സൗദി അറേബ്യയ്ക്ക് തിരിച്ചടി; പ്രവാസികള്‍ക്ക് നേട്ടം, ഇന്ത്യയും പാടുപെടും, വിപണി മാറ്റങ്ങള്‍
ദുബായ്: വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓഹരി വിപണികള്‍ തകര്‍ച്ച നേരിടുമ്പോള്‍ സ്വര്‍ണവും വീഴുന്ന കാഴ്ചയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവിലയേക്കാള്‍ കുറവാണ് ഉച്ചയ്ക്ക്. വൈകാതെ കേരള വിപണിയിലും സ്വര്‍ണവില കുറഞ്ഞേക്കും. അതേസമയം, തിരിച്ചടിയാകുന്ന ഘടകം രൂപയുടെ മൂല്യത്തകര്‍ച്ചയാണ്.
ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുന്നു എന്നതാണ് മറ്റൊരു കാര്യം. കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവുമെല്ലാം എല്ലാ രാജ്യങ്ങളെയും ഒരുപോലെ അല്ല ബാധിക്കുക. ക്രൂഡ് ഓയില്‍ വില താഴുന്നത് ഇന്ത്യയ്ക്ക് സന്തോഷമാണ്. എന്നാല്‍ സൗദി അറേബ്യയ്ക്ക് തിരിച്ചടിയാകും. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പ്രവാസികള്‍ക്ക് സന്തോഷവുമാണ്. അറിയാം പുതിയ മാറ്റങ്ങള്‍...

സ്വര്‍ണവില ഇന്ന് രാവിലെ ഔണ്‍സിന് രേഖപ്പെടുത്തിയത് 4290 ആയിരുന്നു. കഴിഞ്ഞ ദിവസം 4350 വരെ ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 4275 ഡോളറിലെത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തിലും വില കുറയും. അതേസമയം, ആശങ്കയായി നില്‍ക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയാണ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും കേരളത്തില്‍ വില കുറയാതെ നില്‍ക്കാന്‍ ഒരു കാരണം രൂപയുടെ മൂല്യം ഇടിയുന്നതാണ്. രാജ്യന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണവിപണിയിലെ വില, രൂപ-ഡോളര്‍ മൂല്യം എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില വ്യാപാരികള്‍ തീരുമാനിക്കുന്നത്.
രൂപ 91ല്‍; ക്രൂഡ് ആറ് മാസത്തെ ഇടിവില്‍
ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 91 എന്ന റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഇറക്കുമതിക്ക് വലിയ ചെലവ് വരാന്‍ ഇത് കാരണമാകും. അതേസമയം, കയറ്റുമതിക്കാര്‍ക്ക് ലാഭം കൂടാനും വഴിയൊരുക്കും. എന്നാല്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ഇറക്കുമതിയെ ആണ് കൂടുതല്‍ ആശ്രയിക്കുന്നത് എന്നതാണ് വെല്ലുവിളി.
ഉദാഹരണത്തിന് ലോകത്തെ പ്രധാന പെട്രോളിയം കയറ്റുമതി രാജ്യമാണ് ഇന്ത്യ. വിദേശത്ത് നിന്ന് ഇറക്കുതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കിയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇറക്കുമതിക്ക് ചെലവ് കൂടുമ്പോള്‍ കയറ്റുമതിക്ക് ലഭിക്കേണ്ട ലാഭം അനുഭവപ്പെടില്ല. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്യും.
പ്രവാസികള്‍ക്ക് നേട്ടമാണ്, പക്ഷേ...
ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് സൗദി അറേബ്യ. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഇപ്പോള്‍ 60 ഡോളറിന് താഴെ എത്തി. ഇത് സൗദിക്ക് വലിയ തിരിച്ചടിയാണ്. ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് സൗദിക്ക് ബജറ്റ് പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുക. ഈ വേളയില്‍ ക്രൂഡ് വില ഇടിയുന്നത് സൗദിക്ക് വിപരീത ഫലം ചെയ്യും. സൗദിക്ക് മാത്രമല്ല, ഇറാഖ്, യുഎഇ, റഷ്യ ഉള്‍പ്പെടെ ക്രൂഡ് വരുമാനം ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.
രൂപയുടെ മൂല്യം കുറഞ്ഞത് ദിര്‍ഹം ഉള്‍പ്പെടെ എല്ലാ കറന്‍സികളുടെയും മൂല്യം കൂടാന്‍ കാരണമായി. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്. ദിര്‍ഹത്തിന് 24.75 എന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. നാട്ടിലെ ബാങ്ക് അടവ് ഉള്‍പ്പെടെ വേഗത്തില്‍ തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ ഇറക്കുമതി ചെലവ് കൂടുമെന്നതിനാല്‍ അവശ്യ വസ്തുക്കളുടെ വിലയും കൂടും. പ്രവാസികള്‍ നാട്ടിലേക്ക് കൂടുതല്‍ പണം അയച്ചാലും ചെലവ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വലിയ നേട്ടം കൊയ്യാനാകില്ല.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം











Click it and Unblock the Notifications