സൗദി അറേബ്യയുടെ വന്‍ പ്രഖ്യാപനം; ഇടനിലക്കാര്‍ വേണ്ട, പ്രവാസികള്‍ക്ക് പണമുണ്ടോ, ഓഹരി വാങ്ങാം
റിയാദ്: വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നിരവധി പരിഷ്‌കാരങ്ങള്‍ നടത്തുകയാണ് സൗദി അറേബ്യ. ഇതുവഴി ജോലി സാധ്യതകളും വികസനങ്ങളും നടപ്പാക്കുകയാണ് ലക്ഷ്യം. വിഷന്‍ 2030 എന്ന ബ്രഹദ് പദ്ധതിയുടെ ഭാഗമാണിതെല്ലാം. വന്‍കിട നിക്ഷേപകരെയും ചെറുകിട നിക്ഷേപകരെയും ഒരുപോലെ ആകര്‍ഷിച്ച് നേട്ടം കൊയ്യാനാണ് സൗദിയുടെ തീരുമാനം.
നിക്ഷേപം കൂടുതല്‍ ലഭിച്ചാല്‍ മാത്രമാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുക. മാത്രമല്ല, വിദേശികളെ കൂടുതലായി ആകര്‍ഷിക്കുന്നതും നേട്ടമാണ്. ക്രൂഡ് ഓയില്‍ വരുമാനത്തിന് അപ്പുറം മറ്റു ആദായ മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തുകയാണ് സൗദി. സൗദിയിലെ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സിഎംഎ) ഓഹരി വിപണിയില്‍ ജിസിസിയിലെ എല്ലാവര്‍ക്കും നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇനി സിഎംഎയുടെ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താം. ഇതുവരെ ലൈസന്‍സുള്ള ഇടനിലക്കാര്‍ വഴിയായിരുന്നു നിക്ഷേപം. ആദ്യമായിട്ടാണ് വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപിക്കാന്‍ അനുമതി നല്‍കുന്നത്. ഇതോടെ കൂടുതല്‍ സുതാര്യത കൈവരികയാണ്.
ജിസിസിയില്‍ നിലവിലുള്ള താമസക്കാര്‍ക്കും നേരത്തെ താമസിച്ചിരുന്നവര്‍ക്കും പുതിയ ഇളവ് ബാധകമാണ്. ഓഹരി വിപണിയില്‍ ഇടപെടുന്നതിന് നിക്ഷേപ അക്കൗണ്ട് തുറക്കാനും ഇനി തടസമുണ്ടാകില്ല. വിപണിയില്‍ പണലഭ്യത ഉറപ്പാക്കല്‍, സുതാര്യത, ദീര്‍ഘകാല നിക്ഷേപ അന്തരീക്ഷം എന്നിവയെല്ലാമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് സിഎംഎ ചെയര്‍മാന്‍ മുഹമ്മദ് അല്‍ കുവൈസ് പറഞ്ഞു.
സൗദി അറേബ്യയുടെ മറ്റു നീക്കങ്ങള്‍
വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കുന്ന നിയമത്തിന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 2026 ജനുവരി മുതലാണ് നിയമം നടപ്പാക്കുക. ആഗോള കോര്‍പറേറ്റ് ശക്തികള്‍ സൗദിയിലേക്ക് വരാന്‍ വഴിയൊരുക്കുന്നതാണ് പുതിയ ഇളവ്. മക്കയിലും മദീനയിലും ഭൂമി വാങ്ങുന്നതിന് അനുമതി ലഭിച്ചേക്കില്ല. റിയാദിനും ജിദ്ദയിലുമുള്ള തിരഞ്ഞെടുത്ത മേഖലകളിലാകും ഭൂമി വാങ്ങാന്‍ സാധിക്കുക.
ഖനന മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് അവസരം നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ധാതുക്കളുടെ ഖനനം കൂടുതല്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വേദാന്ത ഉള്‍പ്പെടെയുള്ള ഖനന കമ്പനികള്‍ക്ക് സൗദി അറേബ്യ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ധാതു വിഭവങ്ങളുടെ ഖനനവും കയറ്റുമതിയും വഴി സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സൗദി.
ടൂറിസം, വിനോദം എന്നിവയ്ക്ക സൗദി വലിയ പ്രോല്‍സാഹനമാണ് അടുത്ത കാലത്തായി നല്‍കുന്നത്. വിദേശികളെ ആകര്‍ഷിക്കാന്‍ വിമാന യാത്രാ സൗകര്യം വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകള്‍ കൂടുതല്‍ വരുന്നതോടെ വിപണി സജീവമാകുമെന്നും സാമ്പത്തിക രംഗം കരുത്താര്‍ജിക്കുമെന്നും തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടുമെന്നും സൗദി ഭരണകൂടം കരുതുന്നു. ഇതിനെല്ലാം പുറമെ പരമ്പരാഗത വരുമാന മാര്‍ഗമായ ക്രൂഡ് ഓയില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications