സൗദി അറേബ്യയ്ക്ക് കുരുക്കിടാന്‍ എപ്സ്റ്റീന്‍ ഫയലുമായി ഹൂതികള്‍; കിസ്‌വ എങ്ങനെ ദ്വീപിലെത്തി?

സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലുള്ള പോര് ശക്തമായി തുടരുകയാണ്. പരസ്പരം ആക്രമണം കടുപ്പിച്ച ഇരുവിഭാഗവും പ്രചാരണ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. മക്കയും മദീനയും ആക്രമിക്കാന്‍ ഹൂതികള്‍ ശ്രമിക്കുന്നു എന്നാണ് സൗദിയുടെ ആരോപണം. എന്നാല്‍ കഅ്ബയുടെ കിസ്‌വ എങ്ങനെ അമേരിക്ക വിവാദ നായകന്‍ ജഫ്രി എപ്സ്റ്റീന്റെ കരീബിയന്‍ ദ്വീപിലെത്തി എന്ന് ഹൂതികള്‍ ചോദിക്കുന്നു.

തങ്ങള്‍ക്ക് അനുകൂലമായ പരിസരം സൃഷ്ടിക്കാന്‍ സൗദിയും ഹൂതികളും ശ്രമിക്കുന്നുണ്ട്. യുദ്ധമുഖങ്ങളില്‍ പതിവായി കാണുന്ന ഇത്തരം നീക്കങ്ങള്‍ സൗദിയും ഹൂതികളും ഉപയോഗിക്കുന്നത് ഇസ്ലാമിക പ്രതിഛായ ഉപയോഗിച്ചാണ്. മക്കയിലെയും മദീനയിലെയും വിശുദ്ധ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നവര്‍ എന്ന സൗദിയുടെ ഖ്യാതി തകര്‍ക്കാനാണ് ഹൂതികളുടെ നീക്കം.

saudi arabia houthi new campaign

സൗദി റോയല്‍ കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കഅ്ബക്ക് മുകളിലുള്ള കിസ്‌വ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് അയച്ചു കൊടുത്തു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് ഹൂതികള്‍ ആയുധമാക്കുന്നത്. കഅബയുടെ മൂടുപടം എപ്സ്റ്റീന് നല്‍കിയവരാണ് യഥാര്‍ഥത്തില്‍ മക്കയെ ലക്ഷ്യമിടുന്നത് എന്ന് ഹൂതി പ്രസിഡന്റ് മഹ്ദി അല്‍ മശാത്ത് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലുമായി സൗദിയിലെ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ഹൂതികള്‍ ആരോപിച്ചിരുന്നു. എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി സൗദി അറേബ്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ പിന്തുണ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൂതികളൂടെ ഈ നീക്കം എന്നാണ് വിലയിരുത്തല്‍. ഒപ്പം സൗദിക്കുള്ള സ്വാധീനം തകര്‍ക്കുകയും ലക്ഷ്യമാണ്.

അതേസമയം, ഹൂതികള്‍ അമേരിക്കക്കും ഇസ്രായേലിനും എതിരാണ് എന്നും അവരാണ് ശരിയായ പോരാളികള്‍ എന്നും മുസ്ലിം രാജ്യങ്ങളില്‍ പ്രചാരണമുണ്ട്. ഈ പ്രചാരണം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മക്കയും മദീനയും ഹൂതികള്‍ ലക്ഷ്യമിടുന്നു എന്ന് സൗദി അറേബ്യ പ്രചരിപ്പിക്കുന്നതത്രെ. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഹൂതികള്‍ പരസ്യമായി പറയുന്നുണ്ട്.

യമനിലെ വലിയൊരു ഭൂപ്രദേശം നിയന്ത്രണത്തിലാക്കിയവരാണ് ശിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍. സൗദിയുമായി ഇവര്‍ക്കുള്ള ശത്രുതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുരാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയമെല്ലാം ഇതിന് കാരണമാണ്. 2012ന് ശേഷമാണ് ഹൂതികള്‍ യമനിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയത്. 2015ലാണ് ഹൂതികള്‍ക്കെതിരെ യമനില്‍ സൗദി ഇടപെട്ടത്. ഇടക്കാലത്ത് ഇരുവരും സമാധാന കരാറിലെത്തിയെങ്കിലും കഴിഞ്ഞ മൂന്നുമാസമായി വീണ്ടും ശക്തമായ യുദ്ധമാണ് നടക്കുന്നത്. ഈ വേളയിലാണ് ജനപ്രതീ പിടിച്ചുപറ്റാന്‍ പുതിയ പ്രചാരണ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma