സൗദി അറേബ്യ ഇ-വിസ കിട്ടാന്‍ എളുപ്പവഴി; 4 കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം, ഫീസ്, അപേക്ഷ അറിയാം
സൗദി അറേബ്യയുടെ വിസ വേഗത്തില്‍ ലഭിക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്ഫോമിന്റെ പുതിയ രൂപം പുറത്തിറക്കി. ഇതുവഴി ഇലക്ട്രോണിക് വിസയ്ക്ക് അപേക്ഷിക്കാം. സൗദിയിലുള്ള കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ഇനി വേഗത്തില്‍ സാധിക്കും. കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന സൗദിയുടെ പുതിയ സംവിധാനം സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
സൗദി വിദേശകാര്യ മന്ത്രാലയമാണ് കെഎസ്എ വിസ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഉംറ ചെയ്യാനുമെല്ലാം ഇ-വിസ വഴി സാധിക്കും. വിസ സംബന്ധിച്ച വിവരങ്ങള്‍, അപേക്ഷ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമുണ്ട്. സിംഗിള്‍ എന്ട്രിവിസയുടെ കാലാവധി 90 ദവസമണ്. മള്‍ട്ടിപിള്‍ എന്‍ട്രി വിസയുടേത് ഒരു വര്‍ഷവും.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ ഒരു തവണ സൗദിയില്‍ പ്രവേശിച്ചാല്‍ 90 ദിവസം തങ്ങാം. വീണ്ടും പുറത്തുപോയി തിരിച്ചുവരാം. ഒരു വര്‍ഷം ഈ വിസയ്ക്ക് കാലാവധിയുണ്ടാകും. ഓണ്‍ലൈന്‍ വഴി വിസ അപേക്ഷ സാധ്യമാകുന്നു എന്നതാണ് ഇ-വിസയുടെ നേട്ടം. മൂന്ന് ദിവസത്തിനകം വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വെരിഫിക്കേഷന് എളുപ്പമായാല്‍ അതിന് മുമ്പേ നടപടികള്‍ തീരും.
വിസ ഫീസ് 80 ഡോളര്‍ ആണ്. ഇത് റീഫണ്ട് ചെയ്യാവുന്നതാണ്. 10.50 ഡോളര്‍ ആണ് ഡിജിറ്റല്‍ വിസ സര്‍വീസ് ഫീസ് ആയി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അത്ര തന്നെ തുക ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സര്‍വീസ് ഫീസും വേണം. അതായത്, മൊത്തം 101 ഡോളര്‍. എത്ര കാലം സൗദിയില്‍ താമസിക്കും എന്നതിന് അനുസരിച്ചാകും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ്. ഈ തുക റീഫണ്ട് ലഭിക്കില്ല.
ഇ-വിസയുടെ നിബന്ധനകള്‍, യോഗ്യത
കെഎസ്എ വിസ പോര്‍ട്ടല്‍ വഴി പണം അടയ്ക്കാന്‍ സാധിക്കും. ആര്‍ക്കൊക്കെയാണ് ഇ-വിസ അനുവദിക്കുക എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അംഗീകൃത രാജ്യക്കാര്‍ക്ക് മാത്രമേ വിസ കിട്ടൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഷെങ്കള് വിസയുള്ളവര്‍ക്കും അമേരിക്കയുടെയും ബ്രിട്ടന്റെയും വിസയുള്ളവര്‍ക്കും നടപടികള്‍ എളുപ്പമാണ്. ജിസിസി രാജ്യങ്ങളിലെ തമസക്കാര്ക്കും സൗദി ഇ-വിസ കിട്ടും.
വിസ സര്‍വീസ് ഓഫീസുകള്‍ വഴിയും സൗദി എംബസികള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. 18 വയസ് തികഞ്ഞിരിക്കണം. അല്ലെങ്കില്‍ രക്ഷിതാവ് കൂടെയുണ്ടാകണം. ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ്. സൗദിയില്‍ താമസിക്കുന്ന കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. സാമ്പത്തിക ഭദ്രത ആവശ്യമാണ്. സൗദി നിയമം അനുസരിക്കണം തുടങ്ങിയ നിബന്ധനകളുണ്ട്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാം, ടൂറിസ്റ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം, പരിപാടികളില്‍ പങ്കെടുക്കാം, ഉംറ ചെയ്യാം എന്നിവയാണ് ഇ-വിസയില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍. ഇ-വിസയില്‍ എത്തിയവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകില്ല. ഹജ്ജ് സീസണ് അല്ലാത്ത വേളയിലുള്ള ഉംറ വിസയാണ് ഇ-വിസയില്‍ ലഭിക്കുക.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന്












Click it and Unblock the Notifications