സൗദി അറേബ്യ 400 കോടി ചെലവിടും; അറേബ്യന്‍ പുലികള്‍ അമേരിക്കയിലേക്ക്, വന്‍ പദ്ധതി ഇങ്ങനെ

പരിസ്ഥിതി നാശം പല രീതിയില്‍ പ്രകടമാകാറുണ്ട്. ചില ജീവികള്‍ ക്രമേണ അപ്രത്യക്ഷമാകുന്നത് അതിലൊന്നാണ്. പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥയില്‍ വരുന്ന മാറ്റമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഭൂമിയുടെ തനതായ ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ വിവിധ സര്‍ക്കാരുകള്‍ വ്യത്യസ്തങ്ങളായ പദ്ധതി നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് സൗദിയുടെ 5.1 കോടി ഡോളറിന്റെ (ഏകദേശം 430 കോടി രൂപ) പുതിയ പദ്ധതി.

അമേരിക്കയിലെ വാഷിങ്ടണിലുള്ള സ്മിത്സോണിയന്‍ നാഷണല്‍ മൃഗശാലയുമായി സഹകരിച്ചാണ് സൗദി പുതിയ പദ്ധതി നടപ്പാക്കുന്നത്. അറേബ്യന്‍ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതാണ് പദ്ധതി. 120ല്‍ താഴെ അറേബ്യന്‍ പുള്ളിപ്പുലികള്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ എന്നാണ് കരുതുന്നത്. എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് അമേരിക്കയുമായി സഹകരിച്ചുള്ള പുതിയ പദ്ധതി.

saudi arabia send Arabian Leopard to America

വാഷിങ്ടണിലെ മൃഗശാലയും സൗദി റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ ഉലയുമാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. 15 വര്‍ഷത്തേക്കാണ് കരാര്‍. വാഷിങ്ടണിലെ മൃഗശാലയില്‍ അറേബ്യന്‍ പുള്ളിപ്പുലികള്‍ക്ക് വസിക്കാന്‍ യോഗ്യമായ പരിസ്ഥിതി ഒരുക്കുകയാണ് ചെയ്യുക. 2028ല്‍ സൗദിയില്‍ നിന്ന് ഒരു ജോഡി പുള്ളിപ്പുലികളെ വാഷിങ്ടണില്‍ എത്തിക്കും. 2029ല്‍ ഈ മൃഗശാലയില്‍ അറേബ്യന്‍ പുള്ളിപ്പുലികളെയും പരസ്യമായി കാണാം.

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മലയോര മേഖലകളിലാണ് അറേബ്യന്‍ പുള്ളിപ്പുലികള്‍ ഉണ്ടായിരുന്നത്. അസീര്‍, ഹിജാസ് കുന്നുകളില്‍. വേട്ടയും പരിസ്ഥിതി നാശവും കാരണം എണ്ണം പിന്നീട് ഗണ്യമായി കുറഞ്ഞു. ഏറ്റവും ഒടുവില്‍ അറേബ്യന്‍ പുള്ളിപ്പുലിയെ കണ്ടത് 1997ലാണ്. ഇവയുടെ സമ്പൂര്‍ണ നാശം മേഖലയുടെ തനത് ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് അധികൃതര്‍ ഭയക്കുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്ക് അയച്ച് പ്രത്യുല്‍പ്പാദനം നടത്തി ഘട്ടങ്ങളായി സൗദിയിലേക്ക് തിരിച്ചെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. അല്‍ ഉല മേഖലയില്‍ അറേബ്യന്‍ പുള്ളിപ്പുലികള്‍ക്ക് അനിയോജ്യമായ ആവാസ വ്യവസ്ഥ സൗദി അറേബ്യ തയ്യാറാക്കുന്നുണ്ട്. 10 ലക്ഷം ചെറുമരങ്ങള്‍ നടുന്നത് ഇതിന് വേണ്ടിയാണ്. 1700ല്‍ അധികം വന്യമൃഗങ്ങളെ ഈ മേഖലയില്‍ തുറന്നുവിട്ടതും പദ്ധതിയുടെ ഭാഗം തന്നെ.

സൗദി അറേബ്യ നല്‍കുന്ന പണം അറേബ്യന്‍ പുലികളുടെ എണ്ണം വര്‍ധിപ്പിക്കാനും അനിയോജ്യമായ താമസ കേന്ദ്രങ്ങള്‍ ഒരുക്കാനുമാണ് വാഷിങ്ടണിലെ സൂ ഉപയോഗിക്കുക. 15 വര്‍ഷത്തിനിടെ ഘട്ടങ്ങളായി എല്ലാ അറേബ്യന്‍ പുലികളെയും സൗദിയിലേക്ക് തന്നെ തിരിച്ചെത്തിച്ച് വനമേഖലയില്‍ സൈ്വര്യവിഹാരത്തിന് വിടും. ഇതുവഴി പരിസ്ഥിതി സംരക്ഷണം സാധ്യമാകുമെന്നാണ് സൗദി കരുതുന്നത്. അമേരിക്കന്‍ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma