ഫോട്ടോ എടുക്കല്ലേ, പണി കിട്ടും; സൗദി അറേബ്യയിലെ പ്രവാസികളോട് എംബസി, എയര്‍ ഇന്ത്യ 7 വരെ ഇല്ല

സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ ശക്തമായ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഉപദേശം. ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് അയക്കുന്ന നിരവധി മിസൈലുകള്‍ സൗദി സൈന്യം വെടിവെച്ചിടുന്നുണ്ട്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും മൊബൈലില്‍ പകര്‍ത്തരുത്, സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത് എന്നാണ് നിര്‍ദേശം.

യുദ്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് നിരോധിച്ച് സൗദി പ്രതിരോധ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണം എന്നാണ് ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് നല്‍കിയ നിര്‍ദേശം. ലംഘിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നും എംബസി സൂചിപ്പിക്കുന്നു. നേരത്തെ നല്‍കിയ നിര്‍ദേശം വീണ്ടും ഓര്‍മപ്പെടുത്തുകയാണ് എംബസി.

air india saudi arabia service suspension extend to nov7

എയര്‍ ഇന്ത്യ സര്‍വീസ് വൈകും

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദി അറേബ്യന്‍ സര്‍വീസ് പുനരാരംഭിക്കുന്നത് വൈകും. നവംബര്‍ ഏഴ് വരെ എയര്‍ ഇന്ത്യ സൗദിയിലേക്ക് സര്‍വീസ് നടത്തില്ല. റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കാണ് നവംബര്‍ ഏഴ് വരെയുള്ള യാത്ര നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം, ജിദ്ദ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 31 വരെയാണ് നിര്‍ത്തിവെച്ചിട്ടുള്ളത്. ഉംറ തീര്‍ഥാടകര്‍ ജിദ്ദ വിമാനത്താവളത്തെയാണ് ആശ്രയിക്കുക.

ഇന്ത്യന്‍ പ്രവാസികള്‍ എന്തു സഹായത്തിനും എംബസിയെയും കോണ്‍സുലേറ്റിനെയും ബന്ധപ്പെടാം. ജിദ്ദ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. നിരവധി ഉംറ തീര്‍ഥാടകര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതെ സൗദി അറേബ്യയില്‍ കുടുങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. ജിദ്ദയിലും മക്കയിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം

റിയാദ് വിമാനത്താവളം വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ച പിന്നാലെ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടന്നു. ഇത് തടയാന്‍ സൈന്യത്തിന് സാധിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. റിയാദ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹച്യത്തിലാണ് രണ്ടാഴ്ച മുമ്പ് വിമാനത്താവളം അടച്ചിട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൗദി ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നാണ് ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാന യാത്ര, യുദ്ധ മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയ്ക്ക് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഉപദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma