സൗദി-ഹൂതി യുദ്ധത്തിലേക്ക് മറ്റൊരു രാജ്യം കൂടി; കാര്യങ്ങള്‍ കൈവിടുമോ? ഇറാഖില്‍ കപ്പല്‍ കത്തി

സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധത്തിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ ഭാഗമാകുമോ? സൗദി അറേബ്യക്ക് സഹായം നല്‍കാന്‍ ഈജിപ്ത് തീരുമാനിച്ചു. ഈജിപ്ത് പാര്‍ലമെന്റ് ഇക്കാര്യത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയെ ചുമതലപ്പെടുത്തി. സൗദി അറേബ്യയ്ക്ക് സൈനികസഹായം ഈജിപ്ത് നല്‍കുമെന്നാണ് വിവരം.

സൗദി അറേബ്യയുമായി എക്കാലവും ചേര്‍ന്നു പോകുന്ന നയങ്ങളാണ് ഈജിപ്തിന്റേത്. നേരത്തെ ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഈജിപ്തും ഒപ്പം ചേര്‍ന്നിരുന്നു. സൗദിയില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ചരക്കുകള്‍ ഈജിപ്ത് വഴിയാണ് കൊണ്ടുപോകുക. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും സഹകണം ശക്തമാണ്. അതേസമയം, ഏത് രീതിയിലുള്ള സഹായമാണ് ഈജിപ്ത് നല്‍കുക എന്നതാണ് ചോദ്യം.

saudi gets support from egypt against houthi

സൗദി അറേബ്യ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സഹായം നല്‍കാമെന്നാണ് പാര്‍ലമെന്റിന്റെ തീരുമാനം. സ്പീക്കര്‍ ഹിഷാാം ബദവി അധ്യക്ഷനായ പ്രതിനിധി സഭയാണ് പ്രസിഡന്റിന് ചുമതല നല്‍കിയിരിക്കുന്നത്. ഈജിപ്തിലെ മുന്‍ പട്ടാള മേധാവിയാണ് അല്‍സിസി. മുഹമ്മദ് മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചാണ് ഇദ്ദേഹം ഭരണം പിടിച്ചത്. സൗദിയിലേക്ക് അദ്ദേഹം സൈനികരെ അയക്കുമോ, യമനില്‍ കടന്ന് ഹൂതികളെ ആക്രമിക്കുമോ എന്നെല്ലാം അറിയാന്‍ കാത്തിരിക്കണം.

അതിനിടെ, ഇറാഖ് തീരത്ത് കപ്പലിന് തീപിടിച്ചു. ബ്രിട്ടീഷ് മാരിടൈം സുരക്ഷാ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. എന്താണ് കാരണം എന്ന് വ്യക്തമല്ല. ഇറാന്റെ ആക്രമണമാണോ എന്ന സംശയമുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ രക്ഷപ്പെട്ടോ തുടങ്ങിയ കാര്യങ്ങളും അറിയാനുണ്ട്. കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ഇറാഖിലെ അല്‍ ഫൗ തുറമുഖത്തിന് അടുത്താണ് കപ്പല്‍ കത്തിയത്.

യമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഹൂതികളുടെ നാല് ഡ്രോണുകള്‍ തകര്‍ത്തു എന്ന് സൗദി സൈന്യം അറിയിച്ചു. സൗദിയിലെ തെക്കന്‍ മേഖലയിലേക്കാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതത്രെ. അതിനിടെ, 300ല്‍ അധികം ഹൂതികളെ കൊലപ്പെടുത്തിയതായി യമന്‍ സൈന്യം അവകാശപ്പെട്ടു. സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങളും സജീവമാണ്.

ഇന്ന് റഷ്യയില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് അല്‍ത്താനി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും അമേരിക്ക, ഇസ്രായേല്‍, ഹൂതി എന്നിവരുടെ നീക്കങ്ങളും ചര്‍ച്ചയുടെ വിഷയമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ സൗദി, തുര്‍ക്കി, പാകിസ്താന്‍ പ്രതിനിധികള്‍ ഇറാനിലെത്തി ചര്‍ച്ചകള്‍ നടത്തിയ പിന്നാലെയാണ് ഇന്ന് റഷ്യയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma