ഇസ്രായേലിനെ ഞെട്ടിച്ച നിലപാടുമായി സൗദി അറേബ്യ; സമാധാനം ഈ രണ്ട് കാര്യം നടപ്പായാല്‍ മാത്രം...
റിയാദ്: ഇസ്രായേലുമായി അടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ നിലപാടുമായി സൗദി അറേബ്യ. ഇസ്രായേലിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് സംസാരിക്കുന്നത് ആദ്യമാണ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായുള്ള സൗദിയുടെ ഐക്യചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തി എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഒക്ടോബര്‍ 27ന് ഹമാസ് ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തിയത് സൗദി-ഇസ്രായേല്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആരോപിച്ചിരുന്നു. യുഎഇ, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് ശേഷം സൗദിയുമായി ഇസ്രായേല്‍ അടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ചര്‍ച്ചയുടെ കാര്യം സൗദി കിരീടവകാശി ശരിവെക്കുകയും ചെയ്തിരുന്നു.

ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം നടത്തി സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്താന്‍ തുടങ്ങിയതോടെ അറബ് സമൂഹം ഇസ്രായേലിനെതിരെ തിരിഞ്ഞു. എല്ലാ അറബ് രാജ്യങ്ങളിലും പ്രതിഷേധം അലയടിച്ചു. ചില രാജ്യങ്ങളില്‍ ജനം തെരുവിലിറങ്ങി. മറ്റു ചില രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് സൗദി ചര്‍ച്ചയില്‍ നിന്ന് പിന്നാക്കം പോയത്.
ഇസ്രായേലുമായുള്ള ചര്‍ച്ച യുദ്ധത്തിന് ശേഷം പുനരാരംഭിക്കുമെന്നാണ് സൗദി ഭരണകൂടം നല്കുന്ന സൂചന. ഈ വേളയിലാണ് ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13000 കടന്നിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര വേദികളിലെല്ലാം പ്രധാന ചര്‍ച്ച പശ്ചിമേഷ്യയാണ്. കഴിഞ്ഞ ദിവസം നടന്ന ബ്രിക്സ് യോഗത്തിലും വിഷയം പ്രധാന ചര്‍ച്ചയായി.
ഇന്ത്യയും ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും ചേര്‍ന്നതാണ് ബ്രിക്സ്. സൗദി അറേബ്യ, റഷ്യ, അര്‍ജന്റീന തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ക്ക് അംഗങ്ങളാകാന്‍ അടുത്തിടെ ക്ഷണം ലഭിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന ബ്രിക്സ് യോഗത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കെടുത്തു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണമെന്ന് ബിന്‍ സല്മാന് പറഞ്ഞു.
ഇസ്രായേലിന് ഒരു രാജ്യവും ആയുധം നല്‍കരുത് എന്നാണ് ബിന്‍ സല്മാന് പറഞ്ഞ ആദ്യ കാര്യം. അമേരിക്കയ്ക്ക് കൂടിയുള്ള മുന്നറിയിപ്പാണിത്. ഇസ്രായേലിന് വന്‍തോതില്‍ ആയുധം നല്‍കുന്നത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനുമാണ്. ഇത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് ബിന്‍ സല്മാന് പറയുന്നു.
1967ലെ അതിര്‍ത്തികള്‍ കണക്കാക്കി സ്വതന്ത്ര പലസ്തീന് രാജ്യം സ്ഥാപിക്കലാണ് പരിഹാരങ്ങള്‍ക്കുള്ള രണ്ടാമത്തെ കാര്യമായി ബിന്‍ സല്മാന് പറഞ്ഞത്. ജറുസലേം ആസ്ഥാനമായി പലസ്തീന് രാജ്യം വേണമെന്നത് പലസ്തീന്‍കാരുടെ പ്രധാന ആവശ്യമാണ്. ഇതിനുള്ള പിന്തുണ ആവര്‍ത്തിക്കുകയായിരുന്നു ബിന്‍ സല്മാന്. എന്നാല്‍ 1967ലെ യുദ്ധത്തില്‍ ജറുസലേം പിടിച്ച ഇസ്രായേല്‍ ഇത് അംഗീകരിക്കില്ല എന്നതാണ് വെല്ലുവിളി. അമേരിക്കയെ കൈവിട്ട് സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പ്രശ്നപരിഹാരത്തിന് ചൈനയുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications