Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യക്ക് രണ്ടാം മാസവും തിരിച്ചടി തന്നെ: ഇറാഖിനൊപ്പം യുഎഇയും ഖത്തറും മുന്നേറി

ജൂണ്‍ മാസത്തില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ റിഫൈനികള്‍. മെയ് മാസം 5.22 ദശലക്ഷം ബാരൽ എംബിഡി (mb/d) ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ജൂണില്‍ അത് 5.33 ദശലക്ഷം ബാരൽ (mb/d) ക്രൂഡ് ഓയിലായി ഉയർന്നുവെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്‌സില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്‌കൃത എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരനായി റഷ്യ തന്നെയാണ് തുടരുന്നത്. ജൂണില്‍ ഏകദേശം 2.12 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും പ്രതിദിനം ഇറക്കുമതി ചെയ്ത്. മെയ് മാസത്തില്‍ ഇത് 2.15 എം ബി ഡി യായിരുന്നു. അന്തിമ കണക്കുകള്‍ അടുത്ത ദിവസം തന്നെ പുറത്ത് വരുന്നത്.

crude-oil-trade-

ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായ ഇറാഖ് രണ്ടാമത് തുടരുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയില്‍ നേരിയ നേട്ടമുണ്ടാക്കാന്‍ ഇറാഖിന് സാധിച്ചിട്ടുണ്ട്. മെയ് മാസം ഇറാഖില്‍ നിന്നും 1.081 എം ബി ഡി ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെങ്കില്‍ ജൂണില്‍ ഇത് 1.085 ആയി ഉയർന്നു.

ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണെങ്കില്‍ അളവുകളില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നും മെയ് മാസം ഇന്ത്യയിലേക്ക് എത്തിയത് 562000 ബി ഡി (ബാരല്‍ പെർ ഡെ) ഓയിലാണ്. മെയ് മാസത്തില്‍ ഇത് 565000 ബാരലായിരുന്നു.

മെയ് മാസം മുതല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ സൗദി അറേബ്യ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ സൗദി അറേബ്യയുടെ വിപണി വിഹിതം കഴിഞ്ഞ മാസം 11% ആയിട്ടാണ് കുറഞ്ഞത്. ഏപ്രിലില്‍ സൗദി അറേബ്യയുടെ വിഹിതം 13 ശതമാനമായിരുന്നു. വിലയില്‍ വരുത്തിയ വർധനവമാണ് സൗദി അറേബ്യയുടെ വിഹിതം കുറയാന്‍ ഇടയാക്കിയതെന്നാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യ തിരിച്ചടി നേരിട്ടപ്പോള്‍ ഇറക്കുമതിയില്‍ യു എ ഇ വലിയ നേട്ടമുണ്ടാക്കി. യു എ ഇയില്‍ നിന്നുള്ള ഇറക്കുമതി മെയ് മാസത്തിലെ 398000 ബി/ഡിയിൽ നിന്നും ജൂണില്‍ 412000 ബി/ഡി ആയി ഉയർന്നു. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. ജൂൺ മാസത്തിൽ ഇന്ത്യ ഖത്തറിൽ നിന്ന് 43000 ബി/ഡി എണ്ണ ഇറക്കുമതി ചെയ്തു (മെയ്: 41,000 ബി/ഡി), കുവൈറ്റിൽ നിന്നുള്ള ഇറക്കുമതി 74000 ബി/ഡി (മെയ്: 78,000 ബി/ഡി) ആയിരുന്നു.

പശ്ചിമാഫ്രിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലാകട്ടെ നേരിയ ഇടിവ് രേഖപ്പെടുത്തി. 2024 മെയ് മാസത്തിലെ 565,000 ബി/ഡിയിൽ നിന്ന് ജൂണ്‍ മാസത്തിൽ 562,000 ബി/ഡി ആയി ഇടിഞ്ഞു. അതേസമയം വടക്കേ അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി, 2024 മെയ് മാസത്തിൽ 123,000 ബി/ഡിയിൽ നിന്ന് ജൂണിൽ 138,000 ബി/ഡി ആയി ഉയർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+