സൗദി അറേബ്യ പ്ലാന്‍ ബി വ്യാപിപ്പിച്ചു; ക്രിക്കറ്റില്‍ ഇന്ത്യ തെറിക്കുമോ? ക്രിസ്റ്റ്യാനോ മോഡല്‍ ആരെ തൂക്കും
റിയാദ്: ക്രൂഡ് ഓയില്‍ കയറ്റുമതി കൊണ്ടു മാത്രം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത എല്ലാ കാലത്തും ഉറപ്പിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്നാണ് സൗദിയുടെ നിലപാട്. വരുമാന മാര്‍ഗങ്ങള്‍ വിപുലീകരിക്കാന്‍ സൗദി പ്ലാന്‍ ബി തയ്യാറാക്കിയിട്ട് വര്‍ഷങ്ങളായി. ടൂറിസം, ഖനനം, വിനോദം തുടങ്ങിയ മേഖലകളിലെല്ലാം പുതിയ നിക്ഷേപങ്ങള്‍ നടത്തുന്ന സൗദി ചൊവ്വാഴ്ച കിടിലന്‍ നീക്കവുമായി രംഗത്തെത്തി.
ക്രിക്കറ്റ് മേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. ഫുട്ബോള്‍, ടെന്നിസ്, ഫോര്‍മുല 1, ഗോള്‍ഫ്, ബോക്സിങ് തുടങ്ങിയ കായിക രംഗത്ത് ഇതിനകം തന്നെ സൗദി കാലുറപ്പിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തൂക്കി അല്‍ നാസര്‍ ക്ലബ്ബിലെത്തിച്ചതോടെ ഫുട്ബോര്‍ താരങ്ങള്‍ സൗദിയിലേക്ക് കളംമാറ്റുന്നുണ്ട്. ഇനി ക്രിക്കറ്റില്‍ എന്താണ് സൗദി ചെയ്യുക എന്നാണ് ചര്‍ച്ച...

സൗദി അറേബ്യ തങ്ങളുടെ സോവറിങ് ഫണ്ട് ആയ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വഴിയാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. യുഎഇയുമായി സഹകരിച്ചാണ് ക്രിക്കറ്റില്‍ സൗദി ചുവടുവച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ഐഎല്‍ടി20) യില്‍ സൗദിയും ഇനി സഹകരിക്കും. 20 ഓവര്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റാണ് ഇതില്‍ നടക്കുക.
2023ലാണ് ഐഎല്‍ടി20 തുടങ്ങിയത്. മൂന്ന് സീസണ് കഴിഞ്ഞു. നാലാം സീസണ് സൗദിയുടെ സഹകരണത്തോടെയാകും നടത്തുക. സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷനും ഇനി തീരുമാനങ്ങളില്‍ ഭാഗമാകും. അതായത്, യുഎഇക്ക് പുറത്ത് സൗദിയിലും ഇനി മല്‍സരങ്ങള്‍ നടത്തും. നാലാം സീസണില്‍ വനിതാ ടൂര്‍ണമെന്റും പദ്ധതിയിട്ടിട്ടുണ്ട്.
ഇതോടെ, ക്രിക്കറ്റ് ലോകത്ത് സൗദി അറേബ്യ പിടിമുറുക്കും. സാമ്പത്തികമായി തടസങ്ങള്‍ ഇല്ലാത്തതിനാല്‍ സൗദിയുടെ ക്രിക്കറ്റ് ലോകത്തേക്കുള്ള വരവ് ക്രിക്കറ്റ് താരങ്ങളും ആവശത്തോടെയാണ് കാണുന്നത്. കാരണം, കൂടുതല്‍ പേര്‍ക്ക് ക്രിക്കറ്റ് മേഖലയില്‍ തിളങ്ങാന്‍ അവസരം ലഭിക്കും. ഒരുപക്ഷേ, ഇന്ത്യയ്ക്ക് സൗദിയുടെ വരവ് വെല്ലുവിളിയാകാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യ കളം പിടിക്കുമോ സൗദി അറേബ്യ
മാഞ്ചസ്റ്ററില്‍ നിന്ന് അപ്രതീക്ഷിതമായി കളംവിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയുടെ അല്‍ നാസര്‍ എഫ്സിയുടെ ഭാഗമായതോടെ സൗദി അറേബ്യയും ഫുട്ബോള്‍ കളത്തില്‍ കാലുറപ്പിച്ചു. ഇന്ന് സൗദിയുടെ ഫുട്ബോള്‍ മുഖമാണ് ക്രിസ്റ്റിയാനോ. മറ്റു പ്രമുഖ താരങ്ങളും സൗദി ക്ലബ്ബുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. സമാനമായ നീക്കം ക്രിക്കറ്റിലും സൗദി നടത്തിയേക്കും.
ക്രിക്കറ്റില്‍ ആധിപത്യമുള്ള ഇന്ത്യയ്ക്ക് അതൊരു തിരിച്ചടിയായേക്കും. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണിസിലിന് വലിയ സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും മറികടന്നാണ് ഇന്ത്യ ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഐപിഎല്ലിന്റെ ആവേശവും ഇതിന് സഹായിച്ചു. അതേസമയം, സൗദി സമാനമായ മുന്നേറ്റം ക്രിക്കറ്റില്‍ നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള സൗദി അടുത്തിടെ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. അതുകൊണ്ടുതന്നെ സൗദിയുടെ ഓരോ നീക്കവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!











Click it and Unblock the Notifications