Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ്, അടുത്ത തവണ ഭാര്യ കൂടെ വരുമോ? അന്ന് സൗദി കിരീടവകാശി നല്‍കിയ മറുപടി ഇങ്ങനെ

ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഭരണാധികാരികളില്‍ ഒരാളാണ് സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. യഥാര്‍ഥത്തില്‍ അദ്ദേഹം സൗദിയുടെ ഭരണാധികാരി അല്ല. കിരീടവകാശിയാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് രാജാവ്. പ്രായാധിക്യം കാരണം ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തിന്റെ പ്രയാസമുണ്ട്. എല്ലാം കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ്.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകനാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. അസീസ് രാജാവിന്റെ മക്കള്‍ ആയിരുന്നു കഴിഞ്ഞ കുറേ കാലമായി രാജ്യം ഭരിച്ചത്. 2015ലാണ് സല്‍മാന്‍ രാജാവായത്. പതിവ് നോക്കിയാല്‍ അദ്ദേഹത്തിന്റെ അടുത്ത സഹോദരന് ഭരണം കൈമാറേണ്ടതായിരുന്നു. എന്നാല്‍ മുഹമ്മദിനെ കിരീടവകാശിയായി സല്‍മാന്‍ പ്രഖ്യാപിച്ചതോടെ ഇതില്‍ മാറ്റം വന്നു.

saudi crown prince life and family details-

അധികാരവും ആഡംബരവും ഇഴചേര്‍ന്നുള്ള ജീവിതമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റേത്. ദി സെറീന്‍ എന്ന ആഡംബര നൗക അദ്ദേഹം കോടികള്‍ കൊടുത്താണ് റഷ്യന്‍ വ്യവസായിയില്‍ നിന്ന് വാങ്ങിയത്. ഫ്രഞ്ച് കൊട്ടാരം വാങ്ങാന്‍ 30 കോടി ഡോളര്‍ ചെലവിട്ട ബിന്‍ സല്‍മാന്റെ ഇടപാടും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഡാവിഞ്ചിയുടെ വിലയേറിയ ചിത്രമായ സാല്‍വേറ്റര്‍ മുണ്ടി സ്വന്തമാക്കാനും ബിന്‍ സല്‍മാന്‍ വലിയ തുക ചെലവിട്ടു.

നിരവധി ജെറ്റുകള്‍ സ്വന്തമായി ബിന്‍ സല്‍മാനുണ്ട്. അദ്ദേഹത്തിന്റെ ആസ്തി 2500 കോടി ഡോളര്‍ വരുമത്രെ. സൗദിയിലെ മിക്ക കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട് ബിന്‍ സല്‍മാന്. അതുകൊണ്ടുതന്നെ കൃത്യമായി ആസ്തി കണക്കാക്കുക പ്രയാസമാണ്. അദ്ദേഹത്തിന് മാത്രമായി 500 കോടി ഡോളര്‍ ആസ്തിയാണുള്ളത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 40 വയസിലാണ് ഇത്രയും ആസ്തി എന്നതും എടുത്തു പറയണം.

മാറ്റങ്ങള്‍ വരുത്തിയ തന്ത്രം

അധികാരമേറ്റെടുത്ത ശേഷം വലിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് ബിന്‍ സല്‍മാന്‍. വനിതകള്‍ക്ക് ഡ്രൈവിങ് നിരോധനം നീക്കി, തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം കൂട്ടി, വനിതകള്‍ക്ക് സ്‌റ്റേഡിയം തുറന്നു, കലാകാരന്മാര്‍ക്ക് പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരം നല്‍കി. കായികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലയില്‍ കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും കൊണ്ടുവന്നതുമെല്ലാം ബിന്‍ സല്‍മാന്‍ മുന്‍കൈയ്യെടുത്താണ്.

സൗദിയുടെ അധികാരത്തിന്റെ ചിത്രത്തില്‍ ഇല്ലാതിരുന്ന കാലത്ത് 2008ലാണ് ബന്ധു കൂടിയായ സാറ ബിന്‍ത് മഷ്ഹൂര്‍ ആലുസൗദിനെ വിവാഹം ചെയ്തത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു അത്. വിവാഹ ചിത്രം ഇതുവരെ പരസ്യമായിട്ടില്ല. 2017ല്‍ കിരീടവകാശിയായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അഴിമതിയുടെ പേരില്‍ സൗദി രാജകുടുംബത്തിലെ പ്രമുഖരെ തടവിലാക്കുകയാണ് ബിന്‍ സല്‍മാന്‍ ആദ്യം ചെയ്തത്.

ബിന്‍ സല്‍മാന്റെ മറുപടി

2018ല്‍ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം മാധ്യമങ്ങളെ കാണുമ്പോള്‍ ഭാര്യയെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. എവിടെയാണ് സാറ, അടുത്ത തവണ വരുമ്പോള്‍ അവര്‍ കൂടെയുണ്ടാകുമോ എന്നായിരുന്നു ചോദ്യം. സാധാരണ ഏഷ്യയിലെയും യൂറോപ്പിലേയും അമേരിക്കയിലെയും ഭരണാധികാരികള്‍ വിദേശ പര്യടനം നടത്തുമ്പോള്‍ പങ്കാളികള്‍ കൂടെയുണ്ടാകാറുണ്ട്. എന്നാല്‍ ബിന്‍ സല്‍മാന്റെ യാത്രകള്‍ എപ്പോഴും തനിച്ചാണ്.

തനിക്ക് ഒരു ഭാര്യയും നാല് മക്കളുണ്ട്. ഭാര്യ സാധാരണ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. തന്റെ ഔദ്യോഗിക ജീവിതം അവരെ ബാധിക്കരുത് എന്ന് കരുതുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെയാണ് അവര്‍ ജീവിക്കുന്നത് എന്നും ബിന്‍ സല്‍മാന്‍ അന്ന് മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി. ബിന്‍ സല്‍മാന്‍-സാറ ദമ്പതികള്‍ക്ക് ഇപ്പോള്‍ അഞ്ച് മക്കളുണ്ട്. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. വിദ്യാഭ്യാസ മേഖലയിലാണ് സാറ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+