സൗദിയ-എയര്‍ ഇന്ത്യ കരാര്‍; കൊച്ചി ഉള്‍പ്പെടെ 15 വിമാനത്താവളങ്ങളിലേക്ക്, എന്താണ് കോഡ്ഷെയര്‍?
സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയയും ടാറ്റയുടെ എയര്‍ ഇന്ത്യയും തമ്മില്‍ കോഡ്ഷെയര്‍ കരാര്‍ ഒപ്പുവച്ചു. ഇരു വിമാന കമ്പനികള്‍ക്കും രണ്ടു രാജ്യത്തും സര്‍വീസ് എളുപ്പമാക്കുന്നതാണ് കരാര്‍. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന സൗദിയക്ക് കൊച്ചി ഉള്‍പ്പെടെ 15 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് എളുപ്പമാകും. അടുത്ത മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ വഴി എത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദമ്മാം, അബഹ, ജിസാന്‍, മദീന, തായിഫ്, ഗാസിം തുടങ്ങിയ വിമാനത്താവളങ്ങളിലേക്കെല്ലാം കണക്ഷന് എളുപ്പമാകും. കണക്ഷനുള്ള വിമാനത്താവളങ്ങളില്‍ എവിടെ നിന്നും മടക്കം സാധ്യമാകുമെന്നതും യാത്രക്കാര്‍ക്ക് നേട്ടമാണ്. കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് ഈ വര്‍ഷം തന്നെ കണക്ഷന് അനുവദിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

ആഭ്യന്തര സര്‍വീസിലും അന്താരാഷ്ട്ര സര്‍വീസിലും ഇരു കമ്പനികള്‍ക്കും നേട്ടമാകുന്നതാണ് കോഡ്ഷെയര്‍ കരാര്‍ എന്ന് സൗദി ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹീം അല്‍ ഉമര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രധാനപ്പെട്ട വിപണിയാണ് സൗദി അറേബ്യ എന്ന് എയര്‍ ഇന്ത്യ എംഡി കാംപ്ബെല്‍ വില്‍സണ്‍ പറഞ്ഞു. പുതിയ കരാര്‍ സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 24 കോഡ്ഷെയര്‍ കരാറുകള്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്.
എന്താണ് കോഡ്ഷെയര്‍, എങ്ങനെയാണ് പ്രവര്‍ത്തനം
രണ്ട് വിമാന കമ്പനികള്‍ ഒരേ വിമാനം സംയുക്തമായി സര്‍വീസ് നടത്തുന്ന രീതിയെയാണ് കോഡ് ഷെയര്‍ എന്ന് വിളിക്കുന്നത്. നിങ്ങള്‍ ഒരു വിമാന കമ്പനിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നു, എന്നാല്‍ യാത്ര ചെയ്യുന്നത് മറ്റൊരു വിമാന കമ്പനിയുടെ വിമാനത്തിലായിരിക്കും. ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയെ മാര്‍ക്കറ്റിങ് കാരിയര്‍ എന്നും യാത്ര ചെയ്യുന്ന കമ്പനിയെ ഓപറേറ്റിങ് കരിയര്‍ എന്നുമാണ് വിളിക്കുക.
എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് എടുത്താലും യാത്ര ചെയ്യുന്നത് സൗദിയയുടെ വിമാനത്തിലായിരിക്കാം. വിമാനത്തിന്റെ നമ്പറില്‍ എയര്‍ ഇന്ത്യയുടെ കോഡ് (എഐ) ഉണ്ടായിരിക്കും. ഒരു വിമാന കമ്പനി നേരിട്ട് സര്‍വീസ് നടത്താത്ത ഇടങ്ങളിലേക്കും അവരുടെ പങ്കാളിത്തമുള്ള വിമാനങ്ങള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര നടത്താമെന്നതാണ് നേട്ടം.
കണക്ഷന് ഫ്ളൈറ്റുകള്‍ ഉണ്ടെങ്കില്‍ പോലും എല്ലാ യാത്രകള്‍ക്കും കൂടി ഒരു ടിക്കറ്റ് മതിയാകും. ഒരു വിമാനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ബാഗേജ് വീണ്ടും ചെക്ക്-ഇന്‍ ചെയ്യേണ്ടി വരില്ല. അത് നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'ഓപറേറ്റഡ് ബൈ' എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ഏത് കമ്പനിയുടെ വിമാനത്തിലാണ് നിങ്ങള്‍ കയറുന്നതെന്ന് അവിടെ നിന്ന് മനസ്സിലാക്കാം. നിങ്ങള്‍ ഏത് വിമാന കമ്പനിയുടെ കൗണ്ടറിലാണ് ചെക്ക്-ഇന്‍ ചെയ്യേണ്ടതെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തണം. സാധാരണയായി വിമാനം പറത്തുന്ന കമ്പനിയുടെ കൗണ്ടറിലാണ് പോകേണ്ടത്.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ് -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും











Click it and Unblock the Notifications