ആ വാര്‍ത്ത ശരിയല്ലെന്ന് സൗദി അറേബ്യ; 51000 കോടി ഡോളറും ഹൂതി അംഗീകാരവും വ്യാജം

സൗദി അറേബ്യയെയും ഹൂതികളെയും ബന്ധിപ്പെടുത്തിയുള്ള വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് തള്ളി ഭരണകൂടം. റിപ്പോര്‍ട്ട് പൂര്‍ണമായും വ്യാജമാണെന്നും വാര്‍ത്ത എഴുതിയ വ്യക്തിയോ അവരുടെ സോഴ്‌സുകളോ കെട്ടിച്ചമച്ചതാണിത് എന്നും സൗദി ഡെപ്യൂട്ടി മിനിസ്റ്റര്‍ ഫോര്‍ ഡിപ്ലമസി അംബാസഡര്‍ ഡോ. റായിദ് ക്രിംലി പ്രതികരിച്ചു. യമനിലെ ഹൂതികളുമായി സൗദി ചര്‍ച്ച നടത്തിയെന്നും ഹൂതികള്‍ 5100 കോടി ഡോളര്‍ ആവശ്യപ്പെട്ടു എന്നുമായിരുന്നു വാര്‍ത്ത.

സൗദി അറേബ്യയും ഹൂതികളും ചര്‍ച്ച നടത്തി, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് പകരം ഹൂതികള്‍ 5100 കോടി ഡോളര്‍ ആവശ്യപ്പെട്ടു, കൂടാതെ സൗദി അറേബ്യ യമനിലെ ഔദ്യോഗിക ഭരണകൂടമായി ഹൂതികളെ അംഗീകരിക്കണമെന്നും ഉപാധി വച്ചു എന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ഇതാണ് ഇപ്പോള്‍ സൗദി അറേബ്യ നിഷേധിച്ചിരിക്കുന്നത്.

saudi arabia denied report houthi talks

യമന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഹൂതികള്‍. യമന്‍ ജനതയെ ക്ഷാമത്തിലേക്ക് തള്ളിയിട്ടവരാണവര്‍. ആ രാജ്യത്തെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചതും ഹൂതികളാണ്. യമനെ സേവിക്കുകയല്ല, സ്വന്തം ആള്‍ക്കാരെ മാത്രം രക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. കപ്പലുകള്‍ ആക്രമിക്കുകയും ജനവാസ മേഖലകളില്‍ മിസൈല്‍ വര്‍ഷിക്കുകയും ചെയ്യുന്നു. സമാധാന ശ്രമങ്ങള്‍ അവര്‍ തള്ളുന്നു. അവരുമായി റിപ്പോര്‍ട്ടില്‍ പറയുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. യമനില്‍ ഒരു സര്‍ക്കാരുണ്ട് എന്ന് എഴുതുന്നവര്‍ മനസിലാക്കണം എന്നും ഡോ. റായിദ് ക്രിംലി പറഞ്ഞു.

സൗദി അറേബ്യന്‍ സൈന്യവും ഹൂതികളും പരസ്പരം ആക്രമണം തുടരുന്ന വേളയിലാണ് ഈ വാര്‍ത്തയും പ്രതികരണവും വന്നിരിക്കുന്നത്. റിയാദിനെ ലക്ഷ്യമിട്ട് ഹൂതികള്‍ ഇന്നും ആക്രമണം നടത്തി എന്നാണ് സൗദിയുടെ അവകാശവാദം. സൗദി സേന മിസൈല്‍ തകര്‍ക്കുകയായിരുന്നുവത്രെ. മക്കയും മദീനയുമല്ലാത്ത എല്ലാ സൗദി നഗരങ്ങളും ആക്രമിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2014ലാണ് ഹൂതികള്‍ യമനിലെ ഭൂരിഭാഗം സ്ഥലങ്ങളും നിയന്ത്രണത്തിലാക്കിയത്. 2015ല്‍ സൗദി സൈന്യം യമനില്‍ ഇടപെട്ടു. 2022ല്‍ സൗദിയും ഹൂതികളും വെടിനിര്‍ത്തല്‍ കരാറിലെത്തി. ഈ കരാര്‍ ലംഘിച്ച് രണ്ട് മാസം മുമ്പാണ് പരസ്പരം ആക്രമണം തുടങ്ങിയത്. 2023 ഒക്ടോബറിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചിരിക്കുകയാണ്. ഒരു ഭാഗത്ത് അമേരിക്കയും ഇസ്രായേലുമാണ്. മറുഭാഗത്ത് ഇറാനും അവരെ അനുകൂലിക്കുന്നവരും.

ഇറാനുമായി അമേരിക്ക ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം, ഇറാനിലെ ഖിഷ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം രണ്ടുതവണ ആക്രമണം നടത്തുകയും ചെയ്തു. ഇനിയും യുദ്ധം ആരംഭിക്കുമോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. യുദ്ധത്തിന്റെ കെടുതി ലോകം മൊത്തം അനുഭവിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma