Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ടിക്കറ്റ് നിരക്ക് കുറച്ചേക്കും; തിയേറ്ററിലേക്ക് സിനിമ കാണാന്‍ ജനം ഒഴുകും, ബൃഹദ് പദ്ധതി

റിയാദ്: 35 വര്‍ഷം നിലനിന്ന നിരോധനം നീക്കി സിനിമാ പ്രദര്‍ശനം സൗദി അറേബ്യ ആരംഭിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നിലവില്‍ സൗദിയില്‍ സിനിമാ ചിത്രീകരണം, സെലിബ്രിറ്റി ഷോകള്‍, വിവിധ വിനോദ പരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവയെല്ലാം നടക്കുന്നുണ്ട്. എങ്കിലും ഇവയില്‍ വന്‍ ജനപങ്കാളിത്തമുണ്ട് എന്ന് പറയാന്‍ സാധിക്കില്ല.

സിനിമാ തിയേറ്ററുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതിനെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. തിയേറ്റര്‍ ടിക്കറ്റ് നിരക്ക് കുറയാനാണ് അവസരം വന്നിരിക്കുന്നത്. അറിയാം സൗദിയിലെ പുതിയ മാറ്റങ്ങള്‍...

saudi-movie-theatre

തിയേറ്ററുകള്‍ക്ക് ഈടാക്കുന്ന ലൈസന്‍സ് ഫീസ് കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. ഫിലിം കമ്മീഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇതിന് അംഗീകാരം നല്‍കി. സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. കൂടുതല്‍ പേരെ തിയേറ്ററിലെത്തിക്കുകയാണ് ലക്ഷ്യം.

ലൈസന്‍സ് ഫീസ് കുറച്ച സാഹചര്യത്തില്‍ തിയേറ്ററുകള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ വ്യവസായം വളര്‍ച്ച നേടാനും ഇത് വഴിയൊരുക്കും. മാത്രമല്ല, സൗദി അറേബ്യയെ പശ്ചിമേഷ്യയിലെ സിനിമാ ഹബ്ബാക്കി മാറ്റാനും സൗദിക്ക് പദ്ധതിയുണ്ട്. എല്ലാത്തിനും സഹായിക്കുന്ന തീരുമാനങ്ങളാണ് ഫിലിം കമ്മീഷന്‍ എടുത്തിരിക്കുന്നത്.

സ്ഥിരമായും താല്‍ക്കാലികമായും പ്രവര്‍ത്തിക്കുന്ന സിനിമാ ശാലകള്‍ സൗദി അറേബ്യയിലുണ്ട്. ലൈസന്‍സ് ഫീസ് കുറച്ചതിന്റെ നേട്ടം എല്ലാ തിയേറ്ററുകള്‍ക്കും ലഭിക്കും. ലൈസന്‍സ് ഫീസ് കുറച്ചതിലൂടെ കൂടുതല്‍ തിയേറ്ററുകള്‍ തുടങ്ങാന്‍ വ്യവസായികള്‍ രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ നിക്ഷേപവും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.

എല്ലാത്തിനും വഴിയൊരുക്കാന്‍ കൂടുതല്‍ പേര്‍ തിയേറ്ററുകളില്‍ എത്തണം. എന്നാല്‍ മാത്രമേ വരുമാനം വര്‍ധിക്കൂ. ടിക്കറ്റ് നിരക്ക് കുറച്ചുള്ള പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കുന്നു. വ്യവസായം സജീവമായാല്‍ എല്ലാ മേഖലകളിലും തിയേറ്ററുകള്‍ വരുന്ന സാഹചര്യമുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കുമെന്ന് ഭരണകൂടം കരുതുന്നു.

സൗദിയിലെ സിനിമാ മേഖല അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഫിലിം കമ്മീഷന്‍ മേധാവി അബ്ദുല്ല അല്‍ ഖഹ്താനി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈടാക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. മാത്രമല്ല, തിയേറ്ററുകളിലെ ഭക്ഷണവില കുറയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+