Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാമന്‍ സൗദി തന്നെ: ക്രൂഡില്‍ രണ്ടാമത് ആര് യുഎഇയോ കുവൈത്തോ: എല്‍എന്‍ജിയില്‍ ഖത്തറിന് എതിരാളികളില്ല

ലോകത്തില്‍ ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഉത്പാദിക്കപ്പെടുന്ന മേഖലയാണ് ജി സി സി. ഇതില്‍ തന്നെ സൗദി അറേബ്യയാണ് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് ആർക്കും അറിയാം. ലോകത്തെ മൊത്തം കണക്ക് എടുക്കുകയാണെങ്കില്‍ അമേരിക്ക കഴിഞ്ഞാല്‍ തൊട്ടുപിന്നിലാണ് സൗദി അറേബ്യയുടെ സ്ഥാനം. അമേരിക്ക ഒരു വർഷം 14837639510 ബി പി ഡി എണ്ണ ഉത്പാദിപ്പിക്കുമ്പോള്‍ സൗദി അറേബ്യയുടെ ഉത്പാദനം 12402761040 ബി പി ഡിയാണ്.

കയറ്റുമതിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അമേരിക്കയേക്കാള്‍ ഏറെ മുന്നിലാണ് സൗദി അറേബ്യ. ഏകദേശം 7341000 ബി പി ഡി എണ്ണ സൗദി അറേബ്യ പ്രതിവർഷം കയറ്റുമതി ചെയ്യുന്നുവെന്നാണ് കണക്ക്. തൊട്ടുപിന്നാലെ റഷ്യയും ഇറാഖും കാനഡയുമാണ്. ഇവർ കഴിഞ്ഞ് അഞ്ചാം സ്ഥാനത്ത് മാത്രമാണ് കയറ്റുമതിയുടെ കാര്യത്തില്‍ അമേരിക്ക വരുന്നത്. ഉത്പാദനത്തില്‍ സൗദി അറേബ്യയും അമേരിക്കയും കഴിഞ്ഞാല്‍ റഷ്യയും ചൈനയുമാണ് വരുന്നത്.

uae-saudi-qatar-

ജി സി സിയിലേക്ക് തിരിച്ച് വരികയാണെങ്കില്‍ സൗദി അറേബ്യക്ക് ശേഷം ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യം യു എ ഇയാണ്. ഒരു വർഷം 3772788273 ബി പി ഡി ക്രൂഡ് ഓയില്‍ യു എ ഇ ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. 2022-ൽ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ ദ്രവ ഇന്ധന ഉൽപ്പാദകരും ഒപെക് രാജ്യങ്ങളിൽ മൂന്നാമത്തെ വലിയ രാഷ്ട്രവുമായിരുന്നു യു എ ഇ.

യു എ ഇ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) വഴിയാണ് പ്രധാനമായും ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നത്. 2027 ആകുമ്പോഴേക്കും രാജ്യത്തിന്റെ അസംസ്കൃത എണ്ണ ഉൽ‌പാദന ശേഷി പ്രതിദിനം 5 ദശലക്ഷം ബാരലായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അഡ്നോക് മുന്നോട്ട് പോകുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി പുതിയ പര്യവേക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് അഡ്നോക്.

പുതിയ സ്ഥലങ്ങളിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിലും യു എ ഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018 ലും 2019 ലും അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകൾ പര്യവേക്ഷണ ബ്ലോക്കുകൾക്കായി നിരവധി ലൈസൻസിംഗ് റൗണ്ടുകൾ നടത്തുകയും ആദ്യമായി അവ ആഭ്യന്തര, അന്തർദേശീയ എണ്ണ കമ്പനികൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.

യു എ ഇ കഴിഞ്ഞാല്‍ ജി സി സി മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യം കുവൈത്താണ്. ഒരു വർഷത്തില്‍ 2990544137 ബി പി ഡി ക്രൂഡ് ഓയിലാണ് അവർ ഉത്പാദിപ്പിക്കുന്നത്. കുവൈത്ത് കഴിഞ്ഞാല്‍ ഖത്തർ, ഒമാന്‍ എന്നിവരാണ് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. കണക്കുകള്‍ പ്രകാരം ജി സി സി മേഖലയില്‍ ഏറ്റവും കുറവ് ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നത് ബഹ്റൈനാണ്.

അതേസമയം, ഏറ്റവും കൂടുതൽ പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ സൗദി അറേബ്യയേയും യു എ ഇയുമൊക്കെ പിന്തള്ളി ജി സി സിയില്‍ ഖത്തർ മുന്നിലെത്തും. 181 ബില്യൺ ക്യുബിക് മീറ്റർ പ്രകൃതിവാതകമാണ് ഖത്തർ 2023 ല്‍ ഉത്പാദിപ്പിച്ചത്. ഈ പട്ടികയില്‍ ഖത്തറിന് പിന്നാലെ വരുന്നത് യു എ ഇയും സൌദിയുമാണ്. നിലവില്‍ ഇന്ത്യയിലേക്ക് ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഖത്തറാണ്. യു എ ഇ ദീർഘകാലം രണ്ടാമതായിരുന്നെങ്കിലും 2023 ല്‍ യു എ ഇയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതിവാതക വിതരണക്കാരായി യുഎസ് ഉയർന്നു വരികയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+