Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ എണ്ണ മതിയാക്കുമോ? അരാംകോയുടെ ലാഭം മൂക്കുകുത്തി വീഴുന്നു, അസാധാരണം

റിയാദ്: വരുമാനം കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നുണ്ടെങ്കിലും സൗദി അറേബ്യയ്ക്ക് എണ്ണ സുപ്രധാമാണ്. എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനമാണ് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. സമീപകാലത്ത് ടൂറിസം, ഖനനം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തിയ സൗദിക്ക് എണ്ണ മേഖലയില്‍ തിരിച്ചടി നേരിടുന്നു എന്നാണ് പുതിയ വിവരം.

സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭ വിഹിതം തുടര്‍ച്ചയായി കുറയുകയാണ്. ലോകത്ത് ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നാണിത്. ഓഹരി വിപണിയില്‍ റെക്കോര്‍ഡ് തുകയുടെ പിന്‍ബലത്തിലാണ് അരാംകോ ഏതാനും വര്‍ഷം മുമ്പ് കാലെടുത്തുവച്ചത്. എന്നാല്‍ കഴിഞ്ഞ 10 തവണ വന്ന പാദവാര്‍ഷിക റിപ്പോര്‍ട്ടുകളിലും അരാംകോയുടെ ലാഭവിഹിതം കുറയുന്നു എന്നാണ് കാണിക്കുന്നത്.

saudi aramco profit fall-

ക്രൂഡ് വിലയില്‍ വരുന്ന കുറവാണ് അരാംകോയുടെ ലാഭം താഴ്ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാംപാദത്തില്‍ അരാംകോയുടെ ലാഭത്തില്‍ 22 ശതമാനം കുറവ് വന്നു. 2022 അവസാന പാദത്തില്‍ തുടങ്ങിയ ഇടിവ് ഇപ്പോഴും തുടരുകയാണ്. 85 ബില്യണ്‍ റിയാല്‍ ആണ് ഇത്തവണത്തെ ലാഭം. ക്രൂഡ് ഓയില്‍, ഇന്ധനം, രാസ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറഞ്ഞത് അരാംകോയ്ക്ക് തിരിച്ചടിയായി.

ടൂറിസം, ബിസിനസ് എന്നിവ ശക്തിപ്പെടുത്തി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സൗദി ശ്രമിക്കുന്നുണ്ട്. ഈ വേളയില്‍ തന്നെയാണ് എണ്ണ വിപണിയില്‍ നിന്ന് തിരിച്ചടി ലഭിക്കുന്നത്. ഒട്ടേറെ ബൃഹദ് പദ്ധതികള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എണ്ണ വരുമാനം താഴ്ന്നതിനാല്‍ ഇവയുടെ വേഗത കുറഞ്ഞു. വിഷന്‍ 2030ന്റെ ഭാഗമായി വരുന്നതാണ് 500 ബില്യണ്‍ ഡോളറിന്റെ നിയോം പദ്ധതി.

അരാംകോയുടെ ഓഹരി വിലയിലും ഇടിവ്

അരാംകോയുടെ ഓഹരി വിലയിലും ഇടിവ് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 27.35 റിയാല്‍ ആയിരുന്നു ഓഹരി വില. എന്നാല്‍ 23.97 റിയാല്‍ ആയി ഇപ്പോള്‍ കുറഞ്ഞു. 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരല്‍ വില 70 ഡോളറിലാണുള്ളത്. അമേരിക്ക തുടങ്ങി വച്ച ചുങ്കപ്പോര് കാരണം അല്‍പ്പം വില ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നിട്ടുണ്ട്. വില കുറയുന്നത് ബാധിക്കില്ല എന്ന് അരാംകോ മേധാവി അമീന്‍ നാസര്‍ പറയുന്നു.

വരും വര്‍ഷങ്ങളില്‍ ക്രൂഡ് ഓയിലിന്റെ ആവശ്യം കൂടി വരുമെന്ന പ്രതീക്ഷയിലാണ് നാസര്‍. ഇനിയുള്ള മാസങ്ങളില്‍ ഓരോ ദിവസവും രണ്ട് ലക്ഷം ബാരല്‍ എണ്ണ ആവശ്യമായി വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടിയിരിക്കുന്നത്. ഓരോ ദിവസവും 5.47 ലക്ഷം ബാരല്‍ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം.

റഷ്യയ്‌ക്കെതിരെ അമേരിക്ക നടപടി ശക്തമാക്കുകയാണ്. റഷ്യയുടെ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെയും ഭീഷണി മുഴക്കി കഴിഞ്ഞു. ഇതോടെ വിപണിയില്‍ നിന്ന് റഷ്യയുടെ എണ്ണ നീങ്ങാനാണ് സാധ്യത. ഈ വേളയില്‍ സൗദിയുടെ എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ എണ്ണ മാത്രമല്ല, യുഎഇ, ഇറാഖ്, കുവൈത്ത് ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+