കൂറ്റന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ സൗദി അറേബ്യ; 1568 കിലോമീറ്റര്‍, ഇറാഖിന്റെ എണ്ണ ചെങ്കടലിലേക്ക്
സൗദി അറേബ്യ കൂറ്റന്‍ എണ്ണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഇറാഖുമായി സഹകരിച്ചുള്ള പദ്ധതിക്ക് പ്രാഥമിക അനുമതി നല്‍കി. ഇറാഖിലെ ബസറയിലുള്ള സുബൈര്‍ എണ്ണപ്പാടത്ത് നിന്ന് സൗദി അറേബ്യയിലെ ചെങ്കടല്‍ തീരത്തുള്ള യാമ്പു തുറമുഖത്തേക്കാണ് പൈപ്പ്‌ലൈന്‍. മുമ്പ് നിലവിലുണ്ടായിരുന്ന പൈപ്പ്‌ലൈന്‍ പുനസ്ഥാപിക്കുകയാണ്.
ഹോര്‍മുസ് കടല്‍പാത അടഞ്ഞതോടെ എണ്ണ കയറ്റുമതി പ്രതിസന്ധി നേരിടുകയാണ് ഇറാഖ്. ഇവര്‍ക്ക് വലിയ അനുഗ്രഹമാകും പുതിയ പാത. ഹോര്‍മുസ് വഴി ചരക്കുകപ്പലുകള്‍ കൊണ്ടുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയ രാജ്യം കൂടിയാണ് ഇറാഖ്. എങ്കിലും ഇവര്‍ മറ്റൊരു കയറ്റുമതി മാര്‍ഗം കൂടി കണ്ടെത്തുകയാണ്. ഇറാഖിന്റെ ഏറെ കാലമായുള്ള ആവശ്യത്തിന് സൗദി അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

1990 വരെ ഈ പൈപ്പ്‌ലൈന്‍ സജീവമായിരുന്നു. ഗള്‍ഫ് യുദ്ധത്തിന് ശേഷമാണ് പ്രവര്‍ത്തന രഹിതമായത്. സദ്ദാം ഹുസൈന്റെ ഭരണം മാറുകയും മറ്റുപല ഭരണകൂടങ്ങള്‍ ഇറാഖില്‍ അധികാരത്തിലെത്തുകയും ചെയ്തു. പുതിയ രാഷ്ട്രീയ പശ്ചാത്തലം കൂടി പരിഗണിച്ചാണ് സൗദി അറേബ്യ പൈപ്പ് ലൈന്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെയുള്ള പാതയില്‍ അറ്റക്കുറ്റ പണി നടത്തുന്നത് പുതിയ ഒന്ന് നിര്‍മിക്കുന്നതിന് തുല്യമായ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍.
ഇറാഖിന്റെ ഭാഗത്തുള്ള പൈപ്പ്‌ലൈന്റെ ചെലവ് ഇറാഖ് വഹിക്കണം. സൗദിയുടെ ഭാഗത്തുള്ള ചെലവ് സൗദിയും വഹിക്കും എന്നാണ് ധാരണ. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പല പ്രദേശങ്ങളിലും എണ്ണ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇത് വീണ്ടും സജീവമായാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണ പൈപ്പ് ലൈന്‍ ആകുമിത്. സൗദിയില്‍ നിലവിലുള്ള പൈപ്പ് ലൈന്‍ 1200 കിലോമീറ്റാണ് നീളം. യുഎഇയിലെ രണ്ട് പൈപ്പ് ലൈനും താരതമ്യേന നീളം കുറവാണ്.
സൗദി അറേബ്യയ്ക്കും യുഎഇക്കും മാത്രം
ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യയ്ക്കും യുഎഇക്കും മാത്രമാണ് പൈപ്പ്‌ലൈന്‍ സംവിധാനമുള്ളത്. ഹോര്‍മുസ് പാത അടഞ്ഞ വേളയില്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമായത് ഈ വഴികളായിരുന്നു. ഇറാഖ് സിറിയയിലേക്കും തുര്‍ക്കിയിലേക്കും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതികളും നടപ്പാക്കുമെന്നാണ് കരുതുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്.
ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ് യുഎഇയും ഇറാഖും സൗദിയുമെല്ലാം. അതുകൊണ്ടുതന്നെ സൗദിയും ഇറാഖും നിര്‍മിക്കുന്ന പുതിയ എണ്ണപൈപ്പ് ലൈന്‍ ഇന്ത്യയ്ക്കും ആശ്വാസമാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇതെല്ലാം. മാത്രമല്ല, ഹോര്‍മുസ് വഴി കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയ രാജ്യങ്ങളില്‍ ഇറാഖിനും ഖത്തറിനും ചൈനയ്ക്കും പുറമെ ഇന്ത്യയുമുണ്ട്.


Click it and Unblock the Notifications
