സൗദി അറേബ്യയില്‍ നിന്ന് പുതിയ വിമാനം വരുന്നു; പ്രവാസികള്‍ക്ക് പ്രതീക്ഷ, കുവൈത്ത് സര്‍വീസ് ഉടന്‍
സൗദി അറേബ്യയുടെ കുറഞ്ഞ ചിലവിലുള്ള വിമാനക്കമ്പനിയായ ഫ്‌ലൈഅഡീല്‍ (Flyadeal), ഇന്ത്യയിലേക്കുള്ള തങ്ങളുടെ ആദ്യ സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ റിയാദിനും ഹൈദരാബാദിനും ഇടയില്‍ പ്രതിദിന വിമാന സര്‍വീസുകളുണ്ടാകും.
സൗദിയ എയര്‍ലൈന്‍സിന്റെ സഹോദര സ്ഥാപനമായ ഫ്‌ലൈഅഡീല്‍ എട്ട് വര്‍ഷത്തിലേറെയായി വ്യോമയാന രംഗത്തുണ്ട്. 186 ഇക്കണോമി ക്ലാസ് സീറ്റുകളുള്ള എ320 നിയോ വിമാനങ്ങളായിരിക്കും ഈ റൂട്ടില്‍ പറക്കുക.

ഇന്ത്യയിലേക്കുള്ള സര്‍വസ് വിപുലീകരണത്തിന്റെ ആദ്യപടിയാണ് ഹൈദരാബാദ് വിമാനം എന്ന് ഫ്‌ലൈഅഡീല്‍ ആക്ടിംഗ് സിഇഒ സഞ്ജീവ് കപൂര്‍ വ്യക്തമാക്കി. രണ്ടാമതൊരു ഇന്ത്യന്‍ ലക്ഷ്യസ്ഥാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൂടുതല്‍ ഗള്‍ഫ് പ്രവാസികളുള്ള കേരളത്തിലേക്ക് ആയിരിക്കും ഈ സര്‍വീസ് എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കേരളത്തിലേക്ക് ഫ്ളൈഅഡീലിന് സര്‍വീസ് ഇല്ല. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.
46 എയര്‍ബസ് എ320 വിമാനങ്ങളുള്ള ഈ എയര്‍ലൈന്‍, റിയാദ്, ജിദ്ദ, മദീന, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. സൗദിയ ഗ്രൂപ്പിന്റെയും ഫ്ളൈഅഡീല്‍ കമ്പനിയുടെയും ദീര്‍ഘകാലത്തേക്കുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന രാജ്യമാണ് ഇന്ത്യ.
1964 മുതല്‍ സൗദിയ ഗ്രൂപ്പ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് സഹസ്ഥാപനവും ഇന്ത്യയിലേക്ക് സര്‍വീസ് വിപുലീകരിക്കുന്നത്. നിരക്ക് കുറഞ്ഞ, കാര്യക്ഷമമായ സര്‍വീസ് ആണ് കമ്പനി ഉറപ്പാക്കുന്നതെന്നും സഞ്ജീവ് കപൂര്‍ പറഞ്ഞു.
ഗള്‍ഫിലെ വിമാന കമ്പനികള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൂടുതല്‍ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായി ജോലി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയുടെ വിപണി പ്രാധാന്യം കണക്കിലെടുത്താണ് വിമാന കമ്പനികള്‍ ശ്രദ്ധപതിപ്പിക്കുന്നത്.
എയര്‍ ഇന്ത്യ കുവൈത്ത് സര്‍വീസ് വീണ്ടും ആരംഭിക്കുന്നു
കുവൈത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. അടുത്ത മാസം സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചതായിരുന്നു സര്‍വീസ്. നിലവില്‍ കുവൈത്തിലുള്ളവര്‍ സൗദി വഴിയാണ് വിമാന യാത്ര നടത്തുന്നത്. ആദ്യം ഒരു സര്‍വീസ് ആരംഭിക്കാനാണ് സാധ്യത.
പിന്നീട് സാഹചര്യങ്ങള്‍ പരിശോധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. യുദ്ധസാഹചര്യം അകലുന്ന വേളയിലാണ് വീണ്ടും യാത്ര തുടങ്ങാന്‍ ആലോചിക്കുന്നത്. പുലര്‍ച്ചെ നാലിനും രാത്രി പത്തിനും ഇടയിലാകും ആദ്യ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ട്. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.















Click it and Unblock the Notifications