Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വന്‍ നേട്ടം കൊയ്യുന്നു; ഇന്ത്യന്‍ വിപണിയില്‍ അപ്രമാദിത്തം, തൊട്ടുപിന്നില്‍ 3 രാജ്യങ്ങള്‍

ഇന്ത്യന്‍ വിപണി പിടിക്കാന്‍ എണ്ണ രാജ്യങ്ങള്‍ക്കിടയില്‍ വന്‍ മല്‍സരം. മെയ് മാസത്തില്‍ ഉല്‍പ്പാദനം കൂട്ടിയ ഒപെക് പ്ലസ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങിയത് സൗദി അറേബ്യയാണ്. തൊട്ടുപിന്നിലുള്ളത് റഷ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍. ഏപ്രിലിലെ കണക്കുകളുമായി ഒത്തുനോക്കുമ്പോള്‍ ഈ നാല് രാജ്യങ്ങള്‍കൂടി 3.75 ലക്ഷം ബാരല്‍ എണ്ണയാണ് മെയ് മാസത്തിലെ ഓരോ ദിവസവും ഇന്ത്യയിലേക്ക് അയച്ചത്.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതില്‍പ്പെടാത്ത ചില രാജ്യങ്ങളും വന്‍തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ രണ്ട് വിഭാഗത്തെയും ചേര്‍ത്ത് ഒപെക് പ്ലസ് രാജ്യങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. ഇന്ത്യയിലേക്ക് മെയ് മാസത്തില്‍ കൂടുതല്‍ എണ്ണ അയച്ച നാലില്‍ മൂന്ന് രാജ്യങ്ങളും പശ്ചിമേഷ്യയില്‍ നിന്നുള്ളവരാണ്. റഷ്യ ഒഴികെയുള്ള രാജ്യങ്ങള്‍ ഒപെക് അംഗങ്ങളുമാണ്.

saudi uae india oil deal in may-

നാല് രാജ്യങ്ങള്‍ക്കൂടി ഇന്ത്യയിലേക്ക് അയച്ചത് 78 ശതമാനം എണ്ണയാണ് എന്ന് എനര്‍ജി ട്രാക്കറായ വോര്‍ടെക്‌സ രേഖകള്‍ വ്യക്തമാക്കുന്നു. മെയ് മാസം മുതല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 4.09 ലക്ഷം ബാരല്‍ ദിവസവും അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ 3.59 ലക്ഷം ബാരലും ഉല്‍പ്പാദിപ്പിച്ചത് ഈ നാല് രാജ്യങ്ങളാണ്.

മെയ് മാസത്തില്‍ സൗദി അറേബ്യ അധികമായി ഉല്‍പ്പാദിപ്പിച്ചത് 1.66 ലക്ഷം ബാരല്‍ എണ്ണയാണ്. ഇതില്‍ 1.35 ലക്ഷം ബാരലും ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യന്‍ വിപണിയില്‍ സൗദിയുടെ പങ്ക് 13.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മെയ് മാസത്തില്‍ റഷ്യ 79000 ബാരല്‍ അധികം ഉല്‍പ്പാദിപ്പിച്ചു. ഇറാഖ് 37000 ബാരലും യുഎഇ 77000 ബാരലും അധികമായി ഉല്‍പ്പാദിപ്പിച്ചു. ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യ 1.14 ലക്ഷം ഇന്ത്യയിലേക്ക് അധികമായി അയച്ചു. ഇറാഖ് 66000 ബാരലും യുഎഇ 58000 ബാരലും.

സൗദിയുടെ വിപണി തന്ത്രം

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ മെയ് മാസത്തില്‍ കുറച്ചു. ഏപ്രിലില്‍ ഇത് 11 ശതമാനമായിരുന്നു എങ്കില്‍ മെയ് മാസത്തില്‍ 4.9 ശതമാനമായി കുറഞ്ഞു. അമേരിക്കന്‍ എണ്ണ 7 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായും താഴ്ന്നു. സൗദി അറേബ്യ മെസ് മാസത്തില്‍ വളരെ വ്യത്യസ്തമായ വിപണി തന്ത്രമാണ് പയറ്റിയത്. ഉല്‍പ്പാദനം കൂട്ടുകയും വില കുറയ്ക്കുകയും ചെയ്താണ് അവര്‍ ഇന്ത്യന്‍ വിപണി പിടിക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നല്‍കുന്ന എണ്ണയുടെ വില കുറയ്ക്കാന്‍ സൗദി അരാംകോ തീരുമാനിച്ചിരുന്നു. ഒരു ബാരലിന് 2.30 ഡോളറാണ് കുറച്ചത്. നാല് വര്‍ഷത്തിന് ഇടയില്‍ ഇത്രയും വില കുറച്ച് അറബ് ലൈറ്റ് ക്രൂഡ് സൗദി വില്‍ക്കുന്നത് ആദ്യമാണ്. ഇതോടെ മറ്റു രാജ്യങ്ങള്‍ക്ക് സൗദിയോട് മല്‍സരിക്കാന്‍ സാധിക്കാതെ വന്നു. ഈ വേളയില്‍ തന്നെയാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതും.

ജൂണിലും ജൂലൈയിലും 4.11 ലക്ഷം ബാരല്‍ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. വില കുറച്ചതിനാല്‍ ഇന്ത്യ വന്‍തോതില്‍ സൗദിയില്‍ നിന്ന് എണ്ണ വാങ്ങുമെന്ന് ഉറപ്പാണ്. കാരണം, നേരത്തെ റഷ്യ വില കുറച്ചപ്പോള്‍ ഇന്ത്യ വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നു. ഇപ്പോഴും റഷ്യയില്‍ നിന്ന് തന്നെയാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത്. എങ്കിലുയം സൗദി മെയ് മാസം മുതല്‍ വന്‍ മുന്നേറ്റം നടത്തുന്നുണ്ട്. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില 80 ഡോളറില്‍ ആയിരുന്നു എങ്കില്‍ മെയ് മാസത്തില്‍ 65 ഡോളറിലാണുള്ളത്. ഇത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+