Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്ക് നേട്ടം; തുര്‍ക്കിയിലേക്ക് വിസ വേണ്ട, പുതിയ ഇളവിന്റെ പ്രത്യേകത ഇങ്ങനെ

തുര്‍ക്കിയും സൗദി അറേബ്യയും തമ്മില്‍ നയതന്ത്ര, പ്രത്യേക പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് പരസ്പരം വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുവാദം നല്‍കുന്ന കരാറിന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പുതിയ വിസയിളവ് നിയമം നടപ്പിലാകുന്നതോടെ രണ്ട് രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പദവികള്‍ ഉള്ള ആളുകള്‍ക്കും യാതൊരു തടസ്സവുമില്ലാതെ പരസ്പരം യാത്ര ചെയ്യാം.

സലിയപ്പന്‍ എന്നാണ് വിളിക്കാറ്; അമ്മയില്‍ എനിക്ക് വേണ്ടി സംസാരിക്കേണ്ട ആളായിരുന്നു എന്ന് ടിനി ടോം
സലിയപ്പന്‍ എന്നാണ് വിളിക്കാറ്; അമ്മയില്‍ എനിക്ക് വേണ്ടി സംസാരിക്കേണ്ട ആളായിരുന്നു എന്ന് ടിനി ടോം

തുര്‍ക്കി സര്‍ക്കാര്‍ തങ്ങളുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിഡന്റ് ഒപ്പുവെച്ച ഈ ചരിത്രപ്രധാനമായ ഉത്തരവ് വിളംബരം ചെയ്തതോടെയാണ് പുതിയ വിസയിളവ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. നയതന്ത്ര തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും ഇരു രാജ്യങ്ങളിലെയും സുപ്രധാന ഭരണപരമായ കാര്യങ്ങള്‍ക്കും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായുള്ള ഹ്രസ്വകാല യാത്രകള്‍ക്കും ഈ വിസയിളവ് നേട്ടമാണ്.

saudi arabia turkey visa free travel

പുതിയ ധാരണാപ്രകാരം ഡിപ്ലോമാറ്റിക്, സ്‌പെഷ്യല്‍ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് വിസയില്ലാതെ 180 ദിവസത്തെ കാലയളവില്‍ തുടര്‍ച്ചയായി 90 ദിവസം വരെ താമസിക്കാന്‍ സാധിക്കും. ഏതെങ്കിലും മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്നതിനുള്ള ട്രാന്‍സിറ്റ് ആവശ്യങ്ങള്‍ക്കും, വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും തിരിച്ചു പുറപ്പെടുന്നതിനും മറ്റ് തടസ്സങ്ങളുണ്ടാകില്ല. ഔദ്യോഗിക ഉഭയകക്ഷി യോഗങ്ങള്‍ക്കായും വ്യാപാര ആവശ്യങ്ങള്‍ക്കായും അടിയന്തിരമായി ഇരുരാജ്യങ്ങളിലും എത്തുന്ന നയതന്ത്ര വിദഗ്ധര്‍ക്ക് ഈ വിസ രഹിത സംവിധാനം ഏറെ സഹായകരമാകും.

ബിജെപിക്ക് വന്‍ തിരിച്ചടി; തമിഴ് മാനില കോണ്‍ഗ്രസ് എന്‍ഡിഎ വിട്ടു, ഇനി വിജയിയോ സ്റ്റാലിനോ
ബിജെപിക്ക് വന്‍ തിരിച്ചടി; തമിഴ് മാനില കോണ്‍ഗ്രസ് എന്‍ഡിഎ വിട്ടു, ഇനി വിജയിയോ സ്റ്റാലിനോ

വിസ ഒഴിവാക്കല്‍ കരാറുകളില്‍ പരാമര്‍ശിക്കുന്ന പ്രത്യേക പാസ്പോര്‍ട്ടുകളില്‍ തുര്‍ക്കിയുടെ സവിശേഷമായ പച്ച പാസ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി പ്രമുഖ വ്യാപാര ഇടപാടുകള്‍ നടത്തുന്ന വലിയ ബിസിനസുകാര്‍ക്കും, കയറ്റുമതിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കും ചില പ്രത്യേക മുന്‍ പൊതുമേഖലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് തുര്‍ക്കിയില്‍ പച്ച പാസ്പോര്‍ട്ടുകള്‍ നല്‍കാറുള്ളത്. എന്നാല്‍ സാധാരണ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പഴയ യാത്രാ നിയമങ്ങള്‍ തന്നെയാകും ബാധകമാകുക.

തുര്‍ക്കിയിലെ സര്‍വീസ് പാസ്പോര്‍ട്ട് അഥവാ ചാര നിറത്തിലുള്ള പാസ്പോര്‍ട്ട് സാധാരണയായി ഔദ്യോഗിക ദൗത്യങ്ങള്‍ക്കായി പോകുന്ന ജീവനക്കാര്‍ക്ക് നല്‍കുന്നതാണെങ്കിലും പുതിയ വിസയിളവ് കരാര്‍ പ്രകാരം ഇവര്‍ക്കും വിസ ആവശ്യമുണ്ടെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചാര പാസ്പോര്‍ട്ട് കൈവശമുള്ള ഉദ്യോഗസ്ഥര്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇപ്പോഴും സാധാരണ വിസ നടപടിക്രമങ്ങള്‍ തന്നെ പൂര്‍ത്തിയാക്കേണ്ടതായുണ്ട്.

സൗദി ടൂറിസ്റ്റുകള്‍ക്ക് തുര്‍ക്കി നേരത്തെ ഇളവ് നല്‍കി

സാധാരണ സൗദി പൗരന്മാര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്ര ചെയ്യുന്ന കാര്യത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ നേരത്തെ തന്നെ നിബന്ധനകളില്‍ വ്യത്യാസം വരുത്തിയിരുന്നു. 2023 ഡിസംബര്‍ 23-ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പുറപ്പെടുവിച്ച ഒരു പ്രത്യേക ഓര്‍ഡിനന്‍സ് പ്രകാരം സാധാരണ സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് ടൂറിസം ആവശ്യങ്ങള്‍ക്കായി വിസയില്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. അന്ന് പുറത്തിറക്കിയ യാത്രാ പട്ടിക പ്രകാരം സൗദി ഒപ്പം അമേരിക്ക, ബഹ്റൈന്‍, ഒമാന്‍, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ക്കും വിസയില്ലാതെ തന്നെ 90 ദിവസം തുര്‍ക്കിയില്‍ തങ്ങാന്‍ അനുമതി നല്‍കിയിരുന്നു.

മലപ്പുറം ജില്ല വിഭജിക്കണം എന്ന് യുഡിഎഫ്; സര്‍ക്കാരിന് കത്ത് നല്‍കും, ഓഫീസറെ നിയമിക്കണം
മലപ്പുറം ജില്ല വിഭജിക്കണം എന്ന് യുഡിഎഫ്; സര്‍ക്കാരിന് കത്ത് നല്‍കും, ഓഫീസറെ നിയമിക്കണം

ഈ വര്‍ഷം മെയ് ആറാം തീയതി അങ്കാറയില്‍ വെച്ച് സംഘടിപ്പിച്ച മൂന്നാമത് തുര്‍ക്കി-സൗദി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സമ്മേളനത്തിലാണ് വിദേശകാര്യ പ്രതിനിധികള്‍ ഈ പുതിയ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാകാന്‍ ഫിദാനും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദും നേരിട്ട് പങ്കെടുത്ത ഉന്നതതല ചര്‍ച്ചകളിലാണ് ഈ വിസ ഒഴിവാക്കല്‍ കരാറുകള്‍ക്ക് അന്തിമരൂപമായതും ഔദ്യോഗികമായി ഒപ്പിട്ടതും. പിന്നീട് തുര്‍ക്കി ഗസറ്റിലൂടെ ഇത് പ്രസിദ്ധീകരിച്ചാണ് പ്രാബല്യത്തില്‍ വരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+