Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയും റഷ്യയും വിസ രഹിത യാത്ര തുടങ്ങുന്നു; 3 മാസം താമസിക്കാം, ഹജ്ജ് അനുവദിക്കില്ല

റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മില്‍ വിസ രഹിത യാത്രയ്ക്ക് കരാറായി. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പരസ്പരം യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട. റഷ്യയ്ക്കാരന് സൗദിയിലേക്ക് വിസ ഇല്ലാതെ വരാം, താമസിക്കാം. ഒരു വര്‍ഷത്തില്‍ 90 ദിവസം വരെ ഇത്തരത്തില്‍ താമസിക്കാന്‍ ഇളവ് ലഭിക്കും. തുടര്‍ച്ചയായോ അല്ലെങ്കില്‍ പല തവണയായോ 90 ദിവസം വരെ തങ്ങാം.

മെയ് 11 മുതലാണ് പുതിയ കരാര്‍ നിലവില്‍ വരിക. സൗദിയില്‍ നിന്ന് ഒട്ടേറെ പേര്‍ സന്ദര്‍ശിക്കുന്ന രാജ്യമാണ് റഷ്യ. സൗദിയിലേക്ക് വരുന്ന റഷ്യയ്ക്കാരും കുറവല്ല. പുതിയ ഇളവ് കൂടി ലഭിച്ചതോടെ യാത്രക്കാര്‍ കൂടുമെന്ന് ഇരുരജ്യങ്ങളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ റിയാദില്‍ നടന്ന ബിസിനസ് ഫോറത്തിലാണ് ഈ കരാറിന്റെ ആദ്യ ചര്‍ച്ച തുടങ്ങിയത്. ഇപ്പോള്‍ കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

saudi russia visa free travel

ഹൃസ്വകാല യാത്രയ്ക്ക് പ്രോല്‍സാഹനം നല്‍കുക എന്നതാണ് പുതിയ ഇളവിന്റെ ഉദ്ദേശം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതിലൊന്നാണ് വിസ രഹിത യാത്ര. വിസയ്ക്ക് അപേക്ഷ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സമയം കാത്തിരിക്കേണ്ടി വരും. എന്നാല്‍ പുതിയ ഇളവ് ലഭിച്ചതോടെ യാത്ര ഉദ്ദേശിക്കുന്ന വേളയില്‍ പുറപ്പെടാം.

രാജ്യത്തിന്റെ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോകുന്ന നടപടിക്രമണങ്ങളേയുള്ളൂ. അതേസമയം, ജോലി, പഠനം, താമസം, ഹജ്ജ് പോലുള്ള മതപരമായ ആവശ്യം എന്നിവയ്ക്ക് വരുന്നവര്‍ക്ക് പുതിയ ഇളവിന്റെ ആനുകൂല്യം കിട്ടില്ല. എന്താണോ ആവശ്യം അതിനു വേണ്ട വിസ എടുത്തുവേണം ഇത്തരക്കാര്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ എന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ആക്രമണം; ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീഗോളം

ഇറാന്റെ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ തീപിടിത്തം. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിയിലെ പെട്രോകെമിക്കല്‍ ശാലയിലാണ് തീ പിടിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയിലെ പ്രധാന പെട്രോകെമിക്കല്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. വലിയ പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

1000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി. വ്യവസായ കേന്ദ്രങ്ങളും ജീവനക്കാരുടെ വീടുകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശമാണ്. സൗദി അറേബ്യയുടെ ജിഡിപിയുടെ 7 മുതല്‍ 12 ശതമാനം വരെ സംഭാവന ചെയ്യുന്ന വ്യവസായ മേഖലയാണിത്. അമേരിക്കയുടെ വലിയ നിക്ഷേപമുള്ള പ്രദേശം കൂടിയാണിത്. ഇവിടെ ആക്രമണം ഉണ്ടായത് സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+