ഹജ്ജിന് കുട്ടികള്‍ വേണ്ട; സൗദി അറേബ്യ നിയന്ത്രണം പ്രഖ്യാപിച്ചു, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തി
റിയാദ്: ഈ വര്‍ഷം ഹജ്ജിന് കുട്ടികളെ വിലക്കി സൗദി അറേബ്യ. തീര്‍ഥാടര്‍ക്കൊപ്പം കുട്ടികളെ കൊണ്ടുവരുന്നതിനാണ് വിലക്ക്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഓരോ വര്‍ഷവും 20 ലക്ഷത്തിലേറെ പേരാണ് ഹജ്ജ് വേളയില്‍ മക്കയില്‍ എത്തുക. ഈ വേളയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജിന് വരുന്ന ആഭ്യന്തര-വിദേശ തീര്‍ഥാടകര്‍ ചെറിയ മക്കളെയും കൂടെ കൂട്ടാറുണ്ട്. ഈ വര്‍ഷം കുട്ടികളെ കൊണ്ടുവരാന്‍ സാധിക്കില്ല. 2025ലെ ഹജ്ജിനുള്ള രജിസ്ട്രേഷന് തുടങ്ങിയിട്ടുണ്ട്. സൗദിയിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും നുസുക് ആപ്പ് വഴിയോ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യയ്ക്കുള്ള തീര്‍ഥാടകരുടെ ക്വാട്ടയും സൗദി അറേബ്യ അനുവദിച്ചിട്ടുണ്ട്...

ഓരോ വര്‍ഷവും ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള ദുല്‍ഹജ്ജ് മാസത്തിലാണ് വിശുദ്ധ ഹജ്ജ് കര്‍മം സൗദി അറേബ്യയിലെ മക്കയില്‍ നടക്കുക. കഴിവുള്ളവര്‍ നിര്‍ബന്ധമായും ഹജ്ജ് ചെയ്യണം എന്നാണ് ഇസ്ലാമിക വിശ്വാസ പ്രമാണം. ഉംറയുമായി ബന്ധപ്പെട്ട നടപടികള്‍ തന്നെയാണ് ഹജ്ജിനുമുള്ളത്. കൂടാതെ അറഫ സംഗമം ഹജ്ജിന്റെ പ്രത്യേകതയാണ്.
ഹജ്ജിന് വേണ്ടി അപേക്ഷിക്കുന്നര്‍ കൂടെ വരുന്ന മറ്റുള്ളവരുടെ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ച് നല്‍കേണ്ടതാണ്. കേരളത്തില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും സര്‍ക്കാര്‍ ക്വാട്ടയിലും ഹാജിമാര്‍ മക്കയിലേക്ക് പോകാറുണ്ട്.
സൗദി വിസ നിയമത്തില്‍ മാറ്റം
സൗദി അറേബ്യ വിസ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തിവച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്ക്കാണിത്. സിംഗിള്‍ എന്‍ട്രി വിസ മാത്രമാണ് ഇനി ഇവര്‍ക്ക് അനുവദിക്കുക. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യം വിപുലമാക്കുന്നതിനാണ് ഇതെന്ന് കരുതുന്നു.
ഇന്ത്യയെ കൂടാതെ അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, പാകിസ്താന്, സുഡാന്, ടുണീഷ്യ, യമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സൗദി നിര്‍ത്തിവച്ചിരിക്കുന്നത്.
ടൂറിസം, ബിസിനസ്, ഫാമിലി വിസിറ്റ് എന്നീ ആവശ്യങ്ങള്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് നിര്‍ത്തിയത്. ഇവര്‍ക്ക് ഒരു തവണ മാത്രം പ്രവേശന അനുമതി നല്കുന്ന സിംഗിള്‍ എന്‍ട്രി വിസ ഉപയോഗപ്പെടുത്താം. 30 ദിവസമായിരിക്കും ഇതിന്റെ കാലാവധി.
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications