സൗദി അറേബ്യയില്‍ 90 ദിവസം താമസിക്കാം; വീണ്ടും യാത്ര ചെയ്യാം, മൂന്ന് ദിവസത്തിനകം വിസ, 300 റിയാല്‍ മതി
റിയാദ്: സൗദി അറേബ്യ കാണാന്‍ കൊതിയില്ലാത്തവര്‍ കുറവായിരിക്കും. ജിസിസി രാജ്യങ്ങളിലെ പ്രവാസികളില്‍ പലരും അവസരം ലഭിക്കുമ്പോള്‍ സൗദിയിലെത്തുകയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. ഉംറ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിലെത്തുന്ന പ്രവാസികളും നിരവധിയാണ്. ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സൗദിയിലേക്ക് പോകാന്‍ മികച്ച വഴി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ്.
ഒരു വര്‍ഷം കാലാവധിയുള്ള ഈ വിസ എടുത്താല്‍ ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും പോകാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ടൂറിസം, ബിസിനസ്, കുടുംബ സന്ദര്‍ശനം, ഉംറ നിര്‍വഹിക്കല്‍ തുടങ്ങി ഏത് ആവശ്യങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉപയോഗപ്പെടുത്താം. അതിന്റെ ചെലവ് എത്ര, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നീ കാര്യങ്ങള്‍ പറയാം...

AI Generated Image
ജിസിസിയില്‍ താമസിക്കുന്നവര്‍ക്ക് സൗദി അറേബ്യ രണ്ട് ഇ-വിസകളാണ് അനുവദിക്കുന്നത്. സിംഗിള്‍ എന്‍ട്രി വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും. സിംഗിള്‍ എന്‍ട്രി വിസയില്‍ എത്തുന്നവര്‍ക്ക് 90 ദിവസം വരെ താമസിക്കാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ എത്തുന്നവര്‍ത്ത് ഒരു തവണ എത്തിയാല്‍ 90 ദിവസം വരെ താമസിക്കാം. ഒരു വര്‍ഷം വിസാ കാലാവധിയുണ്ടാകും.
വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം
സൗദിയുടെ യൂണിഫൈഡ് നാഷണല്‍ വിസ പ്ലാറ്റ്‌ഫോം വഴിയാണ് ഈ വിസകള്‍ക്ക് അപേക്ഷിക്കേണ്ടത്. യുഎഇയിലുള്ള താമസക്കാരാണ് ഈ വിസയ്ക്ക് അപേക്ഷിക്കുന്നത് എങ്കില്‍ അവര്‍ക്ക് മൂന്ന് മാസം കാലാവധിയുള്ള യുഎഇയുടെ റസിഡന്‍സി വിസ ആവശ്യമാണ്. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം. 18 വയസ് കഴിഞ്ഞവര്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാം. അല്ലാത്തവര്‍ക്ക് രക്ഷിതാക്കള്‍ കൂടെ വേണം.
പാസ്‌പോര്‍ട്ട് പകര്‍പ്പ്, യുഎഇ റസിഡന്‍സ് വിസ പകര്‍പ്പ്, വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്. കെഎസ്എവിസ ഡോട്ട് എസ്എ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. സൈറ്റിലെ ഹോം പേജില്‍ വിസിറ്റ് എന്ന ഭാഗം ക്ലിക്ക് ചെയ്യണം. താഴ്ഭാഗത്ത് പര്‍പ്പസ് വിസിറ്റില്‍ ടൂറിസം തിരഞ്ഞെടുക്കണം, ഏത് രാജ്യക്കാരനാണ് എന്ന് നല്‍കണം, ജിസിസി വിസയുണ്ടോ എന്ന ചോദിക്കുന്ന ഭാഗത്ത് യെസ് എന്ന് കൊടുക്കണം.
ഷോ എലിജിബിള്‍ വിസ എന്ന ഭാഗം ക്ലിക്ക് ചെയ്ത് ഇ-വിസയില്‍ അപ്ലെ നൗ എന്ന ഭാഗം ക്ലിക്ക് ചെയ്യണം. രാജ്യം, ജിസിസി താമസ രേഖ, ഏതുതരം വിസയാണ്, അടുത്തുള്ള എംബസി, ഏത് വഴിയാണ് സൗദിയില്‍ എത്തുക എന്നീ ഭാഗങ്ങള്‍ പൂരിപ്പിച്ച ശേഷം വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കണം. പേര്, മൊബൈല്‍ നമ്പര്‍, താമസിക്കുന്ന സ്ഥലത്തെ വിലാസം, ജെന്‍ഡര്‍, മാരിറ്റല്‍ വിവരം, ജോലി, ജനനതിയത്തി, എന്തിനാണ് സൗദി സന്ദര്‍ശിക്കുന്നത് എന്നീ കാര്യങ്ങളും പൂരിപ്പിക്കണം.
പാസ്‌പോര്‍ട്ട് പകര്‍പ്പ് സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം, പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് ടൈപ്പ്, ഏത് രാജ്യത്തിന്റെ പാസ്‌പോര്‍ട്ടാണ്, ജനന സ്ഥലം, പാസ്‌പോര്‍ട്ട് കാലാവധി എന്നിവ നല്‍കിയ ശേഷം റിഡസന്‍സി വിസയുടെ വിവരങ്ങള്‍ കൈമാറണം. ഇന്‍ഷുറന്‍സ് വിവരങ്ങള്‍ കൂടി ചേര്‍ക്കണം, വിസയ്ക്കുള്ള ഫീസ് 300 ദിര്‍ഹമാണ്. അപേക്ഷ ഫീസ് 40 ദിര്‍ഹവും. 28 ദിര്‍ഹം മുതലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസ് ഉണ്ടാകും. മൂന്ന് ദിവസത്തിനകം വിസ കൈയ്യിലെത്തും. വെബ്‌സൈറ്റില്‍ വിസയുടെ സ്റ്റാറ്റസ് അറിയാനുള്ള സംവിധാനവുമുണ്ട്.
അംഗീകൃത വിസകള്‍ PDF ഫോര്‍മാറ്റില്‍ ഇമെയില്‍ വഴി അയയ്ക്കുന്നു. സൗദി അറേബ്യയില്‍ എത്തുമ്പോള്‍ ഹാജരാക്കാന്‍ ഒരു പകര്‍പ്പ് പ്രിന്റ് ചെയ്യുക. യാത്ര ചെയ്യുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക. എത്തിച്ചേരുമ്പോള്‍, പ്രവാസികള്‍ അവരുടെ അച്ചടിച്ച വിസ, പാസ്പോര്‍ട്ട്, ജിസിസി റെസിഡന്‍സി പെര്‍മിറ്റ് എന്നിവ ഹാജരാക്കണം. ഈ ആവശ്യകതകള്‍ പാലിക്കുന്നത് സൗദി അറേബ്യയിലേക്കുള്ള തടസ്സരഹിതമായ പ്രവേശനം ഉറപ്പാക്കുന്നു.












Click it and Unblock the Notifications