Get Updates
Get notified of breaking news, exclusive insights, and must-see stories!

വേഗം പോര.. എങ്കിലും സൗദിയും യുഎഇയും മുന്നോട്ട് തന്നെ; എണ്ണയിതര മേഖലയിലെ ബിസിനസില്‍ നേരിയ വളര്‍ച്ച

അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ സൗദി അറേബ്യയിലെയും യുഎഇയിലെയും എണ്ണ ഇതര സ്വകാര്യമേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെങ്കിലും വളര്‍ച്ചയുടെ പാതയില്‍. ജനുവരിയിലെ കണക്കുകള്‍ പ്രകാരം സൗദിയിലെ എണ്ണ ഇതര സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക ഗേജ് ഡിസംബറിലെ 57.5 ല്‍ നിന്ന് ജനുവരിയില്‍ 55.4 ആയി കുറഞ്ഞു.

ജനുവരിയില്‍ വാങ്ങല്‍ പ്രവര്‍ത്തനങ്ങളും ഇന്‍വെന്ററി ഹോള്‍ഡിംഗും കുത്തനെ വളര്‍ന്നതിനാല്‍ പുതിയ ബിസിനസ്സിലെ ഉയര്‍ച്ച ഇന്‍പുട്ട് ഡിമാന്‍ഡിന് ആക്കം കൂട്ടി. എന്നാല്‍ വാങ്ങല്‍ വളര്‍ച്ച നിരക്ക് എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ശക്തമായ ഡിമാന്‍ഡ്, ഉയര്‍ന്ന മെറ്റീരിയല്‍ വില, കൂടുതല്‍ വിതരണ ശൃംഖല, ചെങ്കടല്‍ പ്രതിസന്ധികള്‍ക്കിടയിലുള്ള വര്‍ധിച്ച ഷിപ്പിംഗ് ചെലവ് എന്നിവയാല്‍ 2012 മെയ് മാസത്തിന് ശേഷം രാജ്യത്തെ എണ്ണ ഇതര ബിസിനസുകളുടെ വാങ്ങല്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

GULF NEWS

'ചെലവുകളും പലിശനിരക്കും പോലുള്ള വെല്ലുവിളികള്‍ നിലനില്‍ക്കെ തന്നെ എണ്ണയേതര സമ്പദ്വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രതിരോധം സൗദി സമ്പദ്വ്യവസ്ഥയിലെ വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ക്ക് അടിവരയിടുന്നു, '' എന്ന് റിയാദ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് നായിഫ് അല്‍ ഗൈത്ത് പറഞ്ഞു. ചെലവ് വര്‍ധിച്ചിട്ടും, ഔട്ട്പുട്ട് വിലകള്‍ കുറവായിരുന്നു എന്നും ഇത് വിപണിയിലെ ഉയര്‍ന്ന മത്സരക്ഷമതയെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക, എണ്ണ ഇതര സാമ്പത്തിക അടിത്തറ വിശാലമാക്കുക, ആഭ്യന്തര വ്യവസായങ്ങളെയും തൊഴില്‍ വളര്‍ച്ചയെയും പിന്തുണയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഷന്‍ 2030 വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് കീഴില്‍ സമ്പദ്വ്യവസ്ഥയെ മാറ്റുകയാണ്. ഐഎംഎഫിന്റെ കണക്ക് പ്രകാരം, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 2.7 ശതമാനവും 2025 ല്‍ 5.5 ശതമാനവും വളരുമെന്ന് പ്രവചിക്കപ്പെടുന്നു.

എന്നാല്‍ വിദേശ നിക്ഷേപത്തിനായി രാജ്യം വിവിധ മേഖലകള്‍ തുറക്കുന്നതിനാല്‍ എണ്ണ ഇതര സാമ്പത്തിക വളര്‍ച്ച സര്‍ക്കാര്‍ സംരംഭങ്ങളില്‍ ശക്തമായി തുടരുന്നു. യുഎഇയില്‍ ആകട്ടെ ജനുവരിയില്‍ എണ്ണ ഇതര ഉല്‍പ്പാദനത്തില്‍ കുത്തനെയുള്ളതും എന്നാല്‍ മന്ദഗതിയിലുള്ളതുമായ വികാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എസ് ആന്റ് പി ഗ്ലോബല്‍ യുഎഇ പര്‍ച്ചേസിംഗ് മാനേജര്‍സ് സൂചിക ഡിസംബറിലെ 57.4 ല്‍ നിന്ന് ജനുവരിയില്‍ 56.6 ആയി കുറഞ്ഞു.

'യുഎഇ എണ്ണ ഇതര സമ്പദ്വ്യവസ്ഥ 2023 അവസാനത്തോടെ നിര്‍ത്തിയിടത്ത് തന്നെ തുടരുമ്പോള്‍ ജനുവരിയിലെ പിഎംഐയുടെ ഇടിവ് നാലര വര്‍ഷത്തിനിടയിലെ ഈ മേഖലയുടെ മികച്ച ത്രൈമാസ പ്രകടനത്തില്‍ നിന്ന് വളര്‍ച്ചയുടെ നേരിയ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു,' എന്ന് എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഡേവിഡ് ഓവന്‍ പറഞ്ഞു.

പുതിയ ബിസിനസ് ഇന്‍ടേക്കുകളുടെ വര്‍ധനവ് ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിലെ കാര്യത്തിലെന്ന പോലെ പുതിയ വിദേശ ഓര്‍ഡറുകളില്‍ ഒരു ചെറിയ വര്‍ധനവ് മാത്രമേ കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നാണ് സര്‍വേ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ യുഎഇയുടെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം 3.7 ശതമാനം വികസിച്ചു. 2024 ലെ യുഎഇയുടെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 4.7 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ചെങ്കടല്‍ ആക്രമണത്തിന്റെ ഫലമായുണ്ടായ വിതരണ ലൈനുകളിലെ തടസം ജനുവരിയില്‍ യുഎഇ എണ്ണ ഇതര മേഖലയില്‍ സ്വാധീനം ചെലുത്തി. ഡെലിവറി കാലതാമസം തിരിച്ചടിയായി. ജനുവരിയില്‍ ഈജിപ്തിലെ ഡിമാന്‍ഡ് ഇടിവ് വേഗത്തിലാക്കുകയും രാജ്യത്തെ എണ്ണ ഇതര സമ്പദ്വ്യവസ്ഥയിലെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+