാന്‍ മാസപ്പിറവി കാണുന്നവര്‍ 02-6921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് യുഎഇയിലെ മൂണ്‍ സൈറ്റിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സൗദി അറേബ്യ എടുക്കുന്ന തീരുമാനങ്ങള്‍ മറ്റു ജിസിസി രാജ്യങ്ങളും അംഗീകരിക്കുകയാണ് പതിവ്. ഒമാന്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാറുള്ളത്. അതേസമയം, കുവൈത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത വളരെ കുറവാണ്.
ചാന്ദ്ര പിറവി ദൃശ്യമാകുന്ന സമയം, ദൈര്‍ഘ്യം, ഉയരം എന്നിവ പരിശോധിച്ചാണ് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത കുറവാണ് എന്ന് കുവൈത്തിലെ അല്‍ ഉജൈരി ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. ഇത്തവണ റമദാനില്‍ വസന്തകാലത്തിന് തുല്യമായ കാലാവസ്ഥയാകും കുവൈത്തില്‍. അടുത്ത വര്‍ഷം മുതല്‍ ശൈത്യകാലമായി മാറുമെന്നും ശാസ്ത്ര കേന്ദ്രം പറയുന്നു. പകല്‍ സമയം 13 മണിക്കൂറും 10 മിനുട്ടും ദൈര്‍ഘ്യമുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് ശഅബാന്‍ 28 ആയതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വൈകീട്ട് കാണാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നാകും. അല്ലെങ്കില്‍ ബുധനാഴ്ച റമദാന്‍ ഒന്നായി പ്രഖ്യാപിക്കും.












Click it and Unblock the Notifications